Activate your premium subscription today
തൃശൂർ∙ ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തൃശൂരിലെ പുലിക്കളി ആഘോഷം ഇത്തവണയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങൾ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു.
കോഴിക്കോട്∙ തൃശൂർ കോർപ്പറേഷൻ മേയര്‍ എം.കെ.വര്‍ഗീസിനെ പ്രശംസിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. എം.കെ.വര്‍ഗീസിനെ പോലെ ഉയര്‍ന്ന ചിന്താഗതിയും വികസന കാഴ്ചപ്പാടും ഉള്ള ഭരണകര്‍ത്താക്കള്‍ ഉയര്‍ന്നുവരട്ടെ എന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ ∙ മേയർ എം.കെ. വർഗീസും നിയുക്ത എംപി സുരേഷ് ഗോപിയും കൂടിക്കാഴ്ച നടത്തി. ഭാരത് ഹോട്ടലിൽ അവിചാരിതമായാണ് ഇരുവരും കണ്ടുമുട്ടിയതെന്നു ബിജെപി വൃത്തങ്ങൾ പറഞ്ഞു. എംപിയുടെ വികസന പ്രവർത്തനങ്ങൾക്കു മേയർ പിന്തുണ അറിയിച്ചിട്ടുണ്ട്. തൃശൂരിൽ സുരേഷ് ഗോപി തുടങ്ങിയതും ഇനി ആരംഭിക്കാൻ ലക്ഷ്യമിടുന്നതുമായ വികസന
മണ്ണുത്തി ∙ യുഡിഎഫിനു മേധാവിത്തമുള്ള തൃശൂർ മുനിസിപ്പാലിറ്റിയുടെ ഭരണം കൂടി എളുപ്പത്തിൽ കൈയടക്കാമെന്ന എൽഡിഎഫ് മോഹത്തിന് കനത്ത തിരിച്ചടി നൽകിയാണു ജോസ് കാട്ടൂക്കാരൻ തൃശൂർ കോർപറേഷന്റെ പ്രഥമ മേയറായി ചുമതലയേറ്റത്. വർഷങ്ങളായി തൃശൂർ മുൻസിപ്പാലിറ്റിയുടെ ഭരണ സാരഥ്യം യുഡിഎഫാണു തുടർന്നു പോന്നത്.
തൃശൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ (92) അന്തരിച്ചു. നഗരത്തിനു സമീപമുള്ള അരണാട്ടുകരയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. രാവിലെ 10 മുതൽ പൊതുദർശനം തുടങ്ങി. തിങ്കളാഴ്ച ഡിസിസി ഓഫിസിലും തൃശൂർ കോർപറേഷനിലും പൊതുദർശനം. തുടർന്നു സംസ്കാരം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ.
തൃശൂർ ∙ ‘കഴിഞ്ഞ ബജറ്റിൽ പറഞ്ഞതു പ്രകാരം…!’ എന്നു തുടങ്ങുന്ന 37 പദ്ധതികൾ. ഒരാഴ്ച മുൻപ് അവതരിപ്പിച്ച കോർപറേഷൻ ജനറൽ ബജറ്റിലെ പദ്ധതി തലക്കെട്ടുകളിൽ നാലിലൊന്നും ഇതുപോലെ വർഷങ്ങളായി നീളുന്ന പ്രഖ്യാപനങ്ങളാണ്. ബജറ്റ് അവതരണത്തിൽ 6 വർഷമായി ‘സ്ഥിരം സാന്നിധ്യ’മായ പല പദ്ധതികളും ഇപ്പോഴുമുണ്ട്. തുക വകയിരുത്തിയതും
തൃശൂർ ∙ കേന്ദ്ര കായികമന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പ്രൊജക്ടിലൂടെ 9 കോടി രൂപ ചെലവഴിച്ചു കോർപറേഷൻ സ്റ്റേഡിയത്തിൽ പുതിയ സിന്തറ്റിക് ട്രാക്കും മികവുറ്റ ഫുട്ബോൾ ടർഫും നിർമിക്കാനുള്ള പദ്ധതി പൊളിയുന്നു. ട്രാക്ക് നിർമാണത്തിനു സ്റ്റേഡിയം വിട്ടുനൽകാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിൽനിന്നു കോർപറേഷൻ അവസാന
തൃശൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി നഗരത്തിൽ ബിജെപി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും കൊടികളും കോർപറേഷൻ അഴിപ്പിച്ചതിനെച്ചൊല്ലി തർക്കവും സംഘർഷവും. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സംഘടിച്ചെത്തി കോർപറേഷന്റെ ലോറിയിൽ കയറി ബോർഡുകളും കൊടികളും
തൃശൂർ ∙ യുനെസ്കോ ലേണിങ് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപറേഷന്റെ എംഒ റോഡിലെ ഓഫിസ് കവാടത്തിനു സമീപം ‘സ്ട്രീറ്റ് ലൈബ്രറി’കൾ തുറന്നു. വായന സംസ്കാരം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണു ചെറു തെരുവോര വായനശാലകൾ സ്ഥാപിച്ചത്. ലൈബ്രറിയിൽ നിന്ന് ആർക്കും പുസ്തകങ്ങളെടുത്തു വായിക്കാം, ആവശ്യമെങ്കിൽ വീട്ടിൽ
തൃശൂർ ∙ മാലിന്യ മുക്ത നഗരം എന്ന ലക്ഷ്യവുമായി കോർപറേഷൻ മുന്നോട്ടു പോകുമ്പോഴും ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധി ബാധിത ‘ഹോട്സ്പോട്ട്’ ആയി കോർപറേഷനിലെ വിവിധ പ്രദേശങ്ങൾ.മഴക്കാല പൂർവ ശുചീകരണം പല ഡിവിഷനുകളിലും ഫലപ്രദമായി നടന്നില്ലെന്നു മാത്രമല്ല കൊതുകു നശീകരണത്തിനുള്ള ഫോഗിങ് അടക്കമുള്ളവ നിലച്ച
Results 1-10 of 39