Activate your premium subscription today
കൊണ്ടും കൊടുത്തും ഭരണ–പ്രതിപക്ഷങ്ങൾ മുന്നേറുന്ന പതിവ് അടിയന്തരപ്രമേയ ചർച്ചയായിരുന്നില്ല നിയമസഭയിൽ. വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി സഭ കൂട്ടായി ശബ്ദിച്ചു.
ശല്യക്കാരായ ജീവികളുടെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കാൻ ശ്രമിച്ച ജീവിയെ കേട്ടപ്പോൾ അന്തം വിട്ടു: ‘നൃത്തം ചെയ്യുന്ന മയിൽ’! അതൊരു പാവപ്പെട്ട പക്ഷിയല്ലേ എന്ന എൽദോസ് കുന്നപ്പള്ളിയുടെ അഭിപ്രായത്തോട് മറ്റുള്ളവർ യോജിച്ചു. അനൗദ്യോഗിക ബിൽ അവതരണ ദിനമായ ഇന്നലെ അതുകൊണ്ടു തന്നെ ചർച്ചകൾക്ക് ഈ ലാഘവത്വം കൈവന്നു. കൂടുതൽ പേർക്ക് ബില്ലുകൾ കൊണ്ടുവരാൻ കഴിയുന്ന സമയക്രമീകരണമാണ് സ്പീക്കർ മുൻകൈ എടുത്ത് ഉറപ്പാക്കിയത്. അതിനാൽ ബില്ലുകൾ ഏറെ; വൈവിധ്യമുള്ള വിഷയങ്ങളും.
സംഘട്ടന രംഗങ്ങളുള്ള ചിത്രങ്ങൾ തുടർച്ചയായി പ്രദർശിപ്പിക്കുന്ന തിയറ്ററിൽ പെട്ടെന്ന് അവാർഡ് സിനിമ വന്നാൽ ആളു കുറയും. അതു പോലെയായി ഇന്നലെ കേരള നിയമസഭ. തുടർച്ചയായി 3 ദിവസം സഭയിൽ നടന്നത് വൻ ഭരണ–പ്രതിപക്ഷ സംഘർഷങ്ങളാണ്. 3 അടിയന്തര പ്രമേയങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വന്നു. ആദ്യദിവസം ചർച്ച നടന്നില്ല; പക്ഷേ സഭ സ്തംഭിച്ചു. പ്രക്ഷുബ്ധതയുടെ ആ കാർമേഘം ഇന്നലെ ഒഴിഞ്ഞുനിന്നു.
തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ചില പ്രശ്നങ്ങളാണ് ഉണ്ടായതെന്നും മുൻമന്ത്രി എ.സി.മൊയ്തീൻ കരുതുന്നു. പൂരം കലക്കിയെന്നു തന്നെ മന്ത്രി കെ.രാജൻ ഉറപ്പിക്കുന്നു; ഗൂഢാലോചന അന്വേഷിക്കണമെന്ന് പി.ബാലചന്ദ്രൻ ആവശ്യപ്പെടുന്നു. മൂവരും തൃശൂരിൽ നിന്നുള്ള ഭരണപക്ഷ പ്രതിനിധികളാണ്. മൊയ്തീൻ സിപിഎം; മറ്റു രണ്ടുപേരും തൃശൂർ ലോക്സഭാ സീറ്റിൽ മത്സരിച്ചു തോറ്റ സിപിഐയുടെ പ്രതിനിധികൾ.
ഭൂതകാലത്തെ ആർഎസ്എസ് വിരുദ്ധ ഗാഥകൾ അയവിറക്കി ഭരണപക്ഷം സഭയിൽ പുളകിതഗാത്രരായി. അതേ ആർഎസ്എസിനോട് അവർ സന്ധി ചെയ്തെന്നു സ്ഥാപിക്കാൻ പോന്ന കാലികവിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കി. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സംവാദത്തിന്റെ ആകെത്തുകയായി: ‘കറകളഞ്ഞ ആർഎസ്എസ് വിരോധികളാണെന്നു പറയാനാണ് നിങ്ങൾ ശ്രമിക്കുന്നത്. വാദത്തിനു വേണ്ടി അതു സമ്മതിക്കാം. പക്ഷേ, എന്താ ഇപ്പോൾ ഇങ്ങനെ ?’’
വിഴിഞ്ഞം ആരുടെ കുഞ്ഞ് എന്നതിനെപ്പറ്റി വാദപ്രതിവാദം സഭയിലും. സമ്മേളനം പിരിഞ്ഞ ദിവസം സ്പീക്കർ എ.എൻ.ഷംസീർ ആ തർക്കത്തിൽ റഫറിയായി: ‘വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു’. 28 ദിവസത്തേക്കു നിശ്ചയിച്ച സഭ വെട്ടിച്ചുരുക്കി ചേർന്നത് 19 ദിനത്തിലായി 123 മണിക്കൂർ 16 മിനിറ്റ്. കൂടുതലും ചെലവിട്ടത് ധനകാര്യത്തിന്– 45 മണിക്കൂർ 10 മിനിറ്റ്. നിയമ നിർമാണത്തിനായി മാറ്റിവച്ചത് 14 മണിക്കൂർ 19 മിനിറ്റ്. നാലു ബില്ലുകൾ പാസാക്കി. രാമചന്ദ്രൻ കടന്നപ്പള്ളി ഇന്നലെ കൊണ്ടുവന്ന സർക്കാർ രേഖകളുടെ സൂക്ഷിപ്പു സംബന്ധിച്ച ‘കേരള പൊതുരേഖ’ ബിൽ വിശദ ചർച്ചയ്ക്കു സിലക്ട് കമ്മിറ്റിക്കു വിട്ടു.
എത്ര തിരുത്തിയാലും കരകയറാൻ കഴിയാത്ത പതനത്തിലാണ് സിപിഎമ്മെന്ന് സഭയിൽ ഉറപ്പുള്ളതു മുസ്ലിം ലീഗുകാർക്കാണ്. പറയുന്നതു സ്ഥാപിക്കാൻ പി.കെ.ബഷീറിന് കഥ കൂട്ടുണ്ടാകും. മിഹയിൽ ഗൊർബച്ചോവും ഡെങ് സിയാവോ പിങ്ങും ഒരുമിച്ച് കാർ യാത്ര നടത്തിയത് ബഷീർ ഭാവനയിൽ കണ്ടു. കമ്യൂണിസ്റ്റ് വിരുദ്ധ പദ്ധതികളെക്കുറിച്ചുള്ള അവരുടെ ചർച്ച കേട്ട് മനസ്സുമടുത്ത കമ്യൂണിസ്റ്റുകാരനായ ഡ്രൈവർ കവലയിൽ വണ്ടി നിർത്തിയിട്ടു ചോദിച്ചു.
എൻസിപിയിലെ തോമസ് കെ.തോമസ് നിയമസഭയിൽ എഴുന്നേൽക്കുന്നത് പ്രതിപക്ഷത്തിനു ഹരമാണ്. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ എൻസിപി വനം മന്ത്രിയാക്കാത്തതിൽ തോമസിനെക്കാൾ പ്രയാസമാണ് അവർക്ക്. ആ ചൂണ്ടയിൽ തോമസ് കൊത്താറില്ല. ഇന്നലെ പക്ഷേ കൈവിട്ടുപോയി. തമാശ മട്ടിലാണ് പറഞ്ഞതെങ്കിലും കദനം വാക്കുകളിൽ നിറഞ്ഞു.
∙രണ്ടാം പിണറായി സർക്കാരിൽ പേരുദോഷം കേൾപ്പിക്കാത്ത മന്ത്രിയായ കെ.രാധാകൃഷ്ണനെ പാർലമെന്റിലേക്ക് മത്സരിപ്പിച്ചത് ‘പാര’യായിരുന്നോ ? ഭാവിയിൽ മുഖ്യമന്ത്രിസ്ഥാനാർഥിയായിപ്പോലും അവതരിപ്പിക്കാവുന്ന നേതാവിനെ നാടുകടത്തിയതാണോ ? ചില സിപിഎം കേന്ദ്രങ്ങളിൽ ഈ അടക്കംപറച്ചിലുണ്ടെന്നു തുറന്നടിച്ചത് പണ്ട് സിപിഎം പാളയത്തിലായിരുന്ന മുസ്ലിംലീഗ് എംഎൽഎ മഞ്ഞളാംകുഴി അലി. ലാക്ക് എങ്ങോട്ടാണെന്നു പിടികിട്ടിയ ഭരണപക്ഷം ഒച്ചപ്പാടുണ്ടാക്കി. ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ നാടുകടത്തിയെന്ന് ആക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധതയാണെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. ബഹളത്തിലേക്ക് അലിയുടെ പ്രയോഗം അമ്പു പോലെ പാഞ്ഞു: ‘രാധാകൃഷ്ണനെപ്പോലൊരു സഖാവ് നിങ്ങളുടെ കൂട്ടത്തിൽ വേറെയുണ്ടോ ? പറയൂ.’
നജീബ് കാന്തപുരം അടിയന്തരപ്രമേയ നോട്ടിസുമായി എത്തിയപ്പോൾ പെരിന്തൽമണ്ണക്കാർക്കു കൊടുത്ത റോഡിന്റെയും പാലത്തിന്റെയും പട്ടിക പക്കലുള്ളതിന്റെ ആത്മവിശ്വാസത്തിലായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാന്തപുരം മണിച്ചിത്രത്താഴിലെ ‘നാഗവല്ലിയായി’ മാറുമെന്നു മന്ത്രി തീർത്തും വിചാരിച്ചില്ല. ‘മണിച്ചിത്രത്താഴിൽ’ വെള്ളം പേടിച്ച് കുതിരവട്ടം പപ്പു ചാടിച്ചാടിപ്പോകുന്നത് ചിത്രം കണ്ടവർ മറക്കില്ല. റോഡിൽ ഇറങ്ങുന്ന ഒരു ശരാശരി മലയാളി കുഴി പേടിച്ച് അതേ അവസ്ഥയിലാണെന്നു നജീബ് പരിതപിച്ചു.
Results 1-10 of 114