Activate your premium subscription today
ക്രിസ്മസ് നക്ഷത്രരാവിൽ രുചിവിരുന്ന്
നക്ഷത്രദീപങ്ങൾ മിഴി തുറക്കാറായി. ക്രിസ്മസ് ആഘോഷ രാവുകൾ വരവായി.
ക്രിസ്മസ് ദിനം ഗംഭീരമാക്കാനുള്ള രുചിക്കൂട്ടുകൾ ഇതാ...കേക്ക്, വൈൻ, ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നർ കോവിഡ് ഭീതിയില്ലാതെ വീട്ടിൽ തന്നെ വിഭവങ്ങൾ ഒരുക്കാം.
കേക്കുകളുടെ മധുരവും രുചി വൈവിധ്യങ്ങളും നിറയുന്ന ആഘോഷമാണ് ക്രിസ്മസും പുതുവർഷവും. എന്നാൽ, ഈ രുചികൾ ആസ്വദിക്കാൻ പ്രമേഹവും കൊളസ്ട്രോളുമൊക്കെ തടസ്സമാകുന്നുണ്ടോ? അങ്ങനെയെങ്കിൽ ആശങ്കയില്ലാതെ ആർക്കും കഴിക്കാവുന്ന ചില രുചികൾ പരീക്ഷിച്ചാലോ. ഏതാനും ‘ഷുഗർ ഫ്രീ’ റെസിപ്പികൾ ഇതാ... ലോ ഫാറ്റ് – ഷുഗർ ഫ്രീ പ്ലം
ക്രിസ്മസിന് പ്രധാനമാണ് കള്ളപ്പവും പാലപ്പവുമൊക്കെ. നല്ല മൊരിഞ്ഞ മയമുള്ള പാലപ്പവും ചിക്കനോ ബീഫോ മപ്പാസും ഉണ്ടെങ്കിൽ സംഗതി കലക്കി. എന്നാൽ തലേന്ന് അരി കുതിർക്കാതെ തന്നെ അടിപൊളി പാലപ്പം തയാറാക്കാം. ഒരുമണിക്കൂർ കൊണ്ട് പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം. ചേരുവകൾ അരിപ്പൊടി- 2 കപ്പ് വെള്ള അവൽ 1കപ്പ് തേങ്ങ
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ക്രിസ്മസ് എന്നുവച്ചാല്‍ രുചികളുടെ കാലം കൂടിയാണ്. പ്ലം കേക്കും എഗ്ഗ് നോഗും ജിഞ്ചര്‍ ബ്രെഡും പുഡ്ഡിംഗും ടര്‍ക്കിയുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രിസ്മസ് വിഭവങ്ങളില്‍പ്പെടുന്നു. ഇറ്റലിയിലെ ക്രിസ്മസ് വിഭവമാണ് പാനിറ്റോണി(Panettone). പ്രത്യേക രീതിയില്‍ ഉണ്ടാക്കുന്ന
ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടുവാനായി കേക്ക് മിക്സിങ് നടത്തി തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ. ഒക്ടോബർ 26 ന് വൈകുന്നേരം 3ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശ്രീമതി ശിഖാ സുരേന്ദ്രൻ ഐഎഎസിന്റെ സാന്നിധ്യത്തിൽ, െക.ടി.ഡി.സി ചെയർമാൻ ശ്രീ പി.കെ ശശി കേക്ക് മിക്സിങ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്രിസ്മസിന്
സാഫ്രൺ കാഷ്യു റൈസ് 1. ബസ്മതി അരി - ഒരു കപ്പ് 2. ഉപ്പ്-പാകത്തിന് നാരങ്ങാനീര്-ഒരു നാരങ്ങയുടേത് 3. നെയ്യ്-രണ്ടു വലിയ സ്പൂൺ 4. കശുവണ്ടിപ്പരിപ്പു നുറുക്ക്-കാൽ കപ്പ് 5. കുങ്കുമപ്പൂവ്-അര ചെറിയ സ്പൂൺ പാൽ -കാൽ കപ്പ് പാകം ചെയ്യുന്ന വിധം അരി കഴുകി വാരി തിളയ്ക്കുന്ന വെള്ളത്തിലിട്ടു മുക്കാൽ വേവിൽ
പൊറോട്ടയും കോഴിക്കറിയും നിങ്ങൾക്കു വിളമ്പിയാൽ ഏതാണ് താങ്കൾ കൂടുതൽ കഴിക്കുക? ഇങ്ങനെ ഒരു ചോദ്യം ചോദിച്ചുവെന്നു കരുതുക. മിക്കവാറും എല്ലാവരും പറയുന്ന മറുപടി ഇതാകില്ലേ. ഒരു സംശയവും വേണ്ട, കോഴിക്കറി തന്നെ കഴിക്കും. എന്നാൽ ഈ ചോദ്യം ഒന്നു പരിഷ്കരിക്കാം. ഈ വിഭവവും കോഴിക്കറിയും തന്നാൽ ഭക്ഷണ പ്രിയർ കോഴിക്കറി മാറ്റി വച്ച് ഈ വിഭവം കൂടുതൽ കഴിക്കും. അങ്ങനെ ആണെങ്കിൽ ആ വിഭവത്തിന്റെ പേരു പറയാമോ? ചോദ്യം അങ്കമാലിക്കാരോട് ചോദിച്ചാൽ മറുപടി ടപ്പേന്ന് വരും. അതു പിടിയല്ലേ. അതാണ് തീൻമേശയിൽ പിടിയുടെ ഒരു പിടിപാട്. ക്രിസ്മസ് കാലത്ത് പിടിക്കു വേണ്ടി തീൻമേശയിൽ പിടിവലി നടക്കാറുണ്ടെന്ന് എറണാകുളം, തൃശൂർ മേഖലകളിലെ ചേടത്തിമാർ സാക്ഷ്യപ്പെടുത്തുന്നു. തീൻമേശയിൽ മാത്രമല്ല ചരിത്രത്തിലും പിടിയുടെ ഇടം ഇത്തിരി മേലെയാണ്. കേരളത്തിലെത്തിയ ക്രിസ്തുവിന്റെ ശിഷ്യൻ സെന്റ് തോമസിന് അന്ന് മുസിരിസിലെ (കൊടുങ്ങല്ലൂർ) രാജാവ് ചേരമാൻ പെരുമാൾ വിളമ്പിയത് പിടിയായിരുന്നു. ഇത്രയും കേട്ടപ്പോൾ പിടി കഴിക്കണമെന്നു തോന്നാം. പിടിയെ കുറിച്ച് ഒരുപിടി കാര്യങ്ങൾ വായിക്കാം. അതൊടൊപ്പം വളരെ ലളിതമായി പിടി എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് പിടിയുടെ വിഹാര മേഖലകളിലൊന്നായ പെരുമ്പാവൂരിലെ അയ്യായത്തിൽ വീട്ടിൽ അന്നമ്മച്ചേടത്തി തയാറാക്കിയ പിടിക്കൂട്ടും വായിക്കാം.
കട്ലൈറ്റ് മിക്കവർക്കും ഇഷ്ടമുള്ള വിഭവമാണ്. ചിക്കനായാലും ബീഫ് ആയാലും വെജ് ആയാലും പ്രിയമാണ്. ഇത്തവണത്തെ ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്ലൈറ്റ് തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ബീഫ് -400 ഗ്രാം ഉരുളകിഴങ്ങ് -ഒരെണ്ണം സവാള -2 എണ്ണം പച്ചമുളക് - 2 എണ്ണം ഇഞ്ചി - 1
വര്‍ഷം 1883. നവംബര്‍ മാസത്തില്‍, മർഡോക്ക് ബ്രൗൺ എന്നു പേരായ ഒരു വ്യാപാരി കേരളത്തിലെ തലശ്ശേരിയിലുള്ള റോയൽ ബിസ്ക്കറ്റ് ഫാക്ടറിയിലെത്തി. അതിന്റെ ഉടമയായ മമ്പള്ളി ബാപ്പുവിനോട് ഒരു ക്രിസ്മസ് കേക്ക് ഉണ്ടാക്കിത്തരാന്‍ പറ്റുമോ എന്ന് ആരാഞ്ഞു. അക്കാലത്ത്, മലബാര്‍ മേഖലയില്‍, വലിയരീതിയില്‍ കറുവാപ്പട്ട തോട്ടം
ക്രിസ്മസ് ദിനത്തില്‍, അപ്പത്തിനൊപ്പം തയാറാക്കാന്‍ പറ്റിയ രുചികരമായ കറിയാണ് മപ്പാസ്. താറാവ് എങ്കിൽ മിക്കവർക്കും പ്രിയമാണ്. താറാവ് മപ്പാസ് വളരെ രുചികരമായി എങ്ങനെ യാറാക്കുെമന്ന് നോക്കാം. താറാവ് കഷ്ണങ്ങളാക്കി വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കി വച്ച് കഴുകിയെടുക്കാം. കുരുമുളക് പൊടി ഒരല്പം കൂടുതല്‍
ക്രിസ്മസ് ആയാൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ പ്ലം കേക്ക്. പലർക്കും പഞ്ചസാര കാരമലൈസ് ചെയ്യുമ്പോൾ കരിഞ്ഞ ടേസ്റ്റ് വരാറുണ്ട്, എന്നാൽ പഞ്ചസാര കാരമലൈസ് ചെയ്യാതെ പ്ലം കേക്ക് ഉണ്ടാക്കാൻ ഒരു എളുപ്പവഴി ഉണ്ട്. കടകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയോട് കൂടിയ പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കിയെടുക്കാനായി
Results 1-10 of 115