Activate your premium subscription today
തിരുവനന്തപുരം∙ ഗാന്ധിജിയും ശ്രീനാരായണഗുരുവും വിശ്വപൗരൻമാരായിരുന്നുവെന്നും ശമ്പളത്തിനും സ്ഥാനത്തിനും വേണ്ടി ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനായാൽ വിശ്വപൗരനാകില്ലെന്നും സിപിഎം നേതാവ് ജി.സുധാകരൻ. വി.ഡി.സതീശൻ കേരള നിയമസഭയിൽ താൻ കണ്ടതിൽവച്ച് ഏറ്റവും കൃത്യതയുള്ള പ്രതിപക്ഷ നേതാവാണെന്നു സിപിഐ നേതാവ് സി.ദിവാകരൻ. ചെന്നിത്തല ഇരുത്തംവന്ന നേതാവാണ്. ഗാന്ധിജി– ശ്രീനാരായണ ഗുരു സമാഗമ ശതാബ്ദിയുടെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച ‘മൊഴിയും വഴിയും ആശയസാഗര സംഗമം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. പ്രായപരിധിയുടെ പേരിൽ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിൽ, ‘പ്രായമല്ല, കഴിവും മനസ്സുമാണു പ്രധാന’മെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ഒളിയമ്പെയ്തു.
കൊച്ചി ∙ ചുവന്ന വലിയ വട്ടപ്പൊട്ട് സിപിഐ നേതാവ് ആനി രാജയുടെ ഐഡിന്റിറ്റിയാണ്. ആ പൊട്ടിനു പിന്നിലുള്ള കൊടും വാശിയുടെ കഥ അവർ വനിത മാധ്യമപ്രവർത്തകരുമായി പങ്കുവച്ചു. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച കായൽയാത്രയിലാണ് ആനി രാജയുടെ തുറന്നുപറച്ചിൽ.
തിരുവനന്തപുരം ∙ മുന് എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തിനു പിന്നാലെ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിൽ നടപടിയെടുക്കാൻ ഒരുങ്ങി സിപിഐ.
കൊച്ചി ∙ സിപിഐ എറണാകുളം ജില്ലാ എക്സിക്യുട്ടീവ് അംഗം ഡിവിൻ കെ.ദിനകരനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയെന്ന പരാതിയിൽ, അന്തരിച്ച പറവൂർ മുൻ എംഎൽഎ പി. രാജുവിന്റ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. രാജുവിന്റെ ഡ്രൈവർ ധനേഷിനും സുഹൃത്ത് വിധുൽ ശങ്കറിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നു എന്നു കാട്ടി എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കാണ് സിപിഐ ജില്ലാ സെക്രട്ടറി കെ.എംദിനകരന്റെ മകൻ കൂടിയായ ഡിവിൻ പരാതി നൽകിയത്.
കൊച്ചി ∙ മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തിനു പിന്നാലെ എറണാകുളം ജില്ലയിലെ സിപിഐയിൽ ആഭ്യന്തര കലഹം രൂക്ഷമായി. രാജുവിന്റെ ഡ്രൈവറും ബന്ധുക്കളും ചേർന്ന് തന്നെയും കൂടെയുള്ളവരെയും വധിക്കാൻ ‘ക്വട്ടേഷൻ’ നൽകിയെന്ന് കാട്ടി നിലവിലെ സെക്രട്ടറിയുടെ മകൻ പൊലീസിൽ പരാതി നൽകി. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്റെ മകനും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ഡിവിൻ ആണ് തന്നെ വധിക്കാന് ഗൂഡാലോചന നടക്കുന്നതായി കാട്ടി എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയത്.
കോട്ടയം ∙ ഗാന്ധിനഗറിലെ കോട്ടയം ഗവ. നഴ്സിങ് കോളജിൽ 2023ലും റാഗിങ് നടന്നെന്നു റിപ്പോർട്ട്. ആ കേസിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ച നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം അനുകൂല സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ഭാരവാഹികൾക്ക് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ കാരണം കാണിക്കൽ നോട്ടിസ് നൽകി. ഗവ. നഴ്സിങ് കോളജിൽ കഴിഞ്ഞ മൂന്നുമാസമായി നടന്ന റാഗിങ്ങിൽ 5 പേർ അറസ്റ്റിലായതിനു പിന്നാലെയാണു രണ്ടുവർഷം മുൻപത്തെ സംഭവവും പുറത്തറിയുന്നത്.
കൊച്ചി∙ സിപിഐ മുൻ ജില്ലാ സെക്രട്ടറിയും പറവൂർ മുൻ എംഎൽഎയുമായ പി.രാജുവിന്റെ മരണത്തോടനുബന്ധിച്ച് ചില പാർട്ടി വിരുദ്ധർ അദ്ദേഹത്തിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർട്ടി പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണ പരത്തി ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടി ജില്ലാ കൗൺസിൽ. രാജുവിനെ ദ്രോഹിച്ചവർ അദ്ദേഹത്തിന്റെ സംസ്കാരത്തിനു വരേണ്ടതില്ലെന്നും പാർട്ടി ഓഫിസിൽ പൊതുദർശനം വേണ്ട എന്നും കുടുംബം തീരുമാനിച്ചതിനു പിന്നാലെയാണു സിപിഐ ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. രാജുവിന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷം അദ്ദേഹം പാർട്ടിക്കു വേണ്ടി പോരാടിയ സഖാവാണെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നു പറഞ്ഞിരുന്നു.
കൊച്ചി ∙ സിപിഐ എറണാകുളം ജില്ലാ മുൻ സെക്രട്ടറിയും പറവൂർ മുൻ എംഎൽഎയുമായ പി. രാജുവിനെ മരണശേഷവും പിന്തുടർന്ന് വിവാദം. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കേണ്ടതില്ലെന്ന് കുടുംബം തീരുമാനിച്ചു. പകരം പറവൂർ മുൻസിപ്പൽ ടൗൺഹാളിലായിരിക്കും മൃതദേഹം പൊതുദർശനത്തിനു വയ്ക്കുക. അതിനിടെ, ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്തുകയും ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു എന്ന് വ്യക്തമാക്കി മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയിലും രംഗത്തെത്തി.
കൊച്ചി ∙ മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു (73) അന്തരിച്ചു. സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. പറവൂരിൽനിന്നാണു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ശാസ്താംകോട്ട ∙ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗത്തെ സിപിഐ ലോക്കൽ സെക്രട്ടറിയാക്കാനുള്ള നീക്കം കത്തിക്കുത്തിൽ കലാശിച്ചു. സംഘർഷം നിയന്ത്രിക്കാനെത്തിയ മുൻ ലോക്കൽ സെക്രട്ടറിക്ക് കുത്തേറ്റു. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ കയ്യിലെ മുറിവിൽ 7 തുന്നലിട്ടു. ചക്കുവള്ളിയിൽ നടന്ന പോരുവഴി
Results 1-10 of 1582