Activate your premium subscription today
മാനന്തവാടി∙ പയ്യമ്പള്ളി കൂടല്‍കടവില്‍ ആദിവാസി യുവാവ് മാതനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. കണിയാമ്പറ്റ പച്ചിലക്കാട് പുത്തൻ പീടികയിൽ മുഹമ്മദ് അർഷിദ്, കണിയാമ്പറ്റ പച്ചിലക്കാട് പടിക്കം വയൽ കക്കാറയ്ക്കൽ അഭിരാം എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ബസിൽ കൽപറ്റയിലേക്കു വരുന്നതിനിടെയാണ് പ്രതികളെ പിടിച്ചത്.
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ 11 മണിയോടെ കൽപറ്റ കലക്ടറേറ്റിലെത്തി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പിൽ ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി എം.ജെ.ബാബു, എൽഡിഎഫ് കൺവീനർ സി.കെ.ശശീന്ദ്രൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു. മന്ത്രി രാജൻ ശ്രുതിയുമായി ഫോണിൽ സംസാരിച്ചു.
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരടുപട്ടിക തയാറാകുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണു പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്ത ബാധിതരെയും
കൽപറ്റ ∙ നല്ല വീതിയുള്ള റോഡിൽ നേർദിശയിൽ പൊയ്ക്കൊണ്ടിരുന്ന ജീപ്പ് പെട്ടെന്ന് റോഡിന്റെ മറുവശത്തേക്കു വെട്ടിത്തിരിഞ്ഞ്, അതിലേ പോയിരുന്ന ഓട്ടോയിലിടിച്ചത് യാദൃച്ഛികമായിരുന്നോ? അപകടത്തിനു തൊട്ടുമുൻപ് ആ ഓട്ടോക്കാരനെ അവിടേക്കു വിളിച്ചുവരുത്തിയത് ആരാണ്? ജീപ്പ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവർ മരിച്ച സംഭവത്തിൽ പൊലീസിനു തോന്നിയ ഈ സംശയങ്ങളുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു– അത് അപകടമായിരുന്നില്ല, ആസൂത്രിത കൊലപാതകമായിരുന്നു.
കൽപറ്റ∙ പൊലീസ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീർ പള്ളിവയലിനെതിരെ കൽപറ്റ ഇൻസ്പെക്ടർ കെ.ജെ. വിനോയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കൽപറ്റ∙ 2019ൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ പലരും വയനാട്ടിൽ നിന്നൊരു പ്രധാനമന്ത്രി എന്ന് സ്വപ്നം കണ്ടു. 2024 ഏപ്രിലിൽ രാഹുൽ വീണ്ടും മത്സരിക്കാൻ എത്തിയപ്പോൾ ആ പ്രതീക്ഷ പലർക്കും നഷ്ടപ്പെട്ടിരുന്നു. പ്രധാനമന്ത്രി ആയില്ലെങ്കിലും ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന സുപ്രധാന പദവിയിലേക്ക് രാഹുൽ
കൽപറ്റ∙ മുനമ്പത്ത് ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപറ്റയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതത് പ്രദേശത്തെ ജനങ്ങൾക്കും പാവപ്പെട്ടവർക്കുമൊപ്പമാണ് എൽഡിഎഫ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും ഇല്ലാതെ വന്നപ്പോഴാണ്
പൊലീസിനെതിരെ വിമർശനവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. എല്ലാ പൊലീസുകാരും സർക്കാർ നയം നടപ്പാക്കുന്നവരല്ലെന്നാണ് വിമർശനം. സിപിഎമ്മുകാർക്ക് പൊലീസ് സ്റ്റേഷനിൽ കയറി ചെല്ലാൻ കഴിയില്ലെന്നത് ശരിയാണ്. പല പൊലീസുകാരും വകതിരിവില്ലാത്തവരാണ്. അതിന്റെ ഹെഡ് ഓഫിസ് എഡിജിപിയാണ്. എഡിജിപിയുടെ പെരുമാറ്റത്തിൽ തന്നെ പൊലീസ് സേനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അൻവർ ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും ഗഗാറിൻ പറഞ്ഞു.
കൽപറ്റ ∙ വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെ കാര്യം രണ്ട് തവണ പാർലമെന്റിൽ ഉന്നയിച്ചതാണ്.
കൽപ്പറ്റ∙ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ് (45), റോഷൻ സൗദ് (20) എന്നിവരെയാണു കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൽപ്പറ്റ പള്ളിതാഴെ എന്ന സ്ഥലത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ കുഞ്ഞിനെയാണ് ഇവർ കൊലപ്പെടുത്തിയത്. യുവതി ഏഴുമാസം ഗർഭിണിയായിരുന്നു.
Results 1-10 of 40