ADVERTISEMENT

കോഴിക്കോട് ∙ ചില നേതാക്കൾ തന്നെ ബിജെപിയിലേക്കു ക്ഷണിച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി മലയാള മനോരമ ‘ഹോർത്തൂസ്’ വേദിയിൽ വെളിപ്പെടുത്തി.വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ സ്ഥാനത്തു തന്നെ ഇരുത്താൻ ചിലപ്പോൾ അവർ തയാറായിട്ടുണ്ടാകും. ഒരിക്കലും ബിജെപിക്കാരനാകാൻ സാധിക്കില്ലെന്ന് അവർക്കു മറുപടി നൽകിയെന്നു തരൂർ പറഞ്ഞു. വർഷങ്ങളോളം ഒരു രാഷ്ട്രീയത്തിൽ പ്രവർത്തിക്കുകയും എതിരാളികളെ വിമർശിക്കുകയും ചെയ്തശേഷം അവരുടെ അടുത്തേക്ക് എങ്ങനെ പോകാൻ സാധിക്കുമെന്നതു തനിക്കു മനസ്സിലാകുന്നില്ല.

  • Also Read

manorama-hortus-logo

യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ടപ്പോൾ വാജ്പേയി സർക്കാരിലെ ഒരു മന്ത്രി ന്യൂയോർക്കിലെ ഓഫിസിലെത്തി ബിജെപിയിലേക്കു ക്ഷണിച്ചു. താനെഴുതിയ പുസ്തകങ്ങൾ വായിച്ചിട്ടില്ലേ എന്ന് അദ്ദേഹത്തോടു ചോദിച്ചു. അവർ ഭാരതത്തെ കാണുന്ന രീതിയിൽ അല്ല താൻ കാണുന്നതെന്നു പറഞ്ഞ് ഒഴിവാക്കിവിട്ടു. രാഷ്ട്രീയത്തിൽനിന്ന് ഇറങ്ങിയ ശേഷം സമയം ലഭിച്ചാൽ ആത്മകഥ എഴുതുമെന്നും തരൂർ പറഞ്ഞു.

English Summary:

Shashi Tharoor Claims Some Leaders Invited to Join BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com