Activate your premium subscription today
അപ്പ മരിച്ചില്ലായിരുന്നെങ്കിൽ... കൈപിടിച്ച് കൂടെയുണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്താണ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതല്ലല്ലോ. അപ്രതീക്ഷിതമായി നാമനിർദേശവും നൽകേണ്ടി വന്നു. നയിക്കാൻ രക്ഷിതാവ് കൂടെ ഉള്ളപ്പോൾ നമ്മൾ ഒന്നും അറിയേണ്ട. അങ്ങനെയൊരു ഗൈഡൻസ് ആഗ്രഹിച്ചു. എന്തു പറയണം, എന്ത് ചെയ്യണം, എങ്ങനെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണം എന്നെല്ലാം ആശയക്കുഴപ്പമുണ്ടാകുമ്പോഴൊക്കെ അപ്പയിലേക്ക് നോക്കുമായിരുന്നു. പിന്നെപ്പിന്നെ അദ്ദേഹം ഇപ്പോഴും കൂടെയുണ്ട് എന്ന വിശ്വാസം ഉള്ളിൽ ബലപ്പെട്ടു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
രാഷ്ട്രീയം മാത്രമല്ല, ഫാഷനും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച വ്യക്തിയാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തന്റെ സ്റ്റൈലിഷ് ഫോട്ടോകള് അച്ചു പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ എലഗന്റ് ലുക്കിലുള്ള അച്ചുവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ
അന്നനാട് ∙ ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാം വോട്ടു ചെയ്യുന്നത് ഭാരതത്തിന്റെ ആത്മാവിനെ തിരിച്ചുപിടിക്കാനാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം നടത്തിയ മേഖലാ
മല്ലപ്പള്ളി ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് അച്ചു ഉമ്മൻ. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും സിപിഎമ്മിനും ഷോക്ക് ട്രീറ്റ്മെന്റായിരിക്കണമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ തവണ 19 ആയിരുന്നെങ്കിൽ ഇത്തവണ 20 സീറ്റും ജയിക്കണം. ബിജെപിക്കും എൽഡിഎഫിനും ആത്മപരിശോധനയ്ക്കുള്ള അവസരമുണ്ടാകണം.ഇത് മതനിരപേക്ഷ
മല്ലപ്പള്ളി∙ സംസ്ഥാന സർക്കാരിന് എതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നു പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനിടെ അച്ചു ഉമ്മൻ പറഞ്ഞു. കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം.
കോഴിക്കോട്∙ ഉമ്മൻ ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ഓർമിപ്പിച്ച് അച്ചു ഉമ്മൻ എത്തിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അവർ പങ്കെടുത്ത ആദ്യ പ്രചാരണമാണ് ഇന്നലെ വടകരയിൽ നടന്നത്. ഷാഫി പറമ്പിലിന്റെ പത്രികാസമർപ്പണത്തിൽ പങ്കെടുത്തു മടങ്ങുമ്പോൾ അച്ചു ഉമ്മൻ ‘മലയാള മനോരമ’യോട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ കുടുംബം യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്നു. ഭാര്യ മറിയാമ്മ ഉമ്മൻ ഇന്നു കോട്ടയം കൂരോപ്പടയിൽ എത്തും. മക്കളായ മറിയയും അച്ചുവും വരുംദിവസങ്ങളിൽ എത്തും. മകൻ ചാണ്ടി ഉമ്മൻ എംഎൽഎ ഇതിനോടകം സജീവമാണ്. മറിയാമ്മ ഉമ്മൻ സംസാരിക്കുന്നു
പത്തനംതിട്ട ∙ ആന്റോ ആന്റണിയുടെ പ്രചാരണത്തിന് അച്ചു ഉമ്മൻ പത്തനംതിട്ടയിൽ വരുമോ? സമൂഹ മാധ്യമങ്ങളിൽ ഇന്നലെ രാവിലെ തുടങ്ങി മണിക്കൂറുകൾ നീണ്ട ചർച്ചകൾ അവസാനിച്ചത് ഒടുവിൽ പത്തനംതിട്ടയിൽ താൻ പ്രചാരണത്തിനെത്തുമെന്ന പോസ്റ്റർ അച്ചു ഉമ്മൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ. എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി
ഒക്ടോബർ 31. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എൺപതാം ജന്മദിനം. പൊതുപ്രവർത്തകന്റെ തിരക്കേറിയ ജീവിതത്തിൽ സ്വന്തം ജന്മദിനം ആഘോഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് സമയം കിട്ടാറില്ല. ഈ ജന്മദിനത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ ഓർമകൾ കുടുംബാംഗങ്ങളെയും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരെയും തേടിയെത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിടവഴികളിൽനിന്നു പോലും ഉമ്മൻ ചാണ്ടിയുടെ പുഞ്ചിരിക്കുന്ന മുഖം മാഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്നാകട്ടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലെ കബറിടത്തിലേക്ക് അനേകം പേർ എത്തുന്നത് ഇന്നും തുടരുകയാണ്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും കടപ്പാടും അറിയിക്കാൻ. ‘‘അപ്പയ്ക്കു വേണ്ടി ഇനിയെന്തെങ്കിലും കൂടി എനിക്ക് ചെയ്യാനാകുമായിരുന്നോ എന്ന സംശയത്തിലാണ് ഇപ്പോള് എന്റെ ഓരോ ദിവസവും കടന്നു പോകുന്നത്’’ എന്നു പറയുന്നു ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയ. ‘‘അപ്പയുടെ രാജകുമാരിയായാണ് എന്നെ വളർത്തിയത്. അദ്ദേഹത്തിന്റെ പാത പറ്റാവുന്നത്രയും പിന്തുടരുമെന്നും മരിയ പറയുന്നു. ഉമ്മൻ ചാണ്ടിയോടൊപ്പം കഴിഞ്ഞ ദിനങ്ങളെ ഓർക്കുകയാണ് മകൾ മരിയ ഉമ്മൻ. അതിൽ മരിയയുടെ കുട്ടിക്കാലമുണ്ട്, അപ്പയുടെ അവസാന നാളുകളിൽ ഒപ്പം നിന്നതിന്റെ ഓർമകളുണ്ട്. എന്താണ് ആ അപ്പ മക്കൾക്കായി കരുതി വച്ചത്? സ്നേഹനിധിയായ ആ പിതാവിന്റെ വിയോഗം എങ്ങനെയാണ് തരണം ചെയ്തത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് മരിയ.
Results 1-10 of 15