വിഴിഞ്ഞം വഴിയെത്തും കോടികൾ; ഹണി റോസിന്റെ ‘വൈറ്റ് ഹൗസ്’, മുതലാണ് മുട്ടക്കാട – വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘സിഐ കെട്ടിപ്പിടിച്ചു, ലൈംഗിക താൽപര്യത്തിന് വഴങ്ങിയില്ല’; ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ
മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്തെന്നും പിന്നീട് അതു മറയ്ക്കാനായി കൂടുതല്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിബി മാത്യൂസ്, കെ.കെ.ജോഷ്വ, ആര്‍.ബി.ശ്രീകുമാര്‍, എസ്.വിജയന്‍, പി.എസ്.ജയപ്രകാശ് എന്നിവര്‍ ഗൂഢാലോചന നടത്തി വ്യാജരേഖകള്‍ തയാറാക്കി, അനധികൃത അറസ്റ്റുകള്‍ നടത്തി, ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപ്പെടുത്തുന്നു.
വിഴിഞ്ഞം വഴി ഒഴുകും കോടികൾ; ദുബായ് പോലെയാകാൻ കേരളം? മാതൃകയായി ആ 3 തുറമുഖങ്ങൾ
ലോകവിപണിയിലെ വൻ ശക്തിയായി മാറാൻ ചൈനയെ സഹായിച്ചതും ആ രാജ്യത്തിന് ചുറ്റുമുളള നിരവധി മദർ പോർട്ടുകളാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ചൈനയിൽ നിന്ന് അതിവേഗം ഉൽപന്നങ്ങൾ എത്തിക്കുന്നത് വൻ കപ്പലുകൾ വഴിയാണ്. സിംഗപ്പൂരിന്റെ ജിഡിപിയുടെ മുഖ്യ ഭാഗവും അവിടത്തെ മദർ പോർട്ട് കേന്ദ്രീകരിച്ചാണ്. യുഎഇയെ ലോകത്തിനു മുന്നിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയതും മദർ പോർട്ട് തന്നെ. ഇപ്പോൾ കേരളത്തിനും സമാനമായൊരു സാധ്യതയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്.
അച്ഛൻ എപ്പോഴും പറയും നമ്മുടെ അടുത്ത ലക്ഷ്യം കാരവാൻ
ഷൂട്ടിനും ദൂരയാത്രകൾക്കുമൊന്നുമില്ലാതെ, ചെറിയ ദൂരങ്ങൾക്കായി വാങ്ങിയ വാഹനമാണിത്. ഡീസലിന്റെയും പെട്രോളിന്റെയും ഇപ്പോഴത്തെ വില നോക്കുമ്പോൾ ഇവി ഒരു മികച്ച ഓപ്ഷനായിട്ടാണ് തോന്നിയത്. ഈ കാർ റോഡിലൂടെ പോകുമ്പോൾ എല്ലാവർക്കു ചിരിയാണ്. ചിലർ കൗതുകത്തോടെ നോക്കുമ്പോൾ, 'ഇതെന്താ പോകുന്നത്' എന്ന ഭാവത്തിലാണു ചിലരുടെ നോട്ടവും ചിരിയും.
ഹണി റോസിനുമുണ്ട് 'വൈറ്റ് ഹൗസ്'! ഇവിടെ അദ്‌ഭുതം നിറച്ച സർപ്രൈസുകൾ! വിഡിയോ
ഒരു വീട് വയ്ക്കണം എന്നൊരാഗ്രഹം തോന്നിയപ്പോൾ അത് വൈറ്റ് കളർ തീമിലാകാം എന്നു കരുതി. വെള്ളനിറം കാണുമ്പോൾ തന്നെ സന്തോഷവും സമാധാനവും ഫീൽ ചെയ്യും. പിന്നെ ചെടികൾ എനിക്കു ചെറുപ്പം മുതലേ ഇഷ്ടമാണ്. ഞാൻ ഏറ്റവും കൂടുതൽ പൈസ ചെലവഴിക്കുന്നതും ചെടികള്‍ക്കു വേണ്ടിയാണ്. അത് നിങ്ങൾക്കിവിടെ കാണാൻ പറ്റും. വീടിനകത്തുള്ളതിനേക്കാൾ കൂടുതൽ സമയം ഞാൻ പുറത്താണ് ചെലവഴിക്കാറുള്ളത്.
അതിസുന്ദരം, ആമ്പൽപ്പൂക്കളുടെ വർണക്കാഴ്ചയൊരുക്കി കൊല്ലാട്
200 ഏക്കറിലധികം വരുന്ന പാടം നിറയെ ഇവിടെ പൂക്കളുണ്ട്. രാത്രിയിൽ വിരിഞ്ഞു രാവിലെ കൂമ്പുന്ന പൂക്കളുടെ അതിമനോഹര കാഴ്ച കാണാൻ അതിരാവിലെ തന്നെ എത്താൻ സഞ്ചാരികൾ ശ്രദ്ധിക്കണം. രാവിലെ 6 മുതൽ 9 വരെ ആമ്പൽകാഴ്ചകൾ കാണാം.
മുകേഷ് അംബാനിയുടെ ഇഷ്ടവിഭവം നിങ്ങൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം
ബിസിനസ് തിരക്കുകള്‍ക്കിടയിലും ശരീരം നോക്കാനും വ്യായാമം ചെയ്യാനുമൊക്കെ സമയം കണ്ടെത്തുന്ന ആളുകളില്‍ ഒരാളാണ് അദ്ദേഹം എന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യയും, റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിതാ അംബാനി പറയുന്നത്. പ്രഭാതത്തിലെ യോഗ മുതൽ പരമ്പരാഗത ഇന്ത്യൻ ഭക്ഷണം വരെ, കർശനമായ ജീവിതരീതിയും ചിട്ടകളുമാണ് അദ്ദേഹത്തിനുള്ളത്.
കാടയിലും കൈവച്ച് ‘ബിൻസീസ് ഫാം’; മുടക്കമില്ലാതൊരു മാർക്കറ്റുണ്ടെങ്കിൽ മുതലാണ് മുട്ടക്കാട
ഇടുക്കിയിലെ മാതൃക കാർഷികസംരംഭകയായ ബിൻസി ജയിംസ് കാർഷികകേരളത്തിന് പരിചിതമായ മുഖമാണ്. ശീതകാല പച്ചക്കറികൾ ഉൾപ്പെടെ പലതരം പച്ചക്കറികൾ, പഴവർഗ കൃഷികൾ, മഴമറകൃഷി, പച്ചക്കറി നഴ്സറി, തേനീച്ച വളർത്തൽ തുടങ്ങി ബിൻസിയുടെ കൃഷിയിടം വൈവിധ്യങ്ങളാൽ സമൃദ്ധം. നവമാധ്യമങ്ങളിൽ ബിൻസിയുടെ കാർഷിക വീഡിയോകൾക്ക് ആയിരക്കണക്കിന് കാഴ്ചക്കാർ.
എത്ര ദിവസം കൂടുമ്പോള്‍ ബെഡ്ഷീറ്റ് മാറ്റണം? ചർമരോഗങ്ങൾ തടയാൻ വിദഗ്‌ധര്‍ പറയുന്നത് ഇങ്ങനെ
നാം നമ്മുടെ ദിവസത്തിന്റെ നല്ലൊരു പങ്കും ചെലവഴിക്കുന്ന ഇടമാണ് നമ്മുടെ കിടക്ക. ദിവസം ശരാശരി ആറ് മുതല്‍ 10 മണിക്കൂര്‍ വരെയൊക്കെ രാത്രി നാം കിടക്കയില്‍ ചെലവഴിക്കാറുണ്ട്. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ചര്‍മ്മത്തിന്റെ അടരുകളും ശരീരസ്രവങ്ങളും എണ്ണകളുമൊക്കെ കിടക്കയില്‍ ശേഖരിക്കപ്പെടുന്നു. ഇതിനു പുറമേ പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍ എന്നിവയും കിടക്കവിരിയില്‍ കാണപ്പെടാം.
‘എന്നാ ഒരു ലുക്കാ, ഉമ്മൻചാണ്ടിയുടെ മകളാണോ ഇത്?’, പാരിസിൽ സ്റ്റൈലിഷായി അച്ചു ഉമ്മന്‍
ഫ്രാൻസിൽ നിന്നുള്ള വിഡിയോയാണ് അച്ചു പങ്കുവച്ചത്. പാരിസിലെ ആർക്ക് ഡി ട്രയോംഫിന് മുന്നിലൂടെ നടന്നു പോകുന്നതാണ് വിഡിയോ. കറുപ്പ് ജംപ്സ്യൂട്ടാണ് അച്ചുവിന്റെ ഔട്ട് ഫിറ്റ്. പതിവിൽ നിന്ന് വ്യത്യസ്തമായി സ്യൂട്ടിന് കോൺട്രാസ്റ്റായി ഷാള്‍ ധരിച്ചിരിക്കുന്നു. ‘‘എലഗന്റ്സ് പാരിസിന്റെ ഹൃദയഭാഗത്തെ പൈതൃകത്തെ കണ്ടുമുട്ടി. സബ്യസാചി ടച്ചോടെ ചരിത്ര പ്രസിദ്ധമായ ആർക്ക് ഡി ട്രയോംഫിനു മുന്നിൽ .’’–എന്ന കുറിപ്പോടെയാണ് അച്ചു വിഡിയോ പങ്കുവച്ചത്.
ഇടുക്കിയിൽ ഉരുൾപൊട്ടി, എറണാകുളം മുങ്ങി; 100 വർഷം മുൻപ് കലിതുള്ളി വന്ന മഹാപ്രളയം: ഇന്നും നടുക്കും ഓർമ
മലവെള്ളത്തിലും കടൽവെള്ളത്തിലും ദിവസങ്ങളോളം മധ്യതിരുവിതാംകൂറും കൊച്ചിയും ആണ്ടുകിടന്നു. അണക്കെട്ടുകളും കനാലുകളുമൊന്നും അക്കാലത്തില്ലാതിരുന്നതുകൊണ്ടു വെള്ളപ്പൊക്കം കഠിനമായിരുന്നു. സർക്കാർ രേഖകളിൽ മരണങ്ങളും നാശനഷ്ടങ്ങളും തിട്ടപ്പെടുത്താത്ത ഒരു കാലത്തായിരുന്നു ആ പ്രളയം. ആലപ്പുഴ മുഴുവനായും ഇന്നത്തെ എറണാകുളത്തിന്റെ നാലിൽ മൂന്നു പ്രദേശവും പ്രളയത്തിൽ മുങ്ങി.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്