Activate your premium subscription today
തൃശൂർ ∙ മഴ ശക്തമാകുമ്പോൾ കുട്ടികൾക്ക് അവധി പ്രഖ്യാപിക്കുന്ന കലക്ടർ മാമൻ, ധനസ്ഥാപന തട്ടിപ്പിൽ കോടികളുമായി മുങ്ങാൻ നിന്ന പ്രതികൾക്ക് തടയിടാൻ സർജിക്കൽ സ്ട്രൈക്ക് നടത്തുന്ന സൂപ്പർ കലക്ടർ, കോവിഡ് കാലത്ത് രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ചേർത്തുപിടിക്കുന്ന കരുതൽ കലക്ടർ; എല്ലാം ഒരാളാണ്. തൃശൂരിൽ
തൃശൂർ ∙ കലക്ടർ വി.ആർ.കൃഷ്ണതേജയെ കേരള കേഡറിൽ നിന്ന് ആന്ധ്ര കേഡറിലേക്കു മാറ്റിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. 3 വർഷത്തെ ഡപ്യൂട്ടേഷനിലാണു മാറ്റം. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻകല്യാണിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി തസ്തികയിൽ കൃഷ്ണതേജയെ നിയമിക്കുന്നതിനു മുന്നോടിയായാണ് ഈ മാറ്റം. കേരളത്തിൽ പ്രളയകാലത്തും
തൃശൂർ∙ ഇത്തവണ കുടമാറ്റത്തിനു വിഐപികൾ സ്ത്രീകൾ. കുടമാറ്റം നടക്കുന്ന സ്ഥലത്തു കാഴ്ച മറയ്ക്കുന്ന വിധം വിഐപികൾക്കു മാത്രമായി നിർമിച്ച പവിലിയൻ പൊളിക്കാൻ കലക്ടർ വി.ആർ.കൃഷ്ണ തേജ ഉത്തരവിട്ടു. ഈ പ്രദേശത്തു സ്ത്രീകൾക്കു മാത്രമായി പ്രത്യേക സൗകര്യമൊരുക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു കലക്ടർ ഈ
തൃശൂർ ∙ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കുള്ള സർക്കാരിന്റെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ (ഡിഇഒ) പുരസ്കാരം കലക്ടർ വി.ആർ. കൃഷ്ണതേജയ്ക്ക്. ഇതു തുടർച്ചയായ രണ്ടാം തവണയാണു കൃഷ്ണതേജയ്ക്കു പുരസ്കാരം ലഭിക്കുന്നത്. മലപ്പുറം, കോഴിക്കോടു ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരും പുരസ്കാരം പങ്കിട്ടു. സ്പെഷൽ
കലവൂർ ∙ നാട്ടിലെ ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ച് സ്കൂളുകളിലെ ‘ഒരു പിടി നന്മ’ പദ്ധതി മാതൃകയാവുന്നു.ജില്ലയിലെ അതിദരിദ്ര വിഭാഗം ജനങ്ങൾക്ക് കരുതലേകാൻ മുൻ കലക്ടർ വി.ആർ.കൃഷ്ണതേജ മുൻകൈയെടുത്ത് സ്കൂൾ കുട്ടികളുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയാണിത്.എല്ലാ മാസവും ആദ്യത്തെ തിങ്കൾ സ്കൂളുകളിൽ
തൃശൂർ ∙ മലയാള മനോരമ തൃശൂർ ഓഫിസിൽ ഒരുക്കിയ വിദ്യാരംഭത്തിൽ ‘ഹരിശ്രീ’ കുറിച്ചുനൽകി കലക്ടർ വി.ആർ.കൃഷ്ണതേജ. തനി മലയാളിയായി സ്വർണക്കസവുള്ള മുണ്ടു ധരിച്ചാണു കലക്ടർ ചടങ്ങിനെത്തിയത്. വിദ്യാരംഭദിനത്തിൽ ആദ്യമായാണു കുട്ടികൾക്ക് അക്ഷരങ്ങൾ പകർന്നു നൽകാൻ എത്തുന്നതെന്നും മലയാളത്തിൽ നല്ല പോലെ എഴുതാൻ അറിയാമെന്നും
ചാവക്കാട്∙ കടപ്പുറം മുനക്കക്കടവ് അഴിമുഖം ഭാഗത്ത് തീരത്തെ മണലെടുക്കരുതെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. മണലെടുപ്പിനെതിരെ മുനക്കക്കടവ് ഫിഷ്ലാൻഡിങ് സെന്റർ ലേബർ യൂണിയൻ കോ–ഓഡിനേഷൻ കമ്മിറ്റിയാണ് ജില്ലാ കലക്ടറെ ക്കണ്ടു പരാതി നൽകിയത്. പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുമെന്നും ഇവിടെയുള്ള വീടുകളിലേക്ക്
തൃശൂർ ∙ മഴയവധി അപേക്ഷകളും രസികൻ കമന്റുകളും ട്രോളുകളും നിറഞ്ഞ് കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജ്. ഇലക്ഷൻ ബൂത്ത് സന്ദർശനത്തിന്റെ ഭാഗമായി പാമ്പാടി ഗവ.എച്ച്എസ്എസിൽ സന്ദർശനം നടത്തുന്ന കലക്ടറുടെ ചിത്രത്തിന്റെ കമന്റ് ബോക്സിലാണ് ‘കൂട്ട അവധി ആവശ്യം’. ‘നാളെ മഴയാണു സർ’ എന്നോർമിപ്പിച്ചും റോഡിലെ വെള്ളക്കെട്ടു
ആലപ്പുഴ∙ സ്ഥലം മാറ്റം ലഭിച്ചു പോയിട്ടും കുട്ടികൾക്കു നൽകിയ വാക്ക് പാലിച്ച് കലക്ടർ മാമൻ. മുൻ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജയാണു കുട്ടികൾക്കു നൽകിയ ഉറപ്പ് പാലിച്ചു വീട് നിർമിച്ചു നൽകുന്നത്. ആലപ്പുഴ കലക്ടറുടെ പദവി ഒഴിയുന്നതിനു മുൻപു കൃഷ്ണതേജ അവസാനമായി ഒപ്പിട്ടത് 6 കുട്ടികൾക്കു വീട് വച്ചു നൽകുന്നതിനുള്ള
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പല ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് കലക്ടക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അത്തരത്തിൽ തൃശൂർ ജില്ലയിലും അവധി പ്രഖ്യാപിച്ചു കൊണ്ട് കലക്ടർ കൃഷ്ണ തേജ ഐഎഎസ് സമൂഹമാധ്യമ പേജിലൂടെ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പുഴയിലൊക്കെ വെള്ളം കൂടുതലാണെന്നും അച്ഛനും
Results 1-10 of 39