Activate your premium subscription today
മലപ്പുറം∙ തന്റെ രാഷ്ട്രീയ നീക്കങ്ങൾ വിപ്ലവമായി മാറുമെന്ന് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. താൻ തീരുമാനിച്ചാൽ 25 പഞ്ചായത്തുകളിലെ ഭരണം എൽഡിഎഫിന് പോകും. സിപിഎം വെല്ലുവിളിച്ചാൽ അതിനു തയാറാണ്. അതിലേക്ക് പോകണോ എന്ന് സിപിഎം നേതൃത്വം തീരുമാനിക്കണമെന്നും പി.വി.അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലമ്പൂർ (മലപ്പുറം)∙ പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സസ്പെൻസ് നിലനിർത്തിയും എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുന്നയിച്ചും പി.വി.അൻവർ എംഎൽഎ. സിപിഎം തള്ളിപ്പറഞ്ഞതിനു പിന്നാലെ നിലപാടു വിശദീകരിക്കാനായി വിളിച്ചു ചേർത്ത ആദ്യ പൊതുയോഗം അൻവറിന്റെ ശക്തിപ്രകടനമായി. നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുത്തു.
മലപ്പുറം∙ സിപിഎമ്മുമായി ഇടഞ്ഞ എംഎൽഎ പി.വി.അൻവറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം ഉടൻ തുടങ്ങും.ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളികളുമായി അൻവറിനെ യോഗസ്ഥലത്തേക്ക് പ്രവർത്തകർ വരവേറ്റു.
മലപ്പുറം∙ പി.വി.അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കി പൊലീസ്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒതായിലെ വീടിന് പുറത്ത് എടവണ്ണ പൊലീസ് പിക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അൻവർ, ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2
വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോൾ സ്കൂട്ടർ അപകടത്തിൽപ്പെട്ട് കുട്ടിയുൾപ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്പാട് നടുവക്കാട് ഫ്രൺഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയിൽ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ ധ്യാൻ ദേവ് (3) എന്നിവരാണ് മരിച്ചത്.
എടവണ്ണ ഒതായിയിലെ പുത്തൻവീട്ടിൽ ജവാഹർ ലാൽ നെഹ്റു സന്ദർശിക്കുന്നത് 1962ലാണ്. സ്വാതന്ത്ര്യ സമര സേനാനിയും എഐസിസി അംഗവുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോഴാണ് നെഹ്റു പരമ്പരാഗത കോൺഗ്രസ് കുടുംബമായ ഷൗക്കത്തലിയുടെ വീട് സന്ദർശിച്ചത്. നാലു വർഷങ്ങൾക്കു ശേഷം അതേ വീട്ടിലാണ് ഷൗക്കത്തലിയുടെ മകനായി പി.വി. അൻവറിന്റെ ജനനം. വർഷങ്ങൾക്കു ശേഷം, നെഹ്റുവിന്റെ പിൻതലമുറക്കാരൻ രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പി.വി. അൻവർ ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു. നെഹ്റുവിന്റെ പഴയ സന്ദർശനം ഓർമയിലുള്ള പലരും ആ പ്രസ്താവന കേട്ട് തെല്ല് അമ്പരന്നു കാണുമോ ? അതുകൊണ്ടാകണം മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അൻവർ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ആരും അമ്പരക്കാത്തത്. മുഖ്യമന്ത്രിയെ സന്ദർശിച്ചതോടെ അൻവർ വഴങ്ങിയെന്ന് എല്ലാവരും കരുതി. മണിക്കൂറുകൾക്കുള്ളിൽ അത് തെറ്റെന്ന് അൻവർ തെളിയിച്ചു. ക്രൈംത്രില്ലർ സിനിമകളെ വെല്ലുന്ന വെളിപ്പെടുത്തലുകൾ അൻവർ നടത്തുമ്പോൾ അദ്ദേഹത്തിന്റെ പഴയ ചില പ്രഖ്യാപനങ്ങളെക്കുറിച്ച് ഓർക്കുന്നുവരുമുണ്ട്.
നിലമ്പൂർ (മലപ്പുറം)∙ പൊലീസ് സ്റ്റേഷന് മുൻപിലൂടെ ടിപ്പറിൽ മണൽ കടത്തുന്ന വിഡിയോ ചിത്രീകരിച്ച ശേഷം റീൽസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് മാഫിയാ സംഘം. തങ്ങളെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലുള്ള വിഡിയോ വൈറലായതോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലമ്പൂർ പൊലീസ്. വണ്ടി ഭ്രാന്തൻ കെഎൽ 71 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
നിലമ്പൂർ∙ തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിൽ വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യവെ പ്ലാറ്റ്ഫോമിൽ ഇടിച്ച് രണ്ടു വിദ്യാർഥികളുടെ കാലുകൾക്ക് ഗുരുതര പരുക്ക്.
ന്യൂഡൽഹി∙ ബന്ദിപ്പുർ വനമേഖലയിലൂടെ കടന്ന് പോകുന്ന നിർദിഷ്ട നിലമ്പൂർ–നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റെയിൽവേക്കും കേന്ദ്ര സർക്കാറിനും നിർദേശം നൽകി സുപ്രീം കോടതി. ദേശീയപാത 766ലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ്
വർഷങ്ങൾക്കു മുൻപ് താരങ്ങളുടെ ഗൾഫ് ഷോ. സംഘത്തിൽ മമ്മൂട്ടിയും ശ്രീനിവാസനും കുഞ്ചാക്കോ ബോബനുമെല്ലാമുണ്ട്. യാത്ര തിരിക്കും മുൻപ് മമ്മൂട്ടിയുടെ നിർബന്ധപ്രകാരം ഒരാളെക്കൂടി സംഘത്തിൽ ചേർത്തു. നിലമ്പൂർ ഷാജി. ആ പേര് കേൾക്കാത്തവർക്കു പോലും പതിറ്റാണ്ടുകൾക്കു മുൻപ് അദ്ദേഹം പാടിയ ഒരു പാട്ട് ചിരപരിചിതമാണ്. 1979ൽ
Results 1-10 of 85