Activate your premium subscription today
കഴിഞ്ഞ ദിവസം വാട്സാപ്പിൽ ഫോർവേഡ് ചെയ്തുകിട്ടിയ ചിത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. ഇൗ മനോഹര ചിത്രത്തിനൊപ്പം വന്ന കുറിപ്പ് ഇങ്ങനെ: ‘‘ദക്ഷിണാഫ്രിക്കയിൽനിന്നുള്ള അഞ്ചു വയസ്സുകാരി. ഏകയായ പാവപ്പെട്ട സ്ത്രീയുടെ ഒറ്റ മകൾ... അവളുടെ അമ്മ അവളെ റൊട്ടി വാങ്ങാൻ കടയിലേക്ക് അയച്ചു. റൊട്ടിയുമായി മടങ്ങുമ്പോൾ അപരിചിതൻ അവളുടെ ഫോട്ടോ എടുത്തു.
ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്ന കാര്യം നമുക്കെല്ലാമറിയാമല്ലോ. ഈ സംഘർഷങ്ങൾക്കിടെ, ജൂലൈ 31ന് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഹനിയയുടെ വസതിയിലായിരുന്നു കൊലപാതകം. ഇറാൻ പോലൊരു രാജ്യത്തു കടന്നുകയറി ഇത്തരമൊരു കൊലപാതകം നടത്താൻ ശേഷിയുള്ളത് ആർക്കെന്നായി എല്ലാവരുടെയും ആകാംക്ഷ.
ജൂലൈ 29ന് ആണ് ബ്രിട്ടനിലെ ലിവർപൂളിനു സമീപം സൗത്ത്പോർട്ട് എന്ന സ്ഥലത്തെ ഡാൻസ് ക്ലാസിൽ മൂന്നു പെൺകുട്ടികളെ അക്രമി കുത്തിക്കൊന്നത്. അവിടെ വലിയ കുടിയേറ്റ വിരുദ്ധ കലാപത്തിനു കാരണമായി ക്രൂരമായ ഇൗ കൊലകൾ. മുസ്ലിംകൾ അടക്കമുള്ള അന്യദേശക്കാർക്കും അവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായി ആക്രമണങ്ങളുണ്ടായി.
ഏറ്റവും സങ്കടഭരിതമായ ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. വയനാട്ടിലെ ദുരന്തം സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിലൂടെ നമ്മൾ കാണുന്നു, കേൾക്കുന്നു, വായിക്കുന്നു. ആയിരക്കണക്കിനു ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ കയ്യിലുള്ള ഫോണിലേക്കു കുത്തിയൊലിച്ചെത്തുന്നത്. അക്കൂട്ടത്തിൽ വ്യാപകമായി പ്രചരിച്ച ഒരു വിഡിയോയുടെ കഥ പറയാം.
അങ്ങനെയിരിക്കെ നമ്മുടെ വാട്സാപ്പിൽ ഒരു മെസേജ് വരുന്നു: ‘നിങ്ങളുടെ വാഹനം ട്രാഫിക് നിയമലംഘനം നടത്തിയിരിക്കുന്നു. ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വാഹൻ പരിവാഹൻ എന്ന ആപ് ഫോണിൽ ഡൗൺ ലോഡ് ചെയ്യണം. അവിടെ വിശദാംശങ്ങളുണ്ട്. അതിലെ നിർദേശങ്ങളനുസരിച്ച് ഫൈൻ അടയ്ക്കണം.’
ഹിന്ദിയിലെ അറിയപ്പെടുന്ന കവിയാണ് നരേഷ് സക്സേന. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശി. 84 വയസ്സുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ഫെയ്സ്ബുക് പേജിൽ ഒരു അനുഭവകഥ പോസ്റ്റ് ചെയ്തു. ഒരു ദിവസം കവിസമ്മേളനത്തിനു പോകാനായി പുറപ്പെടാനിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു വിഡിയോ കോൾ. പൊലീസ് യൂണിഫോം അണിഞ്ഞു വിളിച്ചയാളുടെ ആദ്യചോദ്യം ‘താങ്കളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടോ’ എന്നായിരുന്നു. ഇല്ലെന്നു കവി.
ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയുമായ ഡേവിഡ് കാമറണിനു കഴിഞ്ഞദിവസം ഒരു വിഡിയോ കോൾ. വിളിക്കുന്നത് യുക്രെയ്ൻ മുൻ പ്രസിഡന്റ് പെട്രോ പൊറഷങ്കോ. യുദ്ധമൊക്കെ നടക്കുകയല്ലേ, രണ്ടു മുൻഭരണത്തലവന്മാർ മനസ്സുതുറന്നു സംസാരിച്ചു. യുഎസ് മുൻ പ്രസിഡന്റും ഇപ്പോഴത്തെ സ്ഥാനാർഥിയുമായ ഡോണൾഡ്
പുതിയ കേന്ദ്ര സർക്കാർ അധികാരമേറ്റതിനു പിന്നാലെ, കേട്ടാൽ കോരിത്തരിപ്പുണ്ടാകുന്ന പ്രഖ്യാപനങ്ങളാണ് ചില യുട്യൂബ് ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്നത്. ചില സാംപിളുകൾ നോക്കൂ: ∙ കേന്ദ്ര സർക്കാരിന്റെ ‘വൈദ്യുതി ബിൽ ഒഴിവാക്കൽ പദ്ധതി’ പ്രകാരം വൈദ്യുതി ബിൽ 100% ഒഴിവാക്കിക്കൊടുക്കുന്നു. (ആഹാ!)
സുദീർഘമായ നമ്മുടെ തിരഞ്ഞെടുപ്പു പ്രക്രിയയിലെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ 57 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പു നടക്കും. അതെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സ്ക്രോൾ ചെയ്തു പോകുമ്പോഴാണ് ഈ സംശയം മനസ്സിൽ കയറിക്കൂടിയത്: ഇന്നു പോളിങ് ബൂത്തിലേക്കു പോകുന്ന സ്ത്രീകളിൽ വിരലിൽ നെയിൽപോളിഷ് ഇട്ടവർക്കു വോട്ടു ചെയ്യാൻ കഴിയുമോ?
സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള കാരണങ്ങളാൽ ഒന്നരക്കോടി കോടി സിം കാർഡുകൾ ടെലികോം വകുപ്പ് റദ്ദാക്കിയ വാർത്ത ഒന്നാം പേജിൽ വായിച്ചല്ലോ. ഇത്രയും ഫോൺ നമ്പറുകൾ ഒറ്റയടിക്കു റദ്ദാക്കുമ്പോൾ അതുപയോഗിച്ചു നടന്ന തട്ടിപ്പുകളുടെ വലുപ്പത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ!നമ്മുടെ പണം തട്ടിയെടുക്കുക എന്ന
Results 1-10 of 80