Activate your premium subscription today
ന്യൂഡൽഹി ∙ വെറും 22 വയസ്സുകാരനായ അബ്രാർ റഷീദ് (22) നടത്തുന്ന പോരാട്ടം ജമ്മു കശ്മീരിൽ മത്സര രംഗത്തുള്ള പാർട്ടികൾക്കെല്ലാം ചങ്കിടപ്പാകുന്നു. ജയിലിൽ കിടന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ അട്ടിമറിച്ച എൻജിനീയർ റഷീദിന്റെ മകനാണ് അബ്രാർ. റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടി (എഐപി) നിയമസഭാ തിരഞ്ഞെടുപ്പിൽ കശ്മീർ മേഖലയിലെ 35 സീറ്റിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് അബ്രാർ മനോരമയോടു പറഞ്ഞു. 9 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റഷീദിന്റെ സഹോദരൻ ഉൾപ്പെടെ പുതുമുഖ സ്ഥാനാർഥികളാണ് എല്ലാം.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനുപിന്നാലെ ബിജെപി അതു പിൻവലിച്ചു. പിന്നീട് വീണ്ടും പുറത്തിറക്കി. 44 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടത്. ഇതു പിൻവലിച്ചശേഷം 15 പേരുടെ പട്ടിക പുറത്തുവിട്ടു. ഇത് ആദ്യഘട്ട തിരഞ്ഞെടുപ്പിലേതു മാത്രമാണ്. സംസ്ഥാന ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്ന, മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിങ്, കവീന്ദർ ഗുപ്ത എന്നിവരുടെ പേരുകൾ പുറത്തുവന്ന പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ സഹോദരൻ ദേവേന്ദ്ര റാണയുടെ പേര് ലിസ്റ്റിലുണ്ടായിരുന്നു. നാഷനൽ കോൺഫറൻസിൽനിന്ന് കൂറുമാറിയെത്തിയതാണ് ഇദ്ദേഹം.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും (എൻസി) തമ്മിൽ സീറ്റ് ധാരണയായി. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൻസി 43, കോൺഗ്രസ് 40, മറ്റുള്ളവർ 7 എന്ന നിലയിലാണു പ്രാഥമിക ധാരണ. അതോടെ, ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ പിഡിപി കശ്മീരിൽ സഖ്യത്തിലുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായി.
മഞ്ഞുമലകളുടെ നാടാണ് ജമ്മു കശ്മീർ. രാഷ്ട്രീയ മഞ്ഞുരുകലിന് പലവട്ടം വേദിയായ സംസ്ഥാനം. പ്രായോഗിക രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ജനാധിപത്യത്തിന്റെ ഉത്സവത്തിനു കളമൊരുങ്ങുമ്പോൾ പ്രതീക്ഷകളേറെ. വിഘടനവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും വികസനത്തിന്റെ പ്രകാശ കിരണങ്ങൾ ജമ്മു കശ്മീരിനെ തഴുകിത്തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ ഇന്നലെകളെ മറന്ന്, നാടിന്റെ വികസനത്തിനുള്ള കൂട്ടായ്മകളായി മാറുകയാണ് കശ്മീർ ജനത. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് ഏറെ ആത്മവിശ്വാസം പകരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തിയതികളിലാണ് ജമ്മു കശ്മീരിലെ 90 സീറ്റുകളിൽ വോട്ടെടുപ്പു നടക്കുക. ഒക്ടോബർ 4നാണ് ഫലപ്രഖ്യാപനം.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേതിൽനിന്നു വ്യത്യസ്തമായ സഖ്യ ഫോർമുലയ്ക്കുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. 10 വർഷത്തെ ഇടവേളയ്ക്കുശേഷം ജമ്മു കശ്മീരിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കാതിരിക്കാൻ വിട്ടുവീഴ്ചയാകാമെന്ന നിലപാടാണു ഹൈക്കമാൻഡിന്. കശ്മീരിലെ നേതാക്കളുമായി ഇന്നു ചർച്ച നടത്തുന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ സഖ്യകാര്യത്തിലും സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടും.
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു നടത്തുന്നതിന്റെ മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നു മുതൽ 3 ദിവസം സന്ദർശനം നടത്തും. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തും. സെപ്റ്റംബർ 30ന് മുൻപു തിരഞ്ഞെടുപ്പു പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. വിവിധ സുരക്ഷാ ഏജൻസികളുമായി 10ന് ചർച്ച നടത്തുന്ന കമ്മിഷൻ തുടർന്ന് മാധ്യമങ്ങളെ കാണും.
ന്യൂഡൽഹി ∙ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളിലേക്കു തിരഞ്ഞെടുപ്പു കമ്മിഷൻ കടന്നു. അവിടെ തിരഞ്ഞെടുപ്പു നടത്താൻ സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മൂന്നര മാസം ബാക്കി നിൽക്കെ പൊതുചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ കമ്മിഷൻ പാർട്ടികളിൽനിന്നു ക്ഷണിച്ചു. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ വൈകാതെ കശ്മീർ വോട്ടു ചെയ്യുമെന്നു മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ പറഞ്ഞതിനു പിന്നാലെയാണിത്.
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ ഉയർന്ന വോട്ടിങ് ശതമാനം നിയമസഭാ തിരഞ്ഞെടുപ്പിനു വഴിയൊരുക്കുന്നു. ഇപ്പോൾ കേന്ദ്രഭരണ പ്രദേശമായ കശ്മീരിനു വൈകാതെ സംസ്ഥാന പദവി തിരികെ നൽകുമെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ സുപ്രീം കോടതി നേരത്തേ നിർദേശിച്ച സെപ്റ്റംബർ 30നുള്ളിൽ കശ്മീരിൽ തിരഞ്ഞെടുപ്പുണ്ടായേക്കും. സുരക്ഷാ സാഹചര്യങ്ങൾ ഒത്തുവന്നാൽ സെപ്റ്റംബറിൽ തിരഞ്ഞെടുപ്പു നടക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങളും പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ നടത്തിയ പ്രസംഗങ്ങളിലും സെപ്റ്റംബറിൽ സംസ്ഥാന നിയമസഭയിലേക്കു തിരഞ്ഞെടുപ്പുണ്ടാകുമെന്നു സൂചിപ്പിച്ചിരുന്നു. സംസ്ഥാന പദവി തിരിച്ചുനൽകാനുള്ള നടപടികളും എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘർഷഭരിതവും രക്തരൂഷിതവുമായ മൂന്നര പതിറ്റാണ്ടിനു ശേഷം കശ്മീരിൽ വീണ്ടും ജനാധിപത്യം തളിരിടുകയാണെന്ന് വോട്ടെടുപ്പിലെ അഭൂതപൂർവമായ ജനപങ്കാളിത്തം സൂചന നൽകുന്നു. താഴ്വരയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 2019ൽ നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലക്ഷക്കണക്കിന് വോട്ടർമാർ കൂടുതലായി വോട്ട് രേഖപ്പെടുത്തി. ഇവരിൽ 80 വയസ്സിനിടെ ആദ്യമായി വോട്ട് ചെയ്തവരും ഭീകരപ്രവർത്തനങ്ങളുടെ പേരിൽ ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളും നിരോധിത തീവ്രവാദ സംഘടനകളുടെ പ്രവർത്തകരുമുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഴയ ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും സംസ്ഥാനത്തിനു പ്രത്യേക പദവി നൽകിയിരുന്ന 370–ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്തശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ലോകം ഉദ്വേഗപൂർവം കാത്തിരിക്കുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളും മറ്റ് ഇന്ത്യ വിരുദ്ധ ശക്തികളും കഴുകൻ കണ്ണുകളോടെ വീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പിൽ ജനം കൂട്ടമായി വോട്ടു ചെയ്യാൻ എത്തിയത് ജനാധിപത്യത്തിന്റെ വിജയമായി ശത്രുക്കൾക്കു പോലും അംഗീകരിക്കേണ്ടിവരും.
ശ്രീനഗർ∙ തന്റെ മൊബൈലിൽനിന്നുള്ള ഔട്ട്ഗോയിങ് കോളുകൾ മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുത്തിയെന്ന് ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി. അന്ത്നാഗ് ലോകസഭാ മണ്ഡലത്തിലെ പോളിങ് നടക്കുന്ന ദിവസമായ ഇന്ന് തന്റെ ഫോണിൽനിന്നു പുറത്തേക്കു വിളിക്കാനുള്ള സൗകര്യം സസ്പെൻഡ് ചെയ്തതിൽ വിശദീകരണം വേണമെന്നും അവർ
Results 1-10 of 39