Activate your premium subscription today
തിരുവനന്തപുരം/ന്യൂഡൽഹി ∙ കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ ഡൽഹിയിലേക്ക്. നാളെ മുതൽ വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചേർന്നേക്കും. കേരളത്തിന്റെ പട്ടിക എന്നെടുക്കുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ല. നാളെത്തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷ കേരള നേതാക്കൾക്കുണ്ട്. എങ്കിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇന്നു ഡൽഹിക്കു തിരിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനിടയില്ല എന്ന പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികവിവരം കെപിസിസിക്ക് ലഭിച്ചിട്ടില്ല.
മഹാരാഷ്ട്രയിലെ തിയറ്ററുകളിൽ ഒക്ടോബർ 27ന് ഒരു ബയോപിക് റിലീസ് ചെയ്തു. മറാത്തി സിനിമാലോകം മാത്രമല്ല, രാജ്യമാകെ കാത്തിരുന്ന ചലച്ചിത്ര ജീവചരിത്രം. സജീവ രാഷ്ട്രീയ പ്രവര്‍ത്തകർ വെള്ളിത്തിരയില്‍ അനശ്വരമാകുന്നത് അപൂര്‍വമാണ്; ബിജെപിയില്‍ ആകട്ടെ അത്യപൂർവവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ‘മാറ്റിവച്ചിട്ടുള്ള’ ഈ ഇടത്തിലേക്കു ബയോപിക്കുമായി എത്തി മാസായത് മറ്റാരുമല്ല, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രതിരോധ–ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് വാതിൽ തുറന്നുകിട്ടിയിട്ടും താരതമ്യേന ‘ആകർഷണം’ കുറഞ്ഞ റോഡ് ഗതാഗത–ഹൈവേ മന്ത്രാലയം ചോദിച്ചു വാങ്ങാൻ ഗഡ്കരിയെ പ്രേരിപ്പിച്ച കാരണത്തിന്റെ ഉത്തരം തേടി മനോരമ ഓൺലൈനിലേക്ക് എത്തിയത് പതിനായിരക്കണക്കിന് പ്രീമിയം വായനക്കാരാണ്...
ന്യൂഡൽഹി ∙ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കോൺഗ്രസ് നേതൃത്വം അഴിച്ചുപണിതതിലൂടെ ഹൈക്കമാൻഡ് നടപ്പാക്കിയതു പുതിയ ടീമിനെ അണിനിരത്തി ലോക്സഭാ തിരഞ്ഞെടുപ്പു നേരിടാനുള്ള തീരുമാനം. മധ്യപ്രദേശിലെ നേതൃപദവികളിൽനിന്നു കമൽനാഥിനെ നീക്കിയതോടെ, സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ മുഖമായിരുന്ന മുതിർന്ന നേതാക്കളിൽ ഒരാൾകൂടി തിരശീലയുടെ പിന്നിലേക്കു മറയുകയാണ്. ഇന്ദിര, രാജീവ് ഗാന്ധി കാലഘട്ടങ്ങളിൽ ഹിന്ദിഹൃദയഭൂമിയിലെ രാഷ്ട്രീയത്തിൽ ഉദയംചെയ്ത നേതാക്കളുടെ നിരയിൽ ഇനി നേതൃസ്ഥാനങ്ങളിൽ ബാക്കിയുള്ളത് അശോക് ഗെലോട്ടും (രാജസ്ഥാൻ) ഭൂപീന്ദർ സിങ് ഹൂഡയും (ഹരിയാന) മാത്രം
ഹൈദരാബാദ്∙ തെലങ്കാന സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യമായി ഭരണം പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത് കളമറിഞ്ഞു കളിച്ച മിടുക്ക്. മുന്നണിയിൽ പടനയിച്ച ടിപിസിസി അധ്യക്ഷൻ എ.രേവന്ത് റെഡ്ഡിയുടെയും പിന്നണിയിൽ തന്ത്രങ്ങളൊരുക്കിയ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെയും നേതൃത്വത്തിലാണ്, തെലങ്കാനയിൽ കോൺഗ്രസ് തകർപ്പൻ വിജയം പിടിച്ചെടുത്തത്.
ന്യൂഡൽഹി ∙ ഭരണവിരുദ്ധ വികാരം നേരിടുന്ന രാജസ്ഥാനിൽ ‘വസുന്ധര ഫാക്ടർ’ സഹായിക്കുമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ ബിജെപി തഴഞ്ഞാൽ അവർക്കൊപ്പമുള്ള പക്ഷം രഹസ്യമായി തങ്ങളെ സഹായിക്കാനുള്ള സാധ്യതയാണു കോൺഗ്രസ് മുന്നിൽക്കാണുന്നത്. പുറമേ രാഷ്ട്രീയ എതിരാളികളെങ്കിലും വസുന്ധരയും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിൽ അണിയറയിൽ ഊഷ്മള ബന്ധമുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതൃയോഗങ്ങളിൽ എഐസിസിയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു നേരിട്ടു ഹാജരായതും അവിടെ നൽകിയ സൂചനകളും പാർട്ടി നേതൃനിരയിൽ അടക്കിപ്പിടിച്ച സംസാരങ്ങൾക്കു കാരണമായിക്കഴിഞ്ഞു.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ കേരളയാത്ര നടത്താൻ രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം. നിയോജക മണ്ഡലങ്ങളിൽ സർക്കാർ നടത്തുന്ന ജനസദസ്സുകൾക്ക് ബദലായി, സർക്കാരിന്റെ വീഴ്ചകളെ തുറന്നു കാട്ടുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. കാസർകോടുനിന്ന്
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് കേരളത്തിൽ രഹസ്യ സർവേകൾ ആരംഭിച്ചു. എഐസിസിയുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ടീം നിയോഗിച്ചവരാണ് ഇതു ചെയ്യുന്നത്. 20 മണ്ഡലങ്ങളും ഈ സംഘാംഗങ്ങൾ സന്ദർശിക്കുന്നുണ്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി വിജയകരമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ച സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ദേശ വ്യാപക തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമാണ് കേരളത്തിലെ സർവേ.
ന്യൂഡൽഹി∙ കർണാടകയിലെ കോൺഗ്രസ് വിജയ ശിൽപ്പിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ സുനിൽ കനുഗോലു കേരളത്തിൽ കോൺഗ്രസിനായി തന്ത്രംമെനയും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം സുനിൽ കനുഗോലു കേരളത്തിലേക്കെത്തുന്നത്.
ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് തന്ത്രങ്ങളൊരുക്കിയ സുനിൽ കനഗോലുവിനെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. കാബിനറ്റ് റാങ്കിലാണ് നിയമനം. ബെള്ളാരി സ്വദേശിയായ സുനിൽ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിൽ ചേർന്നിരുന്നു.
Results 1-10 of 11