Activate your premium subscription today
കോഴിക്കോട്∙ അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നെല്ലാം തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിൽ വ്യക്തിപരമായ ഒരു താൽപര്യവുമില്ല. തിരഞ്ഞെടുപ്പിലെ ജയപരാജയം കൂട്ടുത്തരവാദിത്തമാണെങ്കിലും ഒരു സംഘത്തെ നയിച്ചുവെന്ന നിലയിൽ അതിന്റെ
ഇക്കുറി രഥോൽസവത്തിനൊപ്പം ആവേശം നിറഞ്ഞ, പൊടിപാറുന്ന വോട്ടെടുപ്പും പാലക്കാട് നടക്കുമായിരുന്നു. എന്നാൽ വിവിധ പാർട്ടികളുടെ പരാതി ശക്തമായതോടെ വോട്ടുൽസവത്തിന് ഒരാഴ്ചകൂടി നീട്ടിനൽകാന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. ഇത്തരത്തില്‍, പ്രചാരണത്തിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ, ചർച്ചയായ വിഷയങ്ങളിൽ പലതരം മാറ്റങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. ഡോ. പി. സരിനിൽ തുടങ്ങി ഏറ്റവുമൊടുവിൽ സന്ദീപ് വാരിയറിലെത്തി നിൽക്കുന്നു കാര്യങ്ങൾ! കോൺഗ്രസ്– ബിജെപി നേർക്കുനേർ പോരാട്ടത്തിൽനിന്ന് കോൺഗ്രസ്– സിപിഎം വാക്പോരിലേക്ക് മണ്ഡലം വഴിമാറിയിരുന്നു ഒരു ഘട്ടത്തിൽ. സന്ദീപിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചതോടെ ആ പോരിന് കനംകൂടുകയാണ്. നിനച്ചിരിക്കാതെ സ്വന്തം കൂടാരത്തിൽനിന്നുയർന്ന ഒന്നിലേറെ വിവാദങ്ങൾ ബിജെപിയുടെ ശോഭ കെടുത്തിയപ്പോൾ പാലക്കാട്ടെ താമരക്കുളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണോ? അതേസമയം അടിക്ക് തിരിച്ചടി ഉടൻ നൽകി കോൺഗ്രസും കലാശക്കൊട്ടിന് തയാറെടുക്കുകയാണ്. പാലക്കാടൻ രാഷ്ട്രീയത്തിൽ ഏറെ തഴമ്പുള്ള സിപിഎം ഇറക്കുന്ന കാർഡുകളാകട്ടെ അമ്പരപ്പിക്കുന്നതാണ്. ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയെ ‘സുരക്ഷിതമാക്കി’ വിവാദങ്ങളെയെല്ലാം പാലക്കാട്ടെ ചൂടിൽ തളച്ചിടാൻ അവർ കിണഞ്ഞു പരിശ്രമിക്കുന്നു. കാരണം ജയത്തിനും അപ്പുറം പാലക്കാട് ഒന്നിലേറെ ലക്ഷ്യങ്ങളാണ് സിപിഎമ്മിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലക്കാട് ചര്‍ച്ചയായ വിഷയങ്ങൾ മൂന്നു പ്രധാന പാർട്ടികളെ എങ്ങനെ ബാധിച്ചുവെന്നും പ്രചാരണത്തിൽ സംഭവിച്ച മാറ്റങ്ങൾ ഇപ്പോള്‍ എവിടെ എത്തി നിൽക്കുന്നു എന്നും വിശദമായി പരിശോധിക്കാം.
കേരളം ഉറ്റുനോക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായ സി.കൃഷ്ണകുമാറാണ് ഇത്തവണ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ കഴിഞ്ഞ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥിയായിരുന്നു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു മികച്ച വോട്ടു നേടിയാണ് കൃഷ്ണകുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പാലക്കാട്ടും മലമ്പുഴയിലും പാർട്ടിയുടെ വോട്ട് ഉയർത്തിയ സ്ഥാനാർഥി എന്ന നിലയിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ബിജെപി കൃഷ്ണകുമാറിനെ അവതരിപ്പിച്ചതും. എന്നാൽ സ്ഥാനാർഥിത്വം തൊട്ട് ഒരു പിടി വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ബിജെപിയുടെ പ്രമുഖ നേതാവായ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിത്വത്തിനായി സൃഷ്ടിച്ച സമ്മർദം തൊട്ട് കുഴൽപ്പണക്കേസും കടന്ന് സന്ദീപ് വാര്യരുടെ കലാപം വരെ അത് എത്തിനിൽക്കുന്നു. ഈ വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് എന്തെന്ന് ആദ്യമായി സി.കൃഷ്ണകുമാർ പങ്കുവയ്ക്കുന്നു. മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ (തിരുവനന്തപുരം) സുജിത് നായരുമായി നടത്തിയ സംഭാഷണം.
കൊച്ചി ∙ കൊടകര കുഴൽപണം കവർച്ചക്കേസിലെ പരാതിക്കാരനും മുഖ്യസാക്ഷിയുമായ ധർമരാജന്റെ മൊഴികളിൽ 13.50 കോടി രൂപയുടെ പൊരുത്തക്കേട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി സ്ഥാനാർഥികൾക്കു വേണ്ടി കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നു 41.40 കോടി രൂപയുടെ കള്ളപ്പണം സംസ്ഥാനത്തേക്കു കടത്തിയെന്നാണു ധർമരാജന്റെ മൊഴി. ഇതിൽ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയടക്കം ആകെ 7.90 കോടി രൂപ കവർച്ച ചെയ്യപ്പെട്ടു. ബാക്കി 33.50 കോടി രൂപ കാസർകോടു മുതൽ തിരുവനന്തപുരം വരെ പല ജില്ലകളിലായി ഒരു മാസം കൊണ്ടു വിതരണം ചെയ്തുവെന്നാണു മൊഴിയിലുള്ളത്.
തൃശൂർ ∙ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ തന്റെ വീട്ടിലെത്തിയതിനു തെളിവായി ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് ഇന്നലെ രാവിലെ പുറത്തുവിട്ട ഫോട്ടോ, ശോഭ വാർത്താസമ്മേളനം വിളിച്ചു നിഷേധിച്ചു. തന്റെ സഹോദരിയുടെ വീട്ടിൽ അസുഖബാധിതയായി കഴിഞ്ഞിരുന്ന അമ്മയെ കാണാൻ ഭാര്യയ്ക്കും മകനുമൊപ്പം സതീഷ് വന്നപ്പോഴെടുത്ത ചിത്രമാണതെന്ന് അവർ പറഞ്ഞു. തൊട്ടുപിന്നാലെ സതീഷ്, മാധ്യമങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു താൻ ഫോട്ടോ എടുത്ത മുറി കാണിച്ചു ശോഭയുടെ വാദങ്ങൾ ഖണ്ഡിച്ചു. പിന്നീടു ശോഭ മാധ്യമങ്ങളോടു പ്രതികരിച്ചില്ല.
തൃശൂർ∙ ബിജെപി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് തന്റെ വീട്ടിലെത്തിയതിന് തെളിവ് പുറത്തുവിട്ട് ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ്. സതീഷിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന് ഇന്നലെ പറഞ്ഞിരുന്നു. ശോഭ വീട്ടില്‍ വന്നിരുന്നു എന്ന് തെളിയിക്കുന്നതിനാണ് ചിത്രം പുറത്തുവിട്ടത്. തിരൂര്‍
പാലക്കാട്∙ ശോഭാ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. കൊടകര കുഴൽപ്പണം സംബന്ധിച്ച ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിനു
തൃശൂർ പൂരം വേദിയിലേക്ക് ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തതാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്ന്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊടകര കുഴൽപ്പണക്കേസ്
തൃശൂർ∙ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പാർട്ടിയെ തകർക്കാൻ ഒരു ഉപകരണവുമായി സിപിഎം രംഗപ്രവേശനം ചെയ്തിരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ. പദ്ധതിക്കു പിന്നിൽ എകെജി സെന്ററും പിണറായി വിജയനുമാണെന്നും ഒരു വെടിക്ക് രണ്ടു പക്ഷികളെ തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
തിരുവനന്തപുരം ∙ തിരൂർ സതീശനെ സിപിഎം പണംകൊടുത്തു വാങ്ങിയതെന്ന ആരോപണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സതീശൻ സിപിഎം നേതാവ് എ.സി.മൊയ്തീനുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയത് എന്തിനുവേണ്ടിയായിരുന്നു എന്നും കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വെളിപ്പെടുത്തലുകൾ അതിന്റെ ഭാഗമാണെന്നും ശോഭ പറഞ്ഞു.
Results 1-10 of 55