Activate your premium subscription today
കോഴിക്കോട്∙ ലയണല് മെസ്സി അടക്കമുള്ള അര്ജന്റീന ഫുട്ബോള് ടീമിനെ കേരളത്തിൽ എത്തിക്കാൻ കോടികൾ മുടക്കുമ്പോൾ കേരളാ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലെ കായിക താരങ്ങൾ പട്ടിണിയിൽ. നാലു മാസത്തോളമായി ശമ്പളം മുടങ്ങിയ ഹോസ്റ്റലിലെ താൽക്കാലിക ജീവനക്കാരും പരിശീലകരും പണമില്ലാതെ നട്ടം തിരിയുകയാണ്. ഭക്ഷ്യ സാധനങ്ങൾ വാങ്ങുന്നതിനുള്ള പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സ്പോർട്സ് കൗൺസിൽ കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച രാപ്പകൽ സമരം ആരംഭിക്കുന്നത്.
കളിസ്ഥലങ്ങളുടെ പരിപാലനവും പരിശീലനവുമടക്കം കായികമേഖലയോടുള്ള നമ്മുടെ മൊത്തം സമീപനം മാറണം. അടിസ്ഥാനസൗകര്യങ്ങളിൽ കേരളത്തിനു പരിമിതിയുണ്ടെന്നു പറയാനാകില്ല. പക്ഷേ, അതു പരിപാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം എന്നിങ്ങനെ സർക്കാർ പണം ചെലവഴിച്ചു നിർമിച്ച മികച്ച സ്റ്റേഡിയങ്ങൾ പല സ്ഥാപനങ്ങളുടെ കൈവശമാണ്. സാധാരണക്കാരായ കായിക താരങ്ങൾക്ക് ഇവിടെ പരിശീലനത്തിന് അനുമതിയുമില്ല. സർക്കാർ കളിക്കളങ്ങൾ എല്ലാവർക്കും ഉപയോഗപ്രദമാക്കണം. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനും സർക്കാർ തുക വകയിരുത്തണം. അതില്ലാത്തതാണ് പല കളിസ്ഥലങ്ങളും നശിക്കാൻ കാരണം. കായികരംഗത്തെ കുതിപ്പിൽ രാജ്യത്തിനാകെ മാതൃകയാണ് ഹരിയാന. സർക്കാർ മാറുന്നതനുസരിച്ച് അവിടത്തെ കായികപദ്ധതികൾക്കു മാറ്റമുണ്ടാകാറില്ല. കേരളത്തിലാകട്ടെ, കടലാസു പദ്ധതികളാണേറെയും
കായിക സമ്പദ്വ്യവസ്ഥ ശക്തമാക്കാനാണ് രണ്ടു കോടിയിലേറെ രൂപ ചെലവിട്ട് ജനുവരിയിൽ സംസ്ഥാന സർക്കാർ തിരുവനന്തപുരത്തു കായിക ഉച്ചകോടി സംഘടിപ്പിച്ചത്. രാജ്യത്തെ ആദ്യ രാജ്യാന്തര കായിക ഉച്ചകോടിയെന്ന വിശേഷണത്തോടെ നടത്തിയ പരിപാടികൾക്കൊടുവിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ പ്രഖ്യാപനങ്ങൾ ഇവയാണ്: ∙ 25 കായികപദ്ധതികളിലായി സംസ്ഥാനത്ത് 5025 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാനായി. ഈ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള സർക്കാർ നടപടികൾ 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ∙ ഒരു വർഷത്തിനുള്ളിൽ ഈ മേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ∙ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) കായികമേഖലയുടെ പങ്ക് ഒരു ശതമാനത്തിൽനിന്ന് 5 ശതമാനമാക്കും. ഈ പ്രഖ്യാപനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് അന്വേഷിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ (ബിസിസിഐ) സാമ്പത്തിക സഹായത്തോടെ എറണാകുളം നെടുമ്പാശേരിയിൽ 40 ഏക്കറിൽ നിർമിക്കുന്ന രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് ആയിരുന്നു പ്രഖ്യാപിച്ചതിൽ ഏറ്റവും പ്രധാന പദ്ധതി. 700 കോടിയുടെ പദ്ധതി. മറ്റു ജില്ലകളിലെ സ്റ്റേഡിയം വികസന പ്രോജക്ടുകൾകൂടി ചേർത്ത് 1200 കോടിയുടെ പദ്ധതികളാണ് കെസിഎ അവതരിപ്പിച്ചത്. കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സ്വകാര്യ വ്യക്തികളുമായി ചേർന്ന് 8 ഫുട്ബോൾ സ്റ്റേഡിയങ്ങളും 4 അക്കാദമികളും സ്ഥാപിക്കാൻ 800 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചു. കൊച്ചിയിൽതന്നെ മറ്റു രണ്ടു സ്പോർട്സ് സിറ്റികളും കായിക ഉപകരണ ഉൽപാദന ഫാക്ടറിയുമടക്കം
കർണാടകയിൽ 1997ൽ നടന്ന ദേശീയ ഗെയിംസ് വഴി ബെംഗളൂരു നഗരത്തിനു ലഭിച്ചതു രണ്ടു മനോഹര സ്റ്റേഡിയങ്ങളാണ്– ശ്രീകണ്ഠീരവ സ്റ്റേഡിയവും ശ്രീകണ്ഠീരവ ഇൻഡോർ സ്റ്റേഡിയവും. ഇന്നും കർണാടകയുടെ സ്പോർട്സ് മികവിന്റെ കേന്ദ്രങ്ങളാണിത്. കർണാടകയിൽ മാത്രമല്ല, ഡൽഹിയിലും മണിപ്പുരിലുമെല്ലാം ദേശീയ ഗെയിംസുകൾക്കു പിന്നാലെ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളുണ്ടായി. കേരളത്തിന്റെ കാര്യമോ? 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനായി നിർമിച്ച സ്റ്റേഡിയങ്ങൾ, ഗെയിംസ് വില്ലേജ്, കോടികൾ മുടക്കി വാങ്ങിയ കായിക ഉപകരണങ്ങൾ എന്നിവയുടെ അവസ്ഥ എന്താണ്? ‘മനോരമ’ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ആരെയും ഞെട്ടിക്കും. ഒളിംപ്യന്മാരടക്കം പരിശീലിച്ചു വളർന്ന തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെ അത്ലറ്റിക് ട്രാക്ക് ഇല്ലാതാക്കിയാണു ദേശീയ ഗെയിംസിനായി സിന്തറ്റിക് ഫുട്ബോൾ ടർഫ് ഒരുക്കിയത്. 7 കോടി രൂപയായിരുന്നു ചെലവ്. പവിലിയനും നിർമിച്ചു. ദേശീയ ഗെയിംസ് കഴിഞ്ഞ് സ്റ്റേഡിയത്തിന്റെ നിയന്ത്രണം കോർപറേഷൻ ഏറ്റെടുത്തതോടെ തുടങ്ങി ദുർഗതി. അറ്റകുറ്റപ്പണിയില്ലാതെ ടർഫ് നാശമായി. കൃത്രിമപ്പുല്ല് അടർന്നുമാറി പലയിടത്തും കുഴികളായി.
ഇതൊരു സങ്കടകഥയാണ്. പേരു വെളിപ്പെടുത്തരുത്, നാണക്കേടാണ് എന്ന ആമുഖത്തോടെ തൃശൂർ ജില്ലയിലെ ഒരു സ്പോർട്സ് കൗൺസിൽ കരാർ പരിശീലകൻ പറഞ്ഞത്: ‘ഭാര്യയ്ക്ക് അസുഖംകൂടി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. സാമ്പത്തികപ്രശ്നം രൂക്ഷമായതിനാൽ ഡിസ്ചാർജ് നീണ്ടു. വായ്പയ്ക്കു ബാങ്കിനെ സമീപിച്ചത് അങ്ങനെ. 50,000 രൂപയ്ക്ക് അപേക്ഷ നൽകി. പക്ഷേ, വായ്പ തരില്ലെന്നു പറഞ്ഞ ബാങ്ക് മാനേജർ അതിനു കാരണമായി പറഞ്ഞതു കേട്ടപ്പോൾ ഞാൻ ഞെട്ടി. എനിക്കു ക്രെഡിറ്റ് സ്കോർ കുറവാണത്രേ! ശരാശരി വേതനം മാത്രമുള്ള കരാർ ജോലിക്കാരനാണ്. ശമ്പളം കൃത്യമായി അക്കൗണ്ടിൽ വരുന്നതായി കാണുന്നതേയില്ല. വായ്പ തന്നാൽ തിരിച്ചടയ്ക്കുമെന്ന് എന്താണുറപ്പ്? മാനേജരോടു മറുത്തൊന്നും പറയാതെ ഞാൻ ബാങ്കിൽനിന്ന് ഇറങ്ങിപ്പോന്നു...’ കരാർ പരിശീലകരിൽ പലരും ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നുപോയവരാണ്. ശമ്പളം മുടങ്ങുന്നതു പതിവ്. അതിനാൽ, വായ്പകളുടെ തിരിച്ചടവും മുടങ്ങും. ഇഎംഐ മുടങ്ങുമ്പോൾ ക്രെഡിറ്റ് സ്കോർ കുത്തനെ കുറയുമെന്നതിനാൽ ഇവരിലാർക്കും വാഹന വായ്പയ്ക്കുപോലും അപേക്ഷിക്കാൻ കഴിയില്ല. സ്പോർട്സ് കൗൺസിൽ കരാർ പരിശീലകരിൽ ഏറെപ്പേർക്കും ശമ്പളം മുടങ്ങിയിട്ടു മൂന്നു മാസമായി. ആകെ 143 പരിശീലകരുള്ളതിൽ എഴുപതിലേറെപ്പേർ കരാർ ജോലിക്കാരാണ്. ഇതിൽ സ്ഥിരം പരിശീലകർക്കു പലപ്പോഴും
കേരളത്തിലെ സ്പോർട്സ് ഹോസ്റ്റൽ കുട്ടികളുടെ അലവൻസ് ഇനത്തിൽ കേരള സർക്കാർ നൽകാനുള്ളത് 13.6 കോടി രൂപ, സംസ്ഥാനത്തെ കായിക അസോസിയേഷനുകൾക്കു കുടിശിക 7 കോടി രൂപ... കായിക വകുപ്പ് സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുമ്പോൾ, കായിക വികസനത്തിനു കേന്ദ്രസർക്കാർ അനുവദിച്ച 11.91 കോടി രൂപ കാണാനില്ല! ഗ്രാമീണ മേഖലയിലെ കായിക വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) വഴിയായാണ് 2008ൽ 36.37 കോടി രൂപ കേരളത്തിനു ലഭിച്ചത്. സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലുമായി നടപ്പാക്കിയ പദ്ധതിയുടെ നോഡൽ ഏജൻസി കേരള സ്പോർട്സ് കൗൺസിലായിരുന്നു. ഈയിടെ വിവരാവകാശം ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വലിയ തുക കാണാതായ വിവരം പുറത്തുവന്നത്. വിവരാവകാശത്തിനു സ്പോർട്സ് കൗൺസിലിൽനിന്നു ലഭിച്ച മറുപടി ഇങ്ങനെ: ആകെ ലഭിച്ച 36.37 കോടിയിൽ 25.37 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകി. ബാക്കി വന്നതു 11 കോടി രൂപ. ചെലവഴിക്കാത്ത തുകയായി പഞ്ചായത്തുകൾ തിരിച്ചേൽപിച്ചത് 1.49 കോടി രൂപ. ആകെ 12.49 കോടി രൂപ കണക്കിൽ ബാക്കിയുണ്ടായിരിക്കെ 2014ൽ പൈക്ക പദ്ധതി നിർത്തലാക്കിയപ്പോൾ കേന്ദ്രത്തിൽ തിരിച്ചടച്ചത് 48.2 ലക്ഷം രൂപ മാത്രം.
ഇറ്റാനഗർ ∙ പെൻഷൻ തുക മുടങ്ങിയതോടെ സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനമുന്നയിച്ച് കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകൻ സതീവൻ ബാലന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘കഴിഞ്ഞ 25 വർഷത്തിലധികമായി കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി ജോലി ചെയ്യുന്നു. ഒട്ടേറെ നേട്ടങ്ങളും നേടിക്കൊടുത്തു. എന്നാൽ ഇന്ന് പെൻഷൻ ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ മാസത്തെ പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല. സർവീസിൽ നിന്നു പിരിഞ്ഞാൽ ആനുകൂല്യങ്ങൾ നൽകാത്ത ഏക സ്ഥാപനമാണ് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ.
സംസ്ഥാനത്തേക്ക് കായിക നിക്ഷേപം ആകർഷിക്കാനും കായിക വികസന പദ്ധതികൾ ചർച്ച ചെയ്യാനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി(ഐഎസ്എസ്കെ) ഇന്നു മുതൽ 26 വരെ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കും. ഇന്നു വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.
കൊല്ലം ∙ സ്പോർട്സ് കൗൺസിൽ സ്പോർട്സ് ഹോസ്റ്റലിലെ കായിക താരങ്ങളായ വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. പെൺകുട്ടികൾക്കാണ് കൂടുതൽ ദുരിതം.വൃത്തിഹീനമായ താമസം, ഇഴജന്തുക്കൾ, മലിനജലം , മാലിന്യം തുടങ്ങി ഒട്ടേറെ
Results 1-10 of 56