Activate your premium subscription today
ജാർഖണ്ഡിലൂടെ വോട്ടുകൾ റാഞ്ചി പറക്കുകയാണു ഹെലികോപ്റ്ററുകൾ. വയലുകളിലും മൈതാനങ്ങളിലുമെല്ലാം ഹെലിപാഡുകളുണ്ട്. നേതാക്കൾ ഹെലികോപ്റ്ററിലെത്തുന്നു, തുറന്ന സ്റ്റേജിൽ പ്രസംഗിക്കുന്നു. ബിജെപിയും കോൺഗ്രസും ജെഎംഎമ്മുമെല്ലാം ഈ രീതിയാണ് പിന്തുടരുന്നത്. ആദിവാസി വോട്ടുകളാണു ജാർഖണ്ഡ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. 81 സീറ്റിൽ 28 എണ്ണവും പട്ടികവർഗ സംവരണം. ജനസംഖ്യയിൽ ആദിവാസികൾ 26.2 ശതമാനം. 11 ജില്ലകളിൽ ആദിവാസികൾ 30 ശതമാനത്തിലേറെ. വനവും വെള്ളച്ചാട്ടങ്ങളും ഏറെയുള്ള, ഖനികൾ നിറഞ്ഞ ജാർഖണ്ഡിൽ പക്ഷേ, തൊഴിലില്ലായ്മ രൂക്ഷം. അഴിമതിയും ദാരിദ്ര്യവും വ്യാപകം.
ന്യൂഡൽഹി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംവരണവിഷയം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബിസി–എസ്ടി–എസ്സി ഐക്യം തകർത്ത് സംവരണം തട്ടിയെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു. 1990ൽ ഒബിസി വിഭാഗങ്ങൾക്കു സംവരണം ലഭിച്ചതിനുശേഷം ലോക്സഭയിൽ
റാഞ്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സുനിൽ ശ്രീവാസ്തവയുടെ വീട്ടിലാണ് റെയ്ഡ്. ഭൂമി തട്ടിപ്പ് കേസിൽ
റാഞ്ചി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ജാർഖണ്ഡ് മുക്തി മോർച്ച.രണ്ട് ഘട്ടങ്ങളിലായി 56 പേരുടെ പട്ടികയാണ് ജെഎംഎം ബുധനാഴ്ച പുറത്തുവിട്ടത്. രാവിലെ പുറത്തിറക്കിയ 35 പേരുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ എന്നിവരും
റാഞ്ചി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നു. ആകെയുള്ള 81 സീറ്റുകളിൽ കോൺഗ്രസും ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തിമോർച്ചയും ചേർന്ന് 70 എണ്ണത്തിൽ മത്സരിക്കും. ആർജെഡിയും ഇടതുപാർട്ടികളും 11 സീറ്റുകളിൽ മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ച 43 സീറ്റിലും കോൺഗ്രസ് 31 സീറ്റിലുമാണ് മത്സരിച്ചത്.
ഹരിയാന തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനു പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ജാർഖണ്ഡിലെ പ്രശ്നങ്ങൾ. അടുത്തിടെ നടത്തിയ നേതൃമാറ്റം വഴി ജാതിസമവാക്യം അനുകൂലമാകുമെന്നു പ്രതീക്ഷിച്ച പാർട്ടിക്കുള്ളിൽ പുതിയ വടംവലി രൂപപ്പെട്ടുകഴിഞ്ഞു. സമുദായം തിരിഞ്ഞുള്ള ഗ്രൂപ്പുപോരാട്ടമാണ് ഹരിയാനയിൽ പാർട്ടിക്കു തിരിച്ചടിയായത്. മഹാരാഷ്ട്രയ്ക്കൊപ്പം വൈകാതെ ജാർഖണ്ഡിലും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിനു തലവേദന. ജാർഖണ്ഡിസ് ജെഎംഎം സഖ്യസർക്കാരിൽ ഭാഗമാണ് കോൺഗ്രസ്. 2021 മുതൽ പാർട്ടി അധ്യക്ഷനായിരുന്ന രാജേഷ് താക്കൂറിനെ മാറ്റി 2024 ഓഗസ്റ്റിലാണു കേശവ് കമലേഷിനെ ചുമതല ഏൽപിച്ചത്. മഹ്തോ കുർമികളെ ഒപ്പം നിർത്താനാണ് ആ വിഭാഗത്തിൽ നിന്നുള്ള കമലേഷിനെ അധ്യക്ഷനാക്കിയത്. മഹ്തോ ഉൾപ്പെടെ
ന്യൂഡൽഹി∙ ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. ചംപയ് സോറനും ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) എംഎൽഎ ലോബിൻ ഹെംബ്രോമും ബിജെപിയിൽ ചേർന്നേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റാഞ്ചി∙ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്കിയ അപ്പീല് സുപ്രീം കോടതി തള്ളി.
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിഷേധം പുകയുന്നതിനിടെ നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എല്ലാ മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. എന്നാൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ ഒഴികെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവർ പങ്കെടുക്കില്ല.
ന്യൂഡൽഹി ∙ ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസവോട്ട് നേടി. 81 അംഗ നിയമസഭയിൽ നിലവിൽ 76 അംഗങ്ങളാണുള്ളത്. ജെഎംഎം, കോൺഗ്രസ്, ആർജെഡി എന്നിവയുൾപ്പെട്ട ഭരണപക്ഷത്തിനു 45 വോട്ട് ലഭിച്ചു. പ്രതിപക്ഷമായ ബിജെപി വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
Results 1-10 of 93