Activate your premium subscription today
ഇന്ത്യൻ നാഷനൽ കോണ്ഗ്രസിന്റെ ഇടക്കാല അധ്യക്ഷ. കോൺഗ്രസിന്റെ അധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവ്. അന്തരിച്ച, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യ. ഉത്തർപ്രദേശിലെ റായ്ബറേലിയയിൽനിന്നുള്ള ലോക്സഭാംഗം.
ന്യൂഡൽഹി∙ കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി മലയാളി പി.പി.മാധവൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിൽവച്ചു കുഴഞ്ഞുവീണ മാധവനെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ന്യൂഡൽഹി∙ നെഹ്റു കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിയതും ഇല്ലാതാക്കിയതും നെഹ്റു കുടുംബമാണെന്ന് മണിശങ്കർ പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി തനിക്ക് സോണിയ ഗാന്ധിയെ കാണാൻ സാധിക്കുന്നില്ലെന്നും വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
ന്യൂഡൽഹി ∙ ഹംഗേറിയൻ – യുഎസ് വ്യവസായി ജോർജ് സോറസുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം വ്യാജമെന്ന് ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാർട്ട്. സോറസ് - സോണിയ ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ് മീഡിയപാർട്ട്. ബിജെപി വാദത്തിനു തെളിവില്ലെന്ന് മീഡിയപാർട്ട് വ്യക്തമാക്കി. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അറിയിച്ചു.
ജോർജ് സോറോസ് ഫൗണ്ടേഷൻ ഫണ്ട് വിഷയം കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി. മുൻ കോൺഗ്രസ് അധ്യക്ഷയായ സോണിയാഗാന്ധിക്ക് ജോർജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. കശ്മീരിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കണം എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരാണ് ജോർജ് സോറോസ് ഫൗണ്ടേഷൻ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ വിദേശ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ ബന്ധമെന്നും ബിജെപി കുറ്റപ്പെടുത്തി.
ഡൽഹി സഫ്ദർജങ്ങിലെ ഒന്നാം നമ്പർ വീട്. ആദ്യമുറിയുടെ ചുമരിൽ മലയാള മനോരമയുടേത് ഉൾപ്പെടെ പത്രത്താളുകൾ പതിച്ചിരിക്കുന്നു. അതിലെ വാർത്തകളിലുള്ളത് ഇന്ദിരാകാലത്തിന്റെ ഓർമകളാണ്. ഇന്നേക്കു കൃത്യം 40 വർഷം മുൻപ്, 1984 ഒക്ടോബർ 31, ബുധനാഴ്ച. ഈ വീട്ടിലിരുന്നു പതിവുപോലെ പത്രം വായിച്ച ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ ദുരന്തപര്യവസായിയായി മാറിയ ദിനം. ഹിന്ദി, ഇംഗ്ലിഷ് പത്രങ്ങൾ ഒന്നോടിച്ചു നോക്കി വായിക്കുന്നത് അവരുടെ ശീലമായിരുന്നു. മരണദിവസവും അതു മുടങ്ങിയില്ല. തലേന്നത്തെ തിരക്കിട്ട പരിപാടികളുടെയും യാത്രയുടെയും ക്ഷീണമുണ്ടായിട്ടും ഇന്ദിര തീരെ ഉറങ്ങിയില്ല. ദീർഘകാലമായി ഒപ്പമുള്ള സഹായി നാഥുറാം ചായയുമായി വന്നു. തലേദിവസം, ഒക്ടോബർ 30: കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. ഇളയമകൻ സഞ്ജയ് ഗാന്ധിയുടെ വിയോഗത്തോടെ പാർട്ടിയുടെ മുഖ്യധാരയിലേക്കു വന്ന രാജീവ് ഗാന്ധി ബംഗാളിൽ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നു. ഇന്ദിര ഒറീസ(ഒഡീഷ)യിൽ. അവിടെ ഭുവനേശ്വറിൽ പ്രസംഗിക്കുമ്പോൾ ജയ് വിളിച്ച് ആയിരങ്ങൾ. പല കോണുകളിലുംനിന്ന് തനിക്കെതിരെ ഉയരുന്ന എതിർപ്പുകൾ സൂചിപ്പിച്ച് ഇന്ദിര പറഞ്ഞു: ‘ഇന്നു ഞാനിവിടെയുണ്ട്. നാളെ ഉണ്ടാകണമെന്നില്ല. ജീവിതം മുഴുവൻ ജനങ്ങളെ സേവിച്ചുവെന്നതിൽ അഭിമാനിക്കുന്നു. രാജ്യസേവനത്തിന്റെ പേരിൽ ജീവൻ നഷ്ടമാകുന്നതിനെ ഭയക്കുന്നില്ല. ഇന്നു മരിച്ചാൽ, എന്റെ ഓരോ തുള്ളി ചോരയും രാജ്യത്തിനു വീര്യം പകരും’
ബത്തേരി∙ പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖർഗെയും ജില്ലയിലെത്തിയത് ഒരുമിച്ച്.രാവിലെ ഏഴോടെ ഡൽഹിയിൽ നിന്ന് വിമാനത്തിൽ കണ്ണൂരിലെത്തിയ ഇരുവരും ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പറന്നു. പത്തോടെ ബത്തേരി ഹെലിപാഡിൽ എത്തി. പിന്നീട് സോണിയ
കൽപറ്റ∙ യുഡിഎഫ് ക്യാംപിന് ആവേശമായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയ ഗാന്ധിയും റോബർട്ട് വാധ്രയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മൈസൂരുവിൽനിന്നു റോഡ് മാർഗമാണ് ഇവർ ബത്തേരിയിലെത്തിയത്. ഇന്നു രാത്രി ബത്തേരിയിലെ സ്വകാര്യ ഹോട്ടലിലാണ് പ്രിയങ്കയും സോണിയയും തങ്ങുന്നത്. മാർഗമധ്യേ ആന റോഡ് മുറിച്ചുകടന്നതിനാൽ പ്രിയങ്കയുടെ വാഹനവ്യൂഹം അൽപ്പസമയം വൈകി.
തിരുവനന്തപുരം ∙ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ കോൺഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്.
ന്യൂഡൽഹി ∙ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ വൈകാതെ പുറത്തുവന്നേക്കും. ഏറെ നാളായി സോണിയ ആത്മകഥയെഴുത്തിന്റെ പണിപ്പുരയിലായിരുന്നുവെന്നാണു വിവരം. സോണിയയിൽ നിന്നോ കോൺഗ്രസിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പുസ്തകത്തിന്റെ ആഗോള പ്രസാധനാവകാശം ഹാർപർ കോളിൻസിനു നൽകി. സോണിയയുടെ ജീവിതം അടിസ്ഥാനമാക്കി ഒട്ടേറെ ജീവചരിത്രങ്ങളുണ്ടെങ്കിലും ഇതുവരെ ആത്മകഥ എഴുതിയിരുന്നില്ല. അകാലത്തിൽ പൊലിഞ്ഞ ഇന്ദിര ഗാന്ധിയോ രാജീവ് ഗാന്ധിയോ ആത്മകഥ എഴുതിയിരുന്നില്ല.
തെലുങ്കിലുള്ള ഈ പ്രയോഗം തികച്ചും ‘യച്ചൂരി ലൈനിൽ’ ഉള്ളതാണ്. മലയാളത്തിൽ പരിഭാഷപ്പെടുത്തിയാൽ, ‘ഭാര്യയുമില്ല, അവരൊട്ട് ഗർഭിണിയുമല്ല, എന്നിട്ടും മകന് സോമലിംഗം എന്ന് പേരിട്ടിട്ടുണ്ട്’. യുപിഎ സർക്കാരിന്റെയും പിന്നീട് എൻഡിഎ സർക്കാരിന്റെയും സാമ്പത്തിക, വികസന നയങ്ങളെ വിശേഷിപ്പിക്കാനും പരിഹസിക്കാനും സിപിഎം ദേശീയ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി നടത്തിയ പ്രയോഗങ്ങളിൽ ഒന്നായിരുന്നു ഇത്. കേൾക്കുന്നവർ കാര്യമായി ആലോചിക്കാതെ തന്നെ കാര്യം മനസ്സിലാകും. വർഷങ്ങളോളം ദേശീയ രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിന്റെ മുഖവും ശബ്ദവുമായിരുന്നു സീതാറാം യച്ചൂരി. ഇഎംഎസ്, ഹർകിഷൻ സിങ് സുർജിത്, പ്രകാശ് കാരാട്ട് എന്നിവരുടെ പിൻഗാമിയായാണ് സീതാറാം യച്ചൂരി ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. എന്നാൽ യച്ചൂരി ഒരിക്കലും സിപിഎമ്മിന്റെ നേതാവ് മാത്രമായിരുന്നില്ല. ബൃഹത്തായ ഇടതുപക്ഷത്തിന്റെ എല്ലാ ഇടങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാർലമെന്റിൽ, ജന്ദർമന്ദറിലെ സമരവേദികളിൽ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ സെമിനാറുകളിൽ, ഗോൾമാർക്കറ്റിലുള്ള എകെജി ഭവനില്, ജെഎന്യു പോലുള്ള കലാലയങ്ങളിലെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ, പുസ്തക പ്രകാശനമടക്കമുള്ള സാംസ്കാരിക ചടങ്ങുകളിൽ, രാഷ്ട്രപതി ഭവനിൽ അടക്കം നടക്കുന്ന ഔദ്യോഗിക വിരുന്നുകളിൽ... സീതാറാം യച്ചൂരിയുടെ സാന്നിധ്യം ആ ചടങ്ങുകളുടെെയാക്കെ
Results 1-10 of 544