Activate your premium subscription today
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് നേടിയ അപ്രതീക്ഷിത വിജയം ഏവരെയും അദ്ഭുതപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിൽ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ തകർത്തു തരിപ്പണമാക്കിയാണ് ട്രംപ് വെന്നിക്കൊടി പാറിച്ചത്. നേരത്തേ 2017 മുതൽ 2021 വരെ
ഇലോൺ മസ്കിനെപ്പോലെ ക്രിപ്റ്റോകളുടെ ആരാധകനാണ് വിവേകും. വിവേകിന്റെ നിക്ഷേപങ്ങളിൽ നല്ലൊരുപങ്കും ബിറ്റ്കോയിൻ, എഥറിയം എന്നിവയിലാണ്. എഴുത്തുകാരനും പ്രഭാഷകനുമാണ് വിവേക് രാമസ്വാമി. നേഷൻ ഓഫ് വിക്ടിംസ്, ക്യാപിറ്റലിസ്റ്റ് പണിഷ്മെന്റ് എന്നിവയാണ് ശ്രദ്ധേയ പുസ്തകങ്ങൾ.
ന്യൂയോർക്ക് ∙ യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സർക്കാരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വോൾട്സ്. ആർമി നാഷനൽ ഗാർഡ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം യുഎസ് സെനറ്റിലെ ഇന്ത്യ കോക്കസ് സമിതിയുടെ തലവനുമാണ്. ട്രംപിന്റെ കടുത്ത അനുയായിയാണ് ഈസ്റ്റ് – സെൻട്രൽ ഫ്ലോറിഡയിൽനിന്ന് മൂന്നുവട്ടം വിജയിച്ചിട്ടുള്ള ഈ റിപ്പബ്ലിക്കൻ അംഗം.
വാഷിങ്ടൻ ∙ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയെന്ന വിഷമത്തിൽനിന്ന് കമല ഹാരിസിനെ ഒഴിവാക്കാനുള്ള ഉപായം മുൻ സ്റ്റാഫംഗം പ്രസിഡന്റ് ജോ ബൈഡനു മുന്നിൽവച്ചു.
കമല ഹാരിസും ഡോണൾഡ് ട്രംപും തമ്മിൽ അരങ്ങേറിയ പോരാട്ടത്തിലെ വിജയിയെ നിർണയിച്ചു കഴിഞ്ഞതോടെ യുഎസിൽ മറ്റൊരു ദ്വന്ദ്വയുദ്ധത്തിനു കളമൊരുങ്ങിയിരിക്കുന്നു. പ്രസിഡന്റ് പദത്തിലേക്കു തിരിച്ചെത്തുന്ന ട്രംപും യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാരഥിയായ ജെറോം പവലും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഈ പോരാട്ടത്തിനു പിന്നിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ മാത്രമാണെന്നു പറയാനാവില്ല. പ്രധാനമായും സാമ്പത്തിക നയത്തിൽ അധിഷ്ഠിതമായ ഭിന്നാഭിപ്രായങ്ങളാണ് ഏറ്റുമുട്ടലിനു കാരണം. ആദ്യ വെടി പൊട്ടിച്ചിരിക്കുന്നതു പവലാണ്. ട്രംപാണു പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായപ്പോൾത്തന്നെ പവൽ കാഞ്ചി വലിക്കുകയായിരുന്നു. ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡോണൾഡ് ട്രംപിന്റെ വിജയത്തിനു പിന്നാലെ മെലാനിയയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് റഷ്യൻ മാധ്യമം. റഷ്യ–1 നെറ്റ്വർക്കിന്റെ ‘60 മിനിറ്റിസ്’ എന്ന പരിപാടയിയിലാണ് മെലാനിയയുടെ നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചത്. പരിപാടിയുടെ വിഡിയോ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു.
മുംബൈ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മുംബൈയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ കാണുന്നത്.
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അന്തിമഫലം പുറത്ത്. അരിസോണയിലെ ഫലപ്രഖ്യാപനം കൂടി പൂർത്തിയായതോടെ ഡോണൾഡ് ട്രംപിന് ലഭിച്ച മൊത്തം ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 312 ആയി. 226 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് കമല ഹാരിസിന് നേടാനായത്. വിജയം പ്രതീക്ഷിച്ച കമലയെ സംബന്ധിച്ച് 86 വോട്ടുകളുടെ തോൽവി വലിയ തിരിച്ചടിയാണ്.
വാഷിങ്ടൻ ∙ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്കു വിളിക്കുന്ന വൈറ്റ്ഹൗസ് പാരമ്പര്യമനുസരിച്ച് ഡോണൾഡ് ട്രംപിന് ജോ ബൈഡന്റെ ക്ഷണം.
വാഷിങ്ടൻ∙ മുൻ അംബാസഡർ നിക്കി ഹേലിക്കും മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോക്കും തന്റെ ഭരണകൂടത്തിൽ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘മുൻപ് അവരോടൊപ്പം പ്രവർത്തിക്കുന്നത് ഞാൻ വളരെയധികം ആസ്വദിച്ചു, അവരെ അഭിനന്ദിക്കുന്നു. കൂടാതെ നമ്മുടെ രാജ്യത്തിന് അവർ നൽകിയ സേവനത്തിനു നന്ദി പറയാൻ ആഗ്രഹിക്കുന്നു.’’- ഡോണൾഡ് ട്രംപ് പറഞ്ഞു.
Results 1-10 of 836