Activate your premium subscription today
പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ജർമൻ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പരാജയപ്പെട്ടു. 733 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ (ബുണ്ടെസ്റ്റാഗ്) 207 പേരുടെ പിന്തുണ മാത്രമാണ് ഷോള്‍സിനു ലഭിച്ചത്. 394 പേര് അവിശ്വാസത്തെ പിന്തുണച്ചു. 116 പേര് വിട്ടുനിന്നു.
ബർലിൻ∙ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടു. പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ് ഷോൾസ് വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിച്ചത്. ഇനി പാർലമെന്റ് പിരിച്ചുവിടാൻ ഷോൾസിന് പ്രസിഡന്റിനോട് ആവശ്യപ്പെടാം. തുടർന്ന് 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടക്കണമെന്നാണു വ്യവസ്ഥ. ഇതനുസരിച്ച് ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടക്കും.
ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ് വിശ്വാസ വോട്ടെടുപ്പ് നേരിടുന്നു.
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് യുക്രെയ്നിൽ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. യുക്രെയ്നിനുള്ള പിന്തുണ വീണ്ടും ഉറപ്പിക്കാനാണ് ചാന്‍സലര്‍ സന്ദര്‍ശനം നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഷോൾസ് ചർച്ച നടത്തി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വീണ്ടും എസ്പിഡി പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയാകും.
ബര്‍ലിന്‍ ∙ രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഫോണില്‍ സംസാരിച്ചു.
യുഎസ് പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡോണള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളുമായി ലോക നേതാക്കള്‍. അതേസമയം യൂറോപ്യന്‍ യൂണിയനും ജര്‍മനിക്കും അത്ര ആശ്വാസകരമല്ല ട്രംപിന്റെ തിരിച്ചുവരവ്.
ബർലിൻ ∙ ഭരണസഖ്യത്തിലെ ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടിയുടെ മന്ത്രിമാരെല്ലാം രാജിവച്ചതോടെ, ജർമനിയിൽ ചാൻസലർ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തകർച്ചയിലേക്ക്. സർക്കാരിന്റെ നയത്തിൽ നിന്നു വ്യതിചലിച്ചതിന്റെ പേരിൽ ധനമന്ത്രി ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടിയിലെ ക്രിസ്റ്റ്യൻ ലിൻഡ്നറെ ബുധനാഴ്ച മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് പാർട്ടിയിലെ മറ്റു 3 മന്ത്രിമാരും രാജിവയ്ക്കുകയായിരുന്നു. ജനുവരി 15ന് മന്ത്രിസഭ വിശ്വാസവോട്ട് തേടുമെന്ന് ചാൻസലർ ഷോൾസ് അറിയിച്ചു.
ബര്‍ലിന്‍ ∙ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി ജര്‍മന്‍ സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ചു. ഇതോടെ ഭരണ മുന്നണി തകര്‍ന്നു. ട്രാഫിക് ലൈറ്റ് സഖ്യം ഇല്ലാതായതോടെ ജനുവരിയില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സര്‍ക്കാര്‍ ജനുവരിയില്‍ വിശ്വാസ പ്രമേയം നേരിടും.
ആയുധ വ്യാപാരം അടക്കം പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായ് വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ ഷോള്‍സ് ശനിയാഴ്ച സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇരുപത് വര്‍ഷം മുന്‍പ് ഇരുരാജ്യങ്ങളും തുടങ്ങിവച്ച തന്ത്രപരമായ സഖ്യം ഇനി കൂടുതല്‍ തീവ്രമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷോള്‍സ് വ്യക്തമാക്കി.
Results 1-10 of 21