Activate your premium subscription today
ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് 2019 മുതൽ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങളിൽ 70% ഇടിവെന്ന് കേന്ദ്ര സർക്കാർ. പാര്ലമെന്ററി സ്റ്റാന്ഡിങ് കൗണ്സിലിന് മുന്നിലാണ് കേന്ദ്ര സര്ക്കാര് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി തീവ്രവാദ കേസുകളിൽ കുറവുണ്ടെങ്കിലും ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളിൽനിന്നു ഭീഷണി തുടരുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വ്യക്തമാക്കി.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കരസേന ജൂനിയർ കമ്മിഷൻഡ് ഓഫിസർക്ക് വീരമൃത്യു. സുബേദാർ രാകേഷ് കുമാറാണ് മരിച്ചത്.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 4 ജവാൻമാർക്കു പരുക്കേറ്റു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന് സൈന്യവും 11 രാഷ്ട്രീയ റൈഫിൾസ് സംഘവുമെത്തിയത്.
ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയിൽ ജമ്മു കശ്മീരിനെക്കുറിച്ച് പാക്കിസ്ഥാൻ നടത്തിയ പരാമർശത്തിൽ ശക്തമായ മറുപടി നൽകി ഇന്ത്യ. തെറ്റായ വിവരങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ സത്യം സത്യമല്ലാതാകുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി.
മുംബൈ∙ ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്ക്കറുടെ ഭരണഘടനയാണ് കശ്മീരിൽ നടപ്പിലാക്കുക. പാക് അജൻഡ നടപ്പിലാക്കാനുള്ള കോൺഗ്രസ് ശ്രമം വിജയിക്കില്ല. കശ്മീരിനെതിരെ
ശ്രീനഗർ∙ പ്രത്യേക പദവിയെ ചൊല്ലിയുള്ള കയ്യാങ്കളിയെ തുടര്ന്ന് തുടര്ച്ചയായി മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മു കശ്മീര് നിയമസഭ. ഭരണ പ്രതിപക്ഷ എംഎൽഎമാർ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ 13 എംഎല്എമാരെ സ്പീക്കര് പുറത്താക്കി. നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും എംഎൽഎമാര് പ്രതിഷേധിച്ചു.
ശ്രീനഗര്∙ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില് ഏറ്റുമുട്ടലില് രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കല് നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് രണ്ടിലേറെ ഭീകരര് തമ്പടിച്ചിരുന്നതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു.
ശ്രീനഗർ ∙ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ബാനർ ഉയർത്തിയതോടെ ജമ്മു കശ്മീർ നിയമസഭയിൽ ബഹളം. ജയിലിൽ കഴിയുന്ന ലോക്സഭ എംപി എൻജിനീയർ റാഷിദിന്റെ സഹോദരനും അവാമി ഇത്തിഹാദ് പാർട്ടി എംഎൽഎയുമായ ഖുർഷിദ് അഹമ്മദ് ഷെയ്ഖാണ് ബാനർ ഉയർത്തിയത്.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബന്ദിപ്പോറിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
ശ്രീനഗർ∙ ആറു വർഷത്തിനുശേഷം ചേർന്ന ജമ്മു കശ്മീർ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭയിൽ ബഹളം. പ്രതിപക്ഷമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ എംഎൽഎ വാഹിദ് പാറ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവന്നു.
Results 1-10 of 1135