Activate your premium subscription today
പേരാമ്പ്ര ∙ പഞ്ചായത്തിലെ എരവട്ടൂർ പതിനേഴാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ ആക്രമത്തിൽ പരുക്കേറ്റു. ഇവരെ പേരാമ്പ്ര കല്ലോട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമ്മാളു (58), ജാനു (68) മീത്തൽ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സുബൈദ (58) പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റൽ ചികിത്സയിലാണ്. തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു വീട്ടിന്റെ വരാന്തയിൽ വിശ്രമിക്കുമ്പോൾ കൂട്ടത്തോടെ വന്ന തേനീച്ചകൾ ആക്രമിക്കുകയായിരുന്നു.
കോഴിക്കോട് ∙ പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ അതിഥി തൊഴിലാളി ഉൾപ്പെടെ 6 പേർക്ക് പരുക്ക്. ശനിയാഴ്ച രാവിലെ പേരാമ്പ്ര പട്ടണത്തിലും അഞ്ചാം വാർഡിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര പട്ടണത്തില്‍ വച്ച് ഉത്തർപ്രദേശ് സ്വദേശി ഉബൈന്ത് (21), നിജിത്ത് കൂട്ടാലിട (33), രജീഷ് കോടേരിച്ചാൽ (36) എന്നിവർക്കും അഞ്ചാം വാർഡിൽ
പേരാമ്പ്ര∙ ബസ് സ്റ്റാൻഡിൽ അപകടം നിത്യസംഭവം. കുറ്റ്യാടി –കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് ആരോപണം. അമിത വേഗത്തിൽ എത്തുന്ന ബസുകൾ വേഗം കുറയ്ക്കാതെയാണു സ്റ്റാൻഡിലേക്ക് കയറ്റുന്നത്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസുകളെ നിയന്ത്രിക്കാൻ ഏജന്റുമാരുണ്ട്. അവർ
പേരാമ്പ്ര ∙ ബസ് സ്റ്റാൻഡിൽ ബസ് നെഞ്ചിലൂടെ കയറി വാകയാട് അവിടനല്ലൂർ കണ്ണിപ്പൊയിൽ അമ്മദ് (86) മരിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. നടുവണ്ണൂർ ഭാഗത്തേക്ക് ബസ് കയറാൻ സ്റ്റാൻഡിലൂടെ നടക്കുകയായിരുന്ന അമ്മദിനെ കോഴിക്കോട് ഭാഗത്തു നിന്നും വന്ന എസ്റ്റീം ബസ് ഇടിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന
കോഴിക്കോട്∙ ഒരു വിദ്യാർഥിക്കു മാത്രമായി പ്രവർത്തിക്കുന്ന സ്കൂളുണ്ട് പേരാമ്പ്രയിൽ. ഈ വിദ്യാർഥിക്കു വേണ്ടി ഇന്നലെ വരെ നാല് അധ്യാപകരുമുണ്ടായിരുന്നു. ഇതിൽ രണ്ടു പേരെ മറ്റുസ്കൂളുകളിലേക്കു മാറ്റിയതോടെ ഇനി രണ്ട് അധ്യാപകരാണുള്ളത്.
നാട്ടിലിറങ്ങി ഭീതി പരത്തിയ കാട്ടാന ഇന്നലെ രാത്രി ഉൾക്കാട്ടിലേക്കു മടങ്ങിയതോടെ ജനം ആശ്വാസത്തിൽ. വീടുകൾക്കിടയിലൂടെയും വാഹനത്തിരക്കുള്ള റോഡിലൂടെയും മോഴയാന നടന്നുനീങ്ങിയതോടെ നാട്ടുകാർ കടുത്ത ആശങ്കയിലായിരുന്നു.
പേരാമ്പ്ര (കോഴിക്കോട്)∙ കൂത്താളി രണ്ടേയാറില്‍ അച്ഛനെ ചവിട്ടികൊന്ന മകൻ അറസ്റ്റിൽ. ചാത്തങ്കോട്ട് ശ്രീധരനെ (സിറ്റി ശ്രീധരന്– 69) കൊലപ്പെടുത്തിയ മകൻ ശ്രീലേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ശ്രീധരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാരിയെല്ല് തകർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കോഴിക്കോട്∙ വാല്ല്യക്കോട് കരുവള്ളികുന്നില്‍ പനമരത്തില്‍ തീ പടര്‍ന്നു. കരുവള്ളിക്കുന്നില്‍ തയ്യുള്ളതില്‍ സുരേഷിന്റെ സ്ഥലത്തെ പനമരത്തിലാണ് കരിയിലയ്ക്ക് തീയിട്ടതില്‍ നിന്നും തീ പടര്‍ന്നത്. സമീപത്തെ വീടിനെക്കാള്‍ ഉയരത്തില്‍ തീ പടര്‍ന്നതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. റോഡില്‍ നിന്നും വളരെ അകലെയായതിനാല്‍ അഗ്നിരക്ഷാസേന വളരെ പ്രയാസപ്പെട്ടാണ് തീ അണച്ചത്. പേരാമ്പ്ര ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന് ഓഫിസര്‍ പി.സി.പ്രേമന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പേരാമ്പ്ര∙ ആർടിഎ ഓഫിസിലും ഏജന്റുമാരുടെ ഓൺലൈൻ സ്ഥാപനത്തിലും വിജിലൻസ് റെയ്ഡ്. ചൊവ്വാഴ്ച കാലത്ത് മുതൽ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. മുൻ കാലങ്ങളിൽ നടന്ന ചില സംഭവങ്ങളും ഇപ്പോൾ നടക്കുന്ന അഴിമതികളുമായി ബന്ധപ്പെട്ടാണു പരിശോധന നടത്തിയത്. ആർടിഎ ഓഫിസിനു മുന്നിലെ പല ഏജന്റുമാരുടെ സ്ഥാപനങ്ങളിലും
പേരാമ്പ്ര (കോഴിക്കോട്) ∙ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആഭരണം കവർന്നു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്മാനെ (49) പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കുറുങ്കുടി മീത്തൽ അനുവിനെ (27) കൊലപ്പെടുത്തിയ മുജീബിനെ ഞായറാഴ്ച
Results 1-10 of 19