Activate your premium subscription today
ന്യൂഡൽഹി ∙ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ രണ്ടാം പ്രതി അനുശാന്തി നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. അടിയന്തര പരോൾ നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി കേരള സർക്കാരിനു നോട്ടിസയച്ചു.
തിരുവനന്തപുരം ∙ പാർട്ടി വോട്ടുകൾ ബിജെപിക്ക് മറിയുകയാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്. ആറ്റിങ്ങലിലെ എൽഡിഎഫ് പരാജയത്തിന്റെ കാരണം വോട്ടുകൾ ബിജെപിക്കു പോയതാണ്. ആലപ്പുഴയും തൃശൂരും അടക്കമുള്ള പല മണ്ഡലങ്ങളിലും ഇതുണ്ടായി. ആറ്റിങ്ങലിൽ യുഡിഎഫ് വിജയിച്ചത് എൽഡിഎഫ് വോട്ട് ബിജെപിക്കു ചോർന്നതു കൊണ്ടു മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.
കൊച്ചി ∙ ‘‘രണ്ടു ടെക്നോക്രാറ്റുകൾക്കിടയില്‍ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം തങ്ങളുടെ പങ്കാളികളെയും കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും വഞ്ചിക്കുകയും അതിന്റെ ഫലമായി വയോധികയായ സ്ത്രീയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ ബന്ധത്തിലെ സ്ത്രീയുടെ ഭർത്താവിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു.’’ – ആറ്റിങ്ങൽ ഇരട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിന്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയും
തിരുവനന്തപുരം ∙ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കഴിയുന്നതിനിടെ സഹപ്രവര്‍ത്തകനുമായി ഉടലെടുത്ത അതിരുവിട്ട പ്രണയം അരുംകൊലകളില്‍ അവസാനിച്ച ദാരുണസംഭവമാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്. മുഖ്യപ്രതി നിനോ മാത്യുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്തെങ്കിലും പരോളില്ലാതെ 25 വര്‍ഷം
കൊച്ചി∙ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത് ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഇളവു ചെയ്ത ഹൈക്കോടതി, പരോളില്ലാതെ 25 വർഷം കഠിന തടവിന് നിനോ മാത്യുവിനെ ശിക്ഷിച്ചു. അതേസമയം, രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ അപ്പീൽ തള്ളിയ കോടതി, വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
അബുദാബി ∙ ഗ്രൂപ്പ് ബുക്കിങ് നടത്തിയും വിമാനങ്ങൾ ചാർട്ടർ ചെയ്തും കേരളത്തിൽ ഇത്തവണ പറന്നിറങ്ങിയത് ഒരുലക്ഷത്തോളം പ്രവാസി വോട്ടുകൾ. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന വടകര, തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലേക്കാണു കൂടുതൽ പേർ എത്തിയത്. ഉയർന്ന വിമാന ടിക്കറ്റ് നിരക്കും യുഎഇയിലെ പ്രളയവും മൂലം അവസാന നിമിഷം ചിലർക്കു യാത്ര റദ്ദാക്കേണ്ടി വന്നു.
തിരുവനന്തപുരം∙ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ അരുവിക്കര വടക്കേമലയിൽ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം നൽകിയെന്നാണ് ആരോപണം. അതേസമയം, താൻ ബിസിനസ് കാര്യങ്ങൾക്കായി അരുവിക്കര സ്വദേശിയും സുഹൃത്തുമായ സുരേഷിന്റെ വീട്ടിലെത്തിയതാണെന്ന് ബിജു രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല.
ആറ്റിങ്ങൽ ∙ വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നിർമിച്ച വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും അടഞ്ഞു കിടക്കുന്നതായി ആക്ഷേപം. 20 വനിതകൾക്ക് താമസിക്കാനുള്ള സൗകര്യത്തോടെയാണ് ആറ്റിങ്ങൽ നഗരസഭാ വലിയകുന്നിൽ വനിതാ ഹോസ്റ്റൽ നിർമിച്ചത്. വലിയകുന്നിൽ
കാട്ടാനകളെ ഇണക്കിയെടുക്കുന്ന ആനത്താവളമുള്ള കോന്നിയിൽ 5 തവണ എംഎൽഎയായിരുന്നു അടൂർ പ്രകാശ്. ആറ്റിങ്ങൽ മണ്ഡലത്തിലെ കോട്ടൂരിലുമുണ്ട് അതുപോലൊരു കേന്ദ്രം. ‘ഇടത്താന, വലത്താന’യെന്നതാണ് ആനക്കളരിയിലെ ആദ്യപാഠം. കാലങ്ങളായി ഇടത്തായിരുന്ന ആറ്റിങ്ങലിനെ 2019 ൽ ഇണക്കിയെടുത്തു വലത്താക്കി പ്രകാശ്. രണ്ടാം വട്ടവും ആറ്റിങ്ങൽ അടൂർ പ്രകാശിനോട് ഇണങ്ങിനിൽക്കുമോ, അതോ പിടിവിട്ടു കുതറുമോ എന്നതാണ് ഇത്തവണത്തെ ചോദ്യം.
ബിഡിഎസ് രണ്ടാംവർഷ വിദ്യാർഥിയായ ആറ്റിങ്ങൽ താഴെയിളമ്പ സ്വദേശി അക്ഷയയ്ക്ക് ഇന്നും ആ ദിവസം തെളിഞ്ഞ ഓർമയാണ്. തോട്ടിലെ ഒഴുക്കിൽപ്പെട്ട കുട്ടിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ദിവസം. ആറ്റിങ്ങൽ ഇളമ്പ ഡിഎസ് നിവാസിൽ അനിൽ കുമാറിന്റെയും ദീപയുടെയും മകളായ അക്ഷയ ആറാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. മേയിൽ
Results 1-10 of 20