Activate your premium subscription today
റാന്നി∙ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ചെത്തോങ്കര സ്വദേശി അമ്പാടിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ബവ്റിജസ് ഔട്ട്ലെറ്റിനു മുന്നിലുണ്ടായ തർക്കത്തെ തുടർന്നു പ്രതികൾ കൊലപ്പെടുത്തിയെന്നാണ് അമ്പാടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നത്.
റാന്നി ∙ സെന്റ് തോമസ് കോളജിൽ ആരംഭിച്ച വിജ്ഞാന പത്തനംതിട്ട മെഗാ തൊഴിൽ മേളയിൽ രണ്ടായിരത്തിലധികം ഉദ്യോഗാർഥികൾ പങ്കെടുത്തു. മേള ഇന്നും തുടരും.മേളയുടെ ഉദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ഫൗണ്ടിറ്റ് ടാലന്റ് ആക്സിലറേഷൻ പോഗ്രാം ലോഞ്ചിങ് കെ.യു.ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജു ഏബ്രഹാം
റാന്നി ∙ റോഡിൽ കത്തിനിന്ന വഴിവിളക്ക് പിഴുതു തള്ളി. നാഥനില്ലാതെ വിളക്കിപ്പോൾ പൊതു സ്ഥലത്തു കിടക്കുന്നു. അടിച്ചിപ്പുഴ കമ്യൂണിറ്റി ഹാളിനു സമീപത്തെ കാഴ്ചയാണിത്.6 വർഷം മുൻപ് റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് സ്ഥാപിച്ച സൗരോർജ വിളക്കാണിത്. ബലക്ഷയത്തെ തുടർന്നു പൊളിച്ചു നീക്കിയ കമ്യൂണിറ്റി ഹാളിനു സമീപം
പത്തനംതിട്ട∙ റാന്നിയിൽ സ്കൂളിൽ കളിക്കുന്നതിനിടെ വീണു പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. റാന്നി പ്ലാങ്കമൺ ഗവ. എൽപി സ്കൂൾ വിദ്യാർഥി അയിരൂർ വെള്ളിയറ താമരശേരിൽ ആരോൺ പി.വർഗീസാണ് (6) മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ വീണു കൈക്കുഴയ്ക്കു പരുക്കേറ്റ ആരോണിനെ ഇന്നലെ വൈകിട്ടാണു റാന്നിയിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചത്.
റാന്നി ∙ തീർഥാടന കാലത്ത് ശബരിമലയിൽനിന്ന് കൂട്ടംതെറ്റിപ്പോയ തീർഥാടകരായ 9 പേരിൽ ഒരാളെ കൂടി പൊലീസ് കണ്ടെത്തി ബന്ധുക്കൾക്കു കൈമാറി. ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റിൽ എ. കരുണാനിധിയെയാണ് (58) കൊല്ലത്തുനിന്നു കണ്ടെത്തി ബന്ധുക്കളെ ഏൽപിച്ചത്. ചെന്നൈയിൽനിന്ന് ഈ മാസം 12ന് അയ്യപ്പ ദർശനത്തിനെത്തിയ 72
റാന്നി ∙ കോടികൾക്കു പഞ്ഞമില്ല. പക്ഷേ ജനങ്ങളുടെ ദാഹമകറ്റേണ്ട ജല വിതരണ പദ്ധതികൾ സമയത്തു പൂർത്തിയാക്കാൻ ജല അതോറിറ്റിക്കു കഴിയുന്നില്ല. പദ്ധതികളും പണവുമുണ്ടെങ്കിലും വെള്ളം വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് മലയോരവാസികൾ. റാന്നി താലൂക്കിൽ റാന്നി മേജർ, അങ്ങാടി, ചെറുകോൽ–നാരങ്ങാനം, അയിരൂർ കാഞ്ഞീറ്റുകര,
റാന്നി ∙ ഇട്ടിയപ്പാറ ഐത്തല റോഡിനോടു ചേർന്ന് മൂഴിക്കൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാഞ്ചി ഫ്ലവർ മില്ലിൽ തീപിടിത്തം. ധാന്യങ്ങൾ പൊടിക്കുന്നതും കൊപ്ര ആട്ടുന്നതുമായ യന്ത്രങ്ങളെല്ലാം കത്തി നശിച്ചു. ഉടമയ്ക്കും ജീവനക്കാരനും പൊള്ളലേറ്റു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്.മില്ലിന്റെ ഉടമ മാത്യു സാമുവൽ (സാം), ജീവനക്കാരൻ
റാന്നി പെരുനാട് ∙ ശരണാരവങ്ങളുടെ ഭക്തിപ്രകർഷത്തിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിച്ച് ഭക്തസഹസ്രങ്ങൾ. സ്ത്രീകളുടെ ശബരിമലയായ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണ ദർശനം നാടിന് ഉത്സവമായി. ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണമാണ് മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിലും
റാന്നി ∙ മഴക്കാലത്ത് ചെളിക്കുഴി. വേനലായാൽ പൊടി ശല്യം. യാത്രക്കാർക്കു മൂത്രശങ്ക തീർക്കാൻ ശുചിമുറി പോലുമില്ല. റാന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ കാഴ്ചയാണിത്. നാടിനു തന്നെ നാണക്കേടായി മാറുകയാണ് കേന്ദ്രം.ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനോടു ചേർന്ന് പഴവങ്ങാടി പഞ്ചായത്ത് വിട്ടുകൊടുത്ത
റാന്നി പെരുനാട് ∙ സ്ത്രീകളുടെ ശബരിമലയായ കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം തിരുവാഭരണം ചാർത്ത് ഉത്സവത്തിനായി ഒരുങ്ങി. ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. പുലർച്ചെ 2 വരെ സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഭക്തർക്കു ദർശിക്കാനാകും. മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ
Results 1-10 of 35