Activate your premium subscription today
മലപ്പുറം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നടത്തിയ പ്രസ്താവന മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ലക്ഷ്യമിട്ടാണെന്ന വിമർശനവുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ സലാമിനെ തള്ളി മുസ്ലിം ലീഗ്. സലാമിന്റെ പരാമർശം ലീഗ് അംഗീകരിക്കുന്നില്ലെന്നും പ്രതികരണത്തിൽ മാന്യതയും അന്തസ്സും പുലർത്തുന്നതാണു പാർട്ടിനയമെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിഫ്രി തങ്ങളെയല്ല, പിണറായി വിജയനെയാണ് ഉദ്ദേശിച്ചതെന്നു സലാം വിശദീകരിച്ചെങ്കിലും വിവാദം കെട്ടടങ്ങിയില്ല.
മലപ്പുറം ∙ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഇതുവരെ സ്വർണക്കടത്തിനു പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ കെ.ടി.ജലീലിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. അതു പുറത്തുവിട്ടാൽ അദ്ദേഹത്തിന്റെ ദുഷ്ടലാക്ക് പുറത്തുവരും. കുരുവില്ലാത്ത ഈത്തപ്പഴത്തിലും ആയത്ത് ഇല്ലാത്ത ഖുർആനിലും സ്വർണക്കള്ളക്കടത്ത് നടത്തിയത് ആരാണ്? തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതിന് അറസ്റ്റിലായ ശിവശങ്കർ പാണക്കാട് സാദിഖലി തങ്ങൾ മതവിധി പുറപ്പെടുവിച്ചാൽ സ്വീകരിക്കുമോ? രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ സ്ഥലവും മേൽവിലാസവുമൊക്കെ നന്നായി അറിയാവുന്നയാളാണല്ലോ ജലീലെന്നും അവർ മലപ്പുറം ജില്ലക്കാരിയല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ രണ്ടാം പതിപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. അമിത് ഷായും കൂട്ടരും പറയുന്നത് നടപ്പാക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ഡൽഹിയിൽ പോയി ഇംഗ്ലിഷ് പത്രത്തിന് മലപ്പുറം വിരുദ്ധ പരാമർശമടക്കം ഉൾപ്പെട്ട അഭിമുഖം നൽകിയത്. അത് ശ്രദ്ധിക്കേണ്ടവർ ശ്രദ്ധിച്ചു എന്നു മനസ്സിലാക്കിയപ്പോഴാണ് നിഷേധക്കുറിപ്പുമായി ഇറങ്ങിയത്. എഡിജിപി അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട അത്രയും തവണ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോലും അവരെ കണ്ടിട്ടുണ്ടാകില്ലെന്നും സലാം പരിഹസിച്ചു.
മലപ്പുറം ∙ മുപ്പത് വെള്ളിക്കാശിന് ജലീൽ സമുദായത്തെ ഒറ്റിക്കൊടുത്തെന്ന് മുസ്ലിം ലീഗ്. കരിപ്പൂരില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനം മുസ്ലിം പേരുകാരെന്ന കെ.ടി. ജലീലിന്റെ പ്രസ്താവനക്കെതിരെ ലീഗ് രംഗത്തെത്തിയിരിക്കുന്നത്. പിആർ ഏജൻസി ക്വട്ടേഷൻ ജലീലിനെ ഏൽപ്പിച്ചിരിക്കുകയാണെന്ന് പി.കെ.
മലപ്പുറം∙സ്വർണ്ണക്കടത്ത് പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. എത്ര രാജ്യദ്രോഹ കുറ്റങ്ങൾ മലപ്പുറത്ത് റജിസ്റ്റർ ചെയ്തുവെന്നും എത്ര പേരെ ശിക്ഷിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പറയുന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും ജില്ലയിൽ നടന്ന പല സ്വർണം പൊട്ടിക്കൽ കേസുകളിൽ പിടിയിലായത് കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. വരും ദിവസങ്ങളിൽ മലപ്പുറത്തിനെതിരെ നടക്കുന്ന കള്ളപ്രചാരണത്തിനെതിരെ പ്രതിഷേധം ആളിക്കത്തുമെന്നും ലീഗ് വ്യക്തമാക്കി.
മലപ്പുറം∙ പി.വി.അൻവർ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്നമല്ലെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. അൻവർ പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. ഇനിയും പറയാനുണ്ട് എന്നാണ് പറയുന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സിപിഐ പോലും ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും സലാം പറഞ്ഞു.
കോഴിക്കോട്∙ പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവച്ച്, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. കുറ്റാരോപിതരെ മാറ്റിനിർത്തി അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പുമന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എംഎൽഎയുടെ വെളിപ്പെടുത്തൽ കേരള ചരിത്രത്തിൽ ആദ്യമാണ്. ഇതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിക്കാതെ
കോഴിക്കോട് ∙ വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ഒന്നരക്കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. പൂർണമായും ദുരിതബാധിതരെന്നു സർക്കാർ പ്രഖ്യാപിച്ച 691 കുടുംബങ്ങൾക്ക് 15,000 രൂപ നാളെ മുതൽ വിതരണം ചെയ്യും. കടകൾ പൂർണമായി നഷ്ടപ്പെട്ട 40 വ്യാപാരികൾക്ക് 50000 രൂപ, ഉപജീവന മാർഗം നഷ്ടപ്പെട്ട 4 പേർക്ക് ടാക്സി, ജീപ്പ് എന്നിവയും 3 പേർക്ക് ഓട്ടോറിക്ഷയും നൽകും.
മലപ്പുറം ∙ എറണാകുളത്ത് പാർട്ടി ജില്ലാ ക്യാംപിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെതിരെ നടപടി വേണ്ടെന്ന നിലപാടിൽ ലീഗ് നേതൃത്വം. പ്രസംഗം മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതിൽ സലാം ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സലാം സുന്നി ആശയത്തെ പരിഹസിച്ചുവെന്നും നടപടി വേണമെന്നും സമസ്തയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട്∙ മുസ്ലിം ലീഗിന്റെ രാജ്യസഭ സീറ്റ് സംബന്ധിച്ചു ചർച്ച സജീവമാകുന്നു. ജൂലൈയിൽ ഒഴിവു വരുന്ന സീറ്റിലേക്ക് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം, യൂത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി ഫൈസൽ ബാബു എന്നിവർ അടക്കമുള്ളവരുടെ പേരുകളാണ് സജീവ പരിഗണനയിൽ. ജൂലൈയിൽ ഒഴിവു വരുന്ന ഒരു സീറ്റ് ലീഗിനു നൽകാമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫിൽ ധാരണയായിരുന്നു.
Results 1-10 of 21