Activate your premium subscription today
കോൺഗ്രസ് നേതാവും ഉത്തർപ്രദേശിന്റെ ചുമതലയുമുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. അമ്മ സോണിയ ഗാന്ധിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടപെട്ടിരുന്നുവെങ്കിലും മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് എത്തിയത് 2019 ലാണ്.
കൽപറ്റ/ബത്തേരി/മാനന്തവാടി ∙ തിരഞ്ഞെടുപ്പിലെ കന്നി പോരാട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് ലോക്സഭയിലേക്കയച്ച വോട്ടർമാർക്കു നന്ദി പറയാൻ പ്രിയങ്ക ഗാന്ധി എംപി ജില്ലയിലെത്തി. മാനന്തവാടി, ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ നടന്ന സ്വീകരണയോഗങ്ങളിൽ അവർ പങ്കെടുത്തു. മൂന്നു കേന്ദ്രങ്ങളിലും വൻ ജനാവലിയാണു
മാനന്തവാടി∙ ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്കയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി.
വണ്ടൂർ∙ ‘ജയ്വിളി മുഴങ്ങുന്നുണ്ടേ, ജേതാവായി പ്രിയങ്ക വന്നേ’... കാതടപ്പിക്കുന്ന ശബ്ദത്തിൽ, മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ ഇന്നലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങൾ ഏറ്റുപാടി.രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ മിന്നുംവിജയം സമ്മാനിച്ചതിനു നന്ദി പറയാനായി പ്രിയങ്ക ഗാന്ധിയെത്തിയപ്പോൾ
കരുളായി, വണ്ടൂർ, എടവണ്ണ∙ വയനാട്ടിലെ മുഴുവൻ ജനങ്ങളെയും വീടുകളിൽ ചെന്നു കാണാൻ ആഗ്രഹമുണ്ടെന്ന് പ്രിയങ്ക ഗാന്ധി എംപി. 5 വർഷംകൊണ്ട് അതു സാധ്യമാകില്ല എന്നോർക്കുമ്പോൾ വിഷമമുണ്ട്. നിങ്ങളുടെ കുടുംബാംഗമായി എന്നെ തിരഞ്ഞെടുത്തതിൽ ഏറ കടപ്പാടുണ്ടെന്ന് കരുളായിയിലെ യുഡിഎഫ് പൊതുയോഗത്തിൽ തിരഞ്ഞെടുപ്പ് വിജയത്തിൽ
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു തിരിച്ചടികൾക്കു പിന്നാലെ പുനഃസംഘടന അടിയന്തര അജൻഡയാണെന്നു വ്യക്തമാക്കിയ കോൺഗ്രസ്, ഇതിനായി രണ്ടരവർഷം മുൻപു കൈക്കൊണ്ട തീരുമാനങ്ങളിൽ വിരലിലെണ്ണാവുന്ന മാത്രമാണു നടപ്പാക്കിയത്. ഭാരത് ജോഡോ യാത്ര നടത്തിയതും എഐസിസി സെക്രട്ടറിമാരെ നിശ്ചയിച്ചപ്പോൾ ന്യൂനപക്ഷ, ദലിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയതും ചിന്തൻ ശിബിരത്തിലെ തീരുമാനപ്രകാരമായിരുന്നു. ജോഡോ യാത്ര ഫലം നൽകിയെന്നു വിലയിരുത്തുമ്പോഴാണ് മറ്റു തീരുമാനങ്ങളിൽ തുടർനടപടികൾ ഇല്ലാതെപോയത്.
കോഴിക്കോട്∙ വയനാട്ടിൽ എന്തു ദുരന്തം ഉണ്ടായാലും അർഹതപ്പെട്ടത് നൽകില്ല എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ വിജയിച്ച സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിതർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്.
മുക്കം∙ വയനാട് മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ ഇന്ന് എത്തുന്ന പ്രിയങ്ക ഗാന്ധി എംപിയെയും രാഹുൽ ഗാന്ധിയെയും സ്വീകരിക്കാനൊരുങ്ങി മലയോര മേഖലയിലെ യുഡിഎഫ് പ്രവർത്തകരും നേതാക്കളും. സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിൽ സ്റ്റാറിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഇരുവരും പ്രസംഗിക്കുക. രാവിലെ
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിലെ തുടർച്ചയായ തിരിച്ചടികൾക്കു പിന്നാലെ പുനഃസംഘടന കർശനമായി നടപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനിച്ചു. ഹരിയാനയിലും മഹാരാഷ്ട്രയിലും അടിസ്ഥാന തലത്തിൽ കോൺഗ്രസ് ഘടകങ്ങൾ പുനഃസംഘടിപ്പിക്കും. ഉദയ്പുർ ചിന്തൻ ശിബിരത്തിൽ കൈക്കൊണ്ടതിൽ നടപ്പാക്കാൻ ശേഷിക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നു സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
നവജാത ശിശുവിനു ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില് 4 ഡോക്ടർമാർക്കെതിരെ കേസെടുത്തത് ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, ഡോ.പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ 2 ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ
ന്യൂഡൽഹി∙ വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ ലോക്സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്. കേരളത്തിൽനിന്നുള്ള ഏക വനിത ലോക്സഭാംഗമാണ് പ്രിയങ്ക.
Results 1-10 of 577