Activate your premium subscription today
തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി ഡോ.വി. വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സണാകും. ഓണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ.വി. വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. സർക്കാർ വരുമാനം കിട്ടുന്ന പദവികളൊന്നും ഏറ്റെടുക്കില്ലെന്ന് വിരമിക്കുന്നതിനു മുന്നേ വേണു പറഞ്ഞിരുന്നു. സെപ്റ്റംബർ
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ.വി.വേണു വിരമിച്ചതിനു പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം. ആഭ്യന്തര വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്കു ജലവകുപ്പിന്റെ അധിക ചുമതല നൽകി. വീണ എന്‍.മാധവനു ഭരണ നവീകരണ വകുപ്പിന്റെയും കെ.ഗോപാലകൃഷ്ണനു വ്യവസായ വകുപ്പ് ഡയറക്ടറുടെയും അധിക ചുമതല
തിരുവനന്തപുരം ∙ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയാണു ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർ, നാടക കലാകാരൻ, ഉദ്യോഗസ്ഥ പ്രമുഖൻ എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധേയമായ വ്യക്തിയാണ്. സാധാരണ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു പൊതുവിൽ ഇല്ലാത്ത പ്രത്യേകതയാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ ഭരണകൂടത്തോടു സത്യം തുറന്നുപറയാൻ കഴിയുന്ന ചീഫ് സെക്രട്ടറിയാകണമെന്നാണ് ആഗ്രഹമെന്ന് നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. പക്ഷേ ആ തീരുമാനത്തെ അംഗീകരിക്കാനുള്ള പക്വതയും വിവേകവും ഭരണകൂടത്തിനും ഉണ്ടാകണമെന്നും ശാരദ മുരളീധരൻ പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ ‘നമ്മൾ സ്വപ്നം കാണുന്ന മാറ്റം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശാരദ മുരളീധരനും ജീവിത പങ്കാളിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ഡോ. വി.വേണുവും.
കോട്ടയം ∙ ഔദ്യോഗിക ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും പ്രഫഷനലായ ലീഡറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശനിയാഴ്ച ചീഫ് സെക്രട്ടറി പദവിയിൽനിന്നു പടിയിറങ്ങുന്ന ഡോ.വി. വേണു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാര്യത്തിലും മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നു. ഏറ്റവും പ്രഫഷനലായ ബന്ധമായിരുന്നു മുഖ്യമന്ത്രിയുമായി ഉണ്ടായിരുന്നത്.
കോട്ടയം ∙ തിരുവനന്തപുരം കവടിയാറിലെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയിൽ ഓഗസ്റ്റ് 31ന് കേരള സ്റ്റേറ്റ് 55 എന്ന നമ്പറുള്ള കാറിൽ ഡോ.വി. വേണു സെക്രട്ടേറിയറ്റിലേക്ക് യാത്ര തിരിക്കും. ചീഫ് സെക്രട്ടറിയെന്ന നിലയിൽ ഔദ്യോഗിക കാറിലെ വേണുവിന്റെ അവസാന യാത്രയാകും അത്.
തിരുവനന്തപുരം ∙ അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.വേണു ഓഗസ്റ്റ് 31ന് ഒഴിയുന്ന മുറയ്ക്കാവും നിയമനം. ഡോ. വി.വേണുവിന്റെ ഭാര്യയാണു ശാരദ മുരളീധരന്. ഭര്‍ത്താവില്‍നിന്ന് ഭാര്യ ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നുവെന്ന അപൂര്‍വതയാണു കേരളത്തിലെ സിവില്‍ സര്‍വീസ് ചരിത്രത്തിലുണ്ടാവുക.
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ വിദേശകാര്യ സെക്രട്ടറിയെ നിയോഗിച്ചു ഉത്തരവിറക്കിയോ? വസ്തുതയ്ക്കു നിരക്കാത്ത വാർത്താണിതെന്നു ചീഫ് സെക്രട്ടറി വി.വേണു. വിദേശ കാര്യം കേന്ദ്രസർക്കാരിന്റെ വിഷയമാണ് എന്ന അടിസ്ഥാന വസ്തുത അറിയാത്തവരല്ല സർക്കാരിൽ ഇരിക്കുന്നവർ. വിദേശ ഏജൻസികളുമായും എംബസികളുമായും സ്ഥാപനങ്ങളുമായും
തിരുവനന്തപുരം ∙ പ്രവാസികൾ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന് അനുസരിച്ചുള്ള നന്ദി അവർക്കു തിരിച്ചു കൊടുക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെല്ലാം തരത്തിൽ പ്രവാസികളെ പിഴിയാൻ പറ്റുമോ അതിനെല്ലാം ശ്രമിക്കുകയാണ്. പ്രവാസികൾ വന്നുപോകുന്ന ഘട്ടങ്ങളിൽ വിമാനക്കൂലി കൂട്ടുന്നത് അതിലൊന്നാണ്. പ്രവാസികളുടെ ജീവൽപ്രശ്നങ്ങൾ കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും ലോകകേരളസഭയുടെ നാലാം സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറി
Results 1-10 of 28