Activate your premium subscription today
കൊച്ചി∙ പുണെയിലെ കമ്പനിയിൽ ജോലി സമ്മർദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യന്റെ അമ്മയെ ആശ്വസിപ്പിച്ച് വനിതാ കമ്മിഷൻ അധ്യക്ഷയും അംഗങ്ങളും. ചൊവ്വാഴ്ച രാവിലെ കളമശ്ശേരിയിലുള്ള അന്നയുടെ വീട്ടിലെത്തി അമ്മ അനിത അഗസ്റ്റിനെ ചെയർപഴ്സൻ പി.സതീദേവി, അംഗങ്ങളായ വി.ആർ.മഹിളാമണി, ഇന്ദിര രവീന്ദ്രൻ എന്നിവർ സന്ദർശിച്ചു.
ബിപിഎൽ (മുൻഗണന) വിഭാഗത്തിൽപെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കു വിദ്യാധനം പദ്ധതിയിൽ 2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് : https://wcd.kerala.gov.in. അപേക്ഷാഫോമിന്റെ മാതൃകസൈറ്റിലുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുത്. എ കാറ്റഗറി 1. വിവാഹമോചിതർ 2. ഭർത്താവ്
തിരുവനന്തപുരം∙ സിനിമാരംഗത്ത് ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കാത്തവർക്കു ശിക്ഷ ഉറപ്പാക്കാൻ അടിയന്തരമായി ചട്ടമുണ്ടാക്കുന്നതു സർക്കാർ പരിഗണനയിൽ. സമിതി രൂപീകരിച്ചില്ലെങ്കിൽ 50,000 രൂപ പിഴ ഈടാക്കും. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ (പോഷ് ആക്ട്–2013) ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. നിയമം കേന്ദ്രത്തിന്റേതാണെങ്കിലും ചട്ടം രൂപീകരിക്കേണ്ടതു സംസ്ഥാനമാണ്.
കഴക്കൂട്ടം∙ നഗരത്തെ സ്ത്രീ സൗഹൃദമാക്കണം എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി ‘നിവാസം’ വനിതാ ഷി ലോഡ്ജ് കഴക്കൂട്ടത്ത് ഒരുങ്ങി.വിവിധ ആവശ്യങ്ങൾക്കായി കഴക്കൂട്ടത്തും സമീപപ്രദേശങ്ങളിലും എത്തുന്ന സ്ത്രീകൾക്കു കുട്ടികൾക്കും സുരക്ഷിതമായി താമസിക്കുവാൻ ഒരിടം അതാണ് നിവാസം വനിതാ ഷീ
കണ്ണൂർ∙ നടിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ എത്ര ഉന്നത സ്ഥാനത്തിരിക്കുന്ന ആളായാലും നടപടിയുണ്ടാകണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അവർ.
കോഴിക്കോട് ∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ചു യുക്തമായ നിലപാടു സ്വീകരിക്കുമെന്നു സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വനിത കമ്മിഷനെ ഹൈക്കോടതി കക്ഷി ചേർത്തതിനോടു
മലപ്പുറം ∙ സംശയരോഗികളായ പുരുഷൻമാർ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. സ്വന്തം കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയമുന്നയിക്കുകയും വനിതാ കമ്മിഷൻ ഇടപെട്ട് ഡിഎൻഎ പരിശോധന നടത്തി പിതൃത്വം സ്ഥിരീകരിക്കുകയും ചെയ്തിട്ടും ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന യുവതിയുടെ പരാതി
ആലപ്പുഴ ∙ ഭാര്യയും 2 മക്കളും ഉണ്ടെന്ന സത്യം മറച്ചുവച്ചു മറ്റൊരു യുവതിയെ വിവാഹം ചെയ്തു വിദേശത്തു കൊണ്ടുപോയി 15 വർഷം ജീവിച്ച ശേഷം നാട്ടിൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ യുവാവ് മുങ്ങിയെന്ന പരാതിയിൽ വനിതാ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണു യുവാവ് ആദ്യ
കോട്ടയം∙ വിസ്മയ, ഉത്ര, തുഷാര, പ്രിയങ്ക, അർച്ചന, സുചിത്ര.... മാറുന്നത് പേരുകൾ മാത്രമാണ്. എല്ലായിടത്തും കഥ ഒന്നുതന്നെ. സ്ത്രീധന പീഡനം കാരണം മരിച്ച ഈ
കോഴിക്കോട്∙ പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി രംഗത്ത്. ഭർത്താവിന്റെ ശാരീരിക പീഡനം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനയ്ക്ക് അപമാനമെന്ന് സതീദേവി മാധ്യമങ്ങളോടു പറഞ്ഞു. വനിത കമ്മിഷൻ ഇന്നലെ തന്നെ പരാതി റജിസ്റ്റർ ചെയ്തുവെന്നും സതീദേവി വ്യക്തമാക്കി.
Results 1-10 of 112