കോൺഗ്രസ് ലോക്സഭാ അംഗം, മുൻ കേന്ദ്രമന്ത്രി. െഎക്യരാഷ്ട്ര സംഘടനയിൽ 29 വർഷം സേവനം അനുഷ്ഠിച്ചതിന് ശേഷം അണ്ടർ സെക്രട്ടറി ജനറല്‍ ആയി വിരമിച്ചു. സെക്രട്ടറി ജനറൽ സ്‌ഥാനത്തേക്ക് ഇന്ത്യയുടെ പിന്തുണയോടെ മൽസര രംഗത്തുവന്നു.
1956 മാർച്ച് 3നു ലണ്ടനിൽ ജനനം. കേരളത്തിൽ പാലക്കാട്ട് കുടുംബ വേരുകൾ ( പാലക്കാട് ചിറ്റിലഞ്ചേരി തരൂർ തറവാട്ടിൽ ചന്ദ്രൻ തരൂരിന്റെയും ലില്ലി തരൂറിന്റെയും മകനാണ്. എലവഞ്ചേരി മുണ്ടാരത്തു തറവാട്ടിലെ അംഗമാണ് അമ്മ ലില്ലി). യെർക്കാഡ് മോൻസ് ഫോർട്ട് സ്‌കൂൾ, മുംബൈ കാമ്പിയോൺ സ്‌കൂൾ, കൊൽക്കത്ത സെന്റ് സേവ്യേഴ്‌സ് കൊളീജിയറ്റ് സ്‌കൂൾ, ഡൽഹി സെന്റ് സ്‌റ്റീഫൻസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സെന്റ് സേവ്യേഴ്‌സ് കോളജിൽ യൂണിയൻ പ്രസിഡന്റായിരുന്നു.
അമേരിക്കയിൽനിന്ന് പിഎച്ച്ഡി. െഎക്യരാഷ്ട്ര സംഘടനയിൽ 29 വർഷം സേവനം അനുഷ്ഠിച്ചതിന് ശേഷം അണ്ടർ സെക്രട്ടറി ജനറല്‍ ആയി വിരമിച്ചു. സെക്രട്ടറി ജനറൽ സ്‌ഥാനത്തേക്ക് ഇന്ത്യയുടെ പിന്തുണയോടെ മൽസര രംഗത്തുവന്നു.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നിന്നും 2009, 2014, 2019 വർഷങ്ങളിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009–14 മൻമോഹൻസിങ് മന്ത്രിസഭയിൽ സഹമന്ത്രി. വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തു. തരൂർ മൂന്നു തവണ വിവാഹം ചെയ്തു. തിലോത്തമ മുഖർജി , ക്രിസ്റ്റാ ഗിൽസ് എന്നിവരുമായുളള ബന്ധം വേർപെട്ടു. മൂന്നാം ഭാര്യ സുനന്ദ പുഷ്കർ മരണമടഞ്ഞു.