Activate your premium subscription today
കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയും. നിലവിൽ പതിനഞ്ചാം കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാസാമാജികൻ.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പിടികൂടി പുറത്തു കൊണ്ടു വന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില്‍ പുറത്തു വരുന്നു.
ആലപ്പുഴ∙ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്കു കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെന്നും അത് നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് ഫെയ്സുബുക്ക് കുറിപ്പിൽ തെളിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയെക്കുറിച്ചും ഒപ്പുവച്ച കരാറിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍2 021 ഫെബ്രുവരി 19 നു കൊല്ലത്തു വച്ച് പുറത്തുവിട്ടതിനെയാണ് എൻ.പ്രശാന്തുമായി ചേർന്നുള്ള ഗൂഢാലോചനയെന്ന് മേഴ്സിക്കുട്ടിയമ്മ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്∙ പാലക്കാട്ട് സിപിഎം നടത്തുന്ന നാടകം ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കളിച്ച് ഭരണവിരുദ്ധ വികാരം ചർച്ച ചെയ്യാതിരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നാടകം പൊളിഞ്ഞു
തിരുവനന്തപുരം ∙ പാലക്കാട്ട് പൊലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം-ബിജെപി ഡീലിന്റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പൊലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പാതിരാത്രിയില്‍ ഇരച്ചു കയറിയ പൊലീസ് സംഘം സിപിഎമ്മിനും ബിജെപിക്കും വേണ്ടി വിടുപണി നടത്തുന്ന സംഘമായി പൊലീസിനെ അധപതിപ്പിച്ചതായും ചെന്നിത്തല പറഞ്ഞു.
കോഴിക്കോട്∙ തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പൂരം കലക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബിജെപിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ‘‘പൂരം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം പൂരം കലങ്ങിയില്ല എന്നു ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു. ഇനി അന്വേഷണത്തിന് എന്തു പ്രസക്തി?
തമിഴ് സൂപ്പർതാരം സൂര്യയെ നേരിട്ടു കണ്ട അനുഭവം പങ്കുവച്ച് കോൺഗ്രസ് നേതാവ് രമേശ് െചന്നിത്തല. ഒക്ടോബർ 21ന് ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് നടനെ രമേശ് ചെന്നിത്തല കണ്ടുമുട്ടിയത്. ‘‘ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ! സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ
മുംബൈ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കാനായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. മുംബൈയിലെയും കിഴക്കൻ വിദർഭയിലെയും 28 സീറ്റുകളിലാണ് ശിവസേന– കോൺഗ്രസ് തർക്കം. കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളയുമായുള്ള ചർച്ചയിൽ ഉദ്ധവ് വിഭാഗം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ്, സംസ്ഥാന ചുമതലയുള്ള നേതാവെന്ന നിലയിൽ ചെന്നിത്തല തിരക്കിട്ടെത്തിയത്. ഉദ്ധവിന്റെ വസതിയിലായിരുന്നു ചർച്ച.
കോട്ടയം∙ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയിരുന്ന സരിനെ കോൺഗ്രസിൽനിന്നു പുറത്താക്കും മുൻപ് ഇന്നലെ രാവിലെ കെപിസിസി വെബ്സൈറ്റിന്റെ അഡ്മിൻ സ്ഥാനത്തുനിന്നു മാറ്റി. രാവിലെ 10 മണിയോടെ കെപിസിസി അധ്യഷൻ കെ.സുധാകരന്റെ നിർദേശപ്രകാരമായിരുന്നു നീക്കം. 11.45ന് സരിൻ പാലക്കാട് വാർത്താ സമ്മേളനം ആരംഭിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കെപിസിസിയുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ്, യൂട്യൂബ്, എക്സ് അക്കൗണ്ടുകളുടെ അഡ്മിൻ പാനലിൽനിന്നു സരിൻ തെറിച്ചു. തൊട്ടുപിന്നാലെ ആയിരുന്നു സരിനെ പുറത്താക്കി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു ഒപ്പിട്ട ഉത്തരവിറങ്ങിയത്.
കോട്ടയം∙ ആത്മഹത്യ ചെയ്ത കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരത്തിനു പിന്നാലെ ഫെയ്സ്ബുക് കുറിപ്പുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളങ്കരഹിതമായ സർവീസ് എന്ന സുദീർഘമായ യാത്രയുടെ പടിക്കൽ വച്ചാണ് നവീൻ ബാബു യാത്രയായതെന്ന് രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹരിപ്പാട് ∙ അന്തർ സംസ്ഥാന ബസ് സർവീസുകൾ ഹരിപ്പാട് നിന്നും ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ഹരിപ്പാട് നിന്നും ആരംഭിച്ച ആയാപറമ്പ് വെള്ളറട സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാസഞ്ചേഴ്സ് ഫോറം പ്രസിഡന്റ് വി. ഷുക്കൂർ, സ്റ്റേഷൻ മാസ്റ്റർ ഷൈജു,
Results 1-10 of 1254