Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പ്രതിനിധിതലത്തിലുള്ള ചർച്ച ഇന്നു ബെയ്ജിങ്ങിൽ നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടക്കുന്ന ചർച്ചയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ നിർദേശങ്ങൾ ഇരു രാജ്യങ്ങളും മുന്നോട്ടുവയ്ക്കും.
ഒട്ടാവ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് കനേഡിയൻ സർക്കാർ. റിപ്പോർട്ട് വെറും ഊഹാപോഹമാണെന്നും തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് കാനഡയിൽ നടന്ന കുറ്റകൃത്യങ്ങളുമായി
ന്യൂഡൽഹി ∙ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിൽ ആകണമെങ്കിൽ അതിർത്തിയിൽ സമാധാനവും ശാന്തതയും തിരിച്ചുകൊണ്ടുവരികയും യഥാർഥ നിയന്ത്രണരേഖ അംഗീകരിക്കുകയും വേണമെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ് ഇക്കാര്യം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ അറിയിച്ചത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന ‘ബ്രിക്സ്’ രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉച്ചകോടിയിലാണ് ഇരുവരും കൂടിക്കണ്ടത്.
ന്യൂഡൽഹി ∙ യുക്രെയ്നിലെ സംഘർഷത്തിനു പരിഹാരം തേടി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ്ബർഗിൽ ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച. അടുത്ത മാസം റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അപ്പോൾ കൂടുതൽ ചർച്ച നടത്താമെന്നും പ്രതീക്ഷിക്കുന്നതായി പുട്ടിൻ പറഞ്ഞു. രണ്ടര ആഴ്ച മുൻപ് മോദി യുക്രെയ്ൻ സന്ദർശിച്ചിരുന്നു. അതിനും ആറാഴ്ച മുൻപ് റഷ്യയും. റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് സെർഗെയ് ഷൊയ്ഗുവുമായും ഡോവൽ ചർച്ച നടത്തി.
ന്യൂഡൽഹി∙ റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തയാഴ്ച മോസ്കോ സന്ദർശിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും സന്ദർശിച്ച് രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദർശനം.
ന്യൂഡൽഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ പുനർനിയമിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പി.കെ. മിശ്രയെയും മന്ത്രിസഭാ നിയമന സമിതി പുനർനിയമിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരാൻ താൽപര്യമില്ലെന്ന് അജിത് ഡോവൽ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ന്യൂഡൽഹി∙ രണ്ടാം നരേന്ദ്ര മോദി സർക്കാരിനൊപ്പം ഔദ്യോഗിക കാലാവധി പൂർത്തിയാക്കിയ അജിത് ഡോവൽ ഇനി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ
ന്യൂഡൽഹി∙ ഒന്നര വർഷം ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിലാണു ഖത്തറിൽ തടവിലായ മലയാളിയടക്കം എട്ടു നാവികർക്കു മോചനം ലഭിക്കുന്നത്. ഖത്തറുമായിനടത്തിവന്നിരുന്ന നയതന്ത്ര ഇടപെടലുകളെ തുടർന്നു കഴിഞ്ഞ ഡിസംബർ 28നു നാവികരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചിരുന്നു. 2022 ഓഗസ്റ്റ് 30നു ഖത്തറിലെ അൽദഹ്റ കമ്പനിയിൽ
ന്യൂഡൽഹി∙ ഭീകരപ്രവർത്തനങ്ങളും ലഹരിമരുന്ന് കടത്തും നേരിടാൻ മധ്യ ഏഷ്യൻ രാജ്യങ്ങൾക്ക് സഹായം നൽകാൻ ഇന്ത്യ തയാറാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കസഖ്സഥാനിൽ സംഘടിപ്പിച്ച മധ്യ ഏഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ വീട്ടിലും ഓഫിസിലും സുരക്ഷ വർധിപ്പിച്ചു. തലസ്ഥാനത്തെ സർദാർ പട്ടേൽ ഭവൻ... NSA Ajit Doval, Jaish E Mohammed, Pakistan, Terrorist, Malayala Manorama, Manorama Online, Manorama News
Results 1-10 of 43