ADVERTISEMENT

കൊച്ചി ∙ ചുവന്ന വലിയ വട്ടപ്പൊട്ട് സിപിഐ നേതാവ് ആനി രാജയുടെ ഐഡിന്റിറ്റിയാണ്. ആ പൊട്ടിനു പിന്നിലുള്ള കൊടും വാശിയുടെ കഥ അവർ വനിത മാധ്യമപ്രവർത്തകരുമായി പങ്കുവച്ചു. രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച കായൽയാത്രയിലാണ് ആനി രാജയുടെ തുറന്നുപറച്ചിൽ.

‘‘അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൺമഷി കൊണ്ടു ചെറിയ പൊട്ടു കുത്തുന്ന ശീലമുണ്ടായിരുന്നു. ഒരിക്കൽ വഴിയിൽ വച്ച് അമ്മയുടെ സഹോദരിയെ കണ്ടുമുട്ടി. നീ കുടുംബത്തിനു ചീത്ത പേരുണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ എന്ന ചോദ്യവുമായി അവർ ആ പൊട്ട് ദേഷ്യത്തോടെ മായ്ച്ചുകളഞ്ഞു. എന്നാൽ പൊട്ടിനെ വിട്ടു കളയാൻ എനിക്കു കഴിഞ്ഞില്ല. പ്രതിഷേധസൂചകമായി ഞാൻ പിറ്റേന്നും പൊട്ടു കുത്തി. കാലക്രമേണ അതു ചുവപ്പിലേക്ക് വഴിമാറി.’’ – ആനി രാജ പറഞ്ഞു.

‘‘വാക്കും പ്രവർത്തിയും ഒന്നായിരിക്കണമെന്ന നിലപാടിൽ നിന്ന് ഒരിക്കലും വൃതിചലിച്ചിട്ടില്ല. ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ സ്ത്രീപക്ഷക്കാരി നിരക്ഷരയായ തന്റെ അമ്മായിയമ്മയാണ്. മരുമകളോട് സംസാരിക്കണമെന്ന അതിമോഹത്താൽ വീട്ടിലെത്തിയ അവർ എനിക്ക് തമിഴ് അക്ഷരങ്ങൾ പഠിക്കാനുള്ള സൗകര്യം ഒരുക്കി. തമിഴ് എഴുതാനും വായിക്കാനും ഞാൻ പഠിച്ചു. എന്നാൽ എന്റെ ഭർത്താവ് ഡി.രാജയ്ക്ക് മലയാളം ബാലികേറാമലയായി തുടരുന്നു’’ – ആനി പറഞ്ഞു.

English Summary:

Annie Raja's Iconic Red Bindi: The CPI leader shared the significance of her large red bindi, a symbol of her strength and resolve, during a recent event.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com