Activate your premium subscription today
തിരുവനന്തപുരം∙ വയനാട് ഉരുൾപൊട്ടലിൽ നഷ്ടമായതും നശിച്ചതുമായ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബാധ്യതാ സർട്ടിഫിക്കറ്റ് എന്നിവ ദുരിബാധിതർക്കു സൗജന്യമായി നൽകാൻ മുദ്രപ്പത്രവിലയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയ നടപടിക്ക് മന്ത്രിസഭ അംഗീകാരം നൽകി. പൊതുജനസമ്പർക്കത്തിന്റെ ഭാഗമായി കിഫ്ബി സഹായത്തോടെ ‘എന്റെ കേരളം’ പോർട്ടൽ ആരംഭിക്കാനും സ്പെഷൽ സ്ട്രാറ്റജി ആൻഡ് കമ്യൂണിക്കേഷൻ ടീമിനെ ഒരു വർഷത്തേക്ക് രൂപീകരിക്കാനും സിഡിറ്റ് സമർപ്പിച്ച നിർദേശം അംഗീകരിച്ചു.
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജിയിൽ താൽക്കാലിക നിയമനം. 6 ഒഴിവ്. സെപ്റ്റംബർ 18 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: സോഫ്റ്റ്വെയർ ഡവലപ്പർ (എആർ/ വിആർ), ത്രിഡി അനിമേഷൻ, മോഡലിങ് ആൻഡ് റിഗ്ഗിങ് ആർട്ടിസ്റ്റ്, ത്രിഡി ലൈറ്റിങ് ആൻഡ് ടെക്സ്ചറിങ് ആർട്ടിസ്റ്റ്, ബിസിനസ് ഡവലപ്മെന്റ്
തിരുവനന്തപുരം∙ എവിജിസി-എക്സ്ആർ (അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്- എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയിൽ 5 വർഷം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര നയത്തിനു മന്ത്രിസഭയുടെ അംഗീകാരം. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ കാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. മൾട്ടിനാഷനലുകൾ ഉൾപ്പെടെ 250 കമ്പനികൾ തുടങ്ങും. ഇതിലൂടെ രാജ്യത്തെ എവിജിസി-എക്സ്ആർ കയറ്റുമതി വരുമാനത്തിന്റെ 10% നേടുകയാണ് ലക്ഷ്യം.
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങളടങ്ങിയ സുരക്ഷാ ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ്
തിരുവനന്തപുരം ∙ അച്ചടി മുടങ്ങിയതിനെ തുടർന്നു ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ (ആർസി) വിതരണം 3 മാസത്തിലേറെ തടസ്സപ്പെട്ട സാഹചര്യത്തിൽ, കുടിശിക തുകയായ 15 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതേ തുടർന്ന് അച്ചടി വൈകാതെ പുനരാരംഭിക്കും. ആർസിയും ഡ്രൈവിങ് ലൈസൻസും അച്ചടിച്ചതിന് ബെംഗളൂരു ഐടിഐ ലിമിറ്റഡിന് നൽകാനുള്ള 8.66 കോടി രൂപയും സി ഡിറ്റിന് നൽകാനുള്ള 6.34 കോടി രൂപയുമാണ് അനുവദിച്ചത്.
തിരുവനന്തപുരം∙ സർക്കാർ സ്ഥാപനമായ സിഡിറ്റിൽ നിന്നു ജോയിന്റ് ഡയറക്ടറായി വിരമിച്ച പി.വി.ഉണ്ണിക്കൃഷ്ണന് കെഡിസ്ക്കിലെ തുടർ നിയമനത്തിൽ 2 ലക്ഷം രൂപ ശമ്പളം നിശ്ചയിച്ചു നൽകി സർക്കാർ. 2021 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നിശ്ചയിച്ചു നൽകിയതോടെ 65 ലക്ഷത്തോളം രൂപ ഒറ്റയടിക്ക് ഉണ്ണിക്കൃഷ്ണനു ലഭിക്കും. 2019 ഡിസംബറിൽ സിഡിറ്റിൽ നിന്നു വിരമിച്ച ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. കെഡിസ്ക്കിന്റെ സ്ട്രാറ്റജിക് അഡ്വൈസറായാണ് സർക്കാർ ആദ്യം നിയമിച്ചത്. 8500 രൂപ ദിവസ വേതനത്തിലായിരുന്നു നിയമനം. ഒരു മാസം 24 ദിവസം വരെ ശമ്പളം ലഭിക്കും.
തിരുവനന്തപുരം ∙ സി ഡിറ്റിലെ താൽക്കാലിക ജീവനക്കാരുടെ കരാർ കാലാവധി അഞ്ചുവർഷത്തേക്കു കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംഘടന സർക്കാരിനെ സമീപിച്ചു. താൽക്കാലിക, ദിവസ വേതന ജീവനക്കാരുടെ മുഴുവൻ വിശദാംശങ്ങളും | C–DIT | PSC Jobs | Manorama News
കോട്ടയം ∙ കംപ്യൂട്ടർവൽക്കരണത്തിനെന്ന പേരിൽ കഴിഞ്ഞ 16 വർഷത്തിനിടെ പൊതുജനങ്ങളിൽ നിന്ന് 656.11 കോടി പിരിച്ചെടുത്ത മോട്ടർവാഹന വകുപ്പ് കംപ്യൂട്ടർ സപ്പോർട്ട് ജോലികൾക്കു സി ഡിറ്റിനു നൽകുന്നത് വർഷം 9.66 കോടി രൂപ. വർഷം 166 കോടി രൂപ വരെ മോട്ടർ വാഹന വകുപ്പ് യൂസർഫീ ഇനത്തിൽ പിരിച്ചെടുക്കുമ്പോഴും കാര്യമായ ചെലവ് ഈ ഇനത്തിൽ വകുപ്പിനു വരുന്നില്ലെന്ന് സി ഡിറ്റുമായുള്ള കരാർ രേഖകൾ വ്യക്തമാക്കുന്നു. കംപ്യൂട്ടർ സപ്പോർട്ട് ജോലികൾക്കായി മൂന്നു വർഷത്തേക്കു വീതമാണ് സി ഡിറ്റിനു കരാർ നൽകുന്നത്. കരാർ അനുസരിച്ച് മൂന്നു വർഷത്തേക്ക് 28.99 കോടിയാണു സി ഡിറ്റിന് നൽകിവരുന്നത്. ചെലവ് ഇത്രയും മതിയെന്നിരിക്കെ പിരിക്കുന്ന ബാക്കി തുക എവിടേക്കു പോകുന്നു എന്നതിന് ഉത്തരമില്ല. ഒരു സേവനത്തിന് ഒരു ചാർജ് മാത്രമേ ഈടാക്കാവൂ എന്ന നിയമം
മക്കൾക്ക് വേനൽ അവധിക്ക് എന്താ പരിപാടി? യാത്രകൾ പലതും പ്ലാൻ ചെയ്തുണ്ടെങ്കിലും കുറച്ച് ദിവസം കംപ്യൂട്ടർ പഠനത്തിനായി മാറ്റിവച്ചാലോ? കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി– ഡിറ്റ്) സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല കംപ്യൂട്ടർ പരിശീലനത്തിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം
കോഴിക്കോട് ∙ സി-ഡിറ്റിന് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) സോഫ്റ്റ്വെയർ വാങ്ങിയതിൽ 35 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും സിപിഎം നേതാവ് ടി.എൻ.സീമയുടെ ഭർത്താവ് ജി.ജയരാജ് ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ സിവിൽ–ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നുമുള്ള ഐടി വകുപ്പിന്റെ | CDIT | Manorama News
Results 1-10 of 11