സുനിൽ കനഗോലു സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്; നിയമനം ക്യാബിനറ്റ് റാങ്കിൽ

Mail This Article
ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് തന്ത്രങ്ങളൊരുക്കിയ സുനിൽ കനഗോലുവിനെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. കാബിനറ്റ് റാങ്കിലാണ് നിയമനം. ബെള്ളാരി സ്വദേശിയായ സുനിൽ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിൽ ചേർന്നിരുന്നു.
തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിച്ചിട്ടുള്ള സുനിൽ, 2018 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമായിരുന്നു. ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കുവേണ്ടിയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയിട്ടുണ്ട്.
English Summary: Sunil Kanugolu, Congress’ Karnataka poll strategist, named advisor to CM Siddaramaiah