Activate your premium subscription today
പുൽപള്ളി ∙ ഉപതിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞതോടെ നാട്ടിൻപുറത്തെ പന്തയക്കരാറുകളിൽ പൊളിച്ചെഴുത്ത്. മുൻപുണ്ടാക്കിയ പന്തയക്കരാറുകൾ റദ്ദാക്കി പുതിയ പന്തയം പിടിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. യുഡിഎഫിന്റെ ദേശീയ നേതാവ് സ്ഥാനാർഥിയായപ്പോൾ നേതാക്കൾ അവകാശപ്പെട്ട ഭൂരിപക്ഷം ലഭിക്കുമെന്നു കരുതി വൻതുക പന്തയം വച്ചവർ ആശങ്കയിലാണ്. പോളിങ് ശതമാനം കുറഞ്ഞതു ഭൂരിപക്ഷത്തിലും ഇടിവുണ്ടാക്കുമെന്നാണ് ആശങ്ക.
പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞതോടെ, വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്കു 5 ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷമെന്ന യുഡിഎഫ് അവകാശവാദം യാഥാർഥ്യമാകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഭൂരിപക്ഷം 5 ലക്ഷത്തിനു മുകളിൽ കടക്കണമെങ്കിൽ പോൾ ചെയ്തതിന്റെ 70 ശതമാനത്തിനു മുകളിൽ വോട്ടു പ്രിയങ്കയ്ക്കു ലഭിക്കണം. എൽഡിഎഫിന്റെയും ബിജെപിയുടെയും വോട്ടു വിഹിതം കുത്തനെ ഇടിയുകയും വേണം. വയനാടിന്റെ ചരിത്രത്തിൽ കോൺഗ്രസിനു ഏറ്റവും കൂടിയ വോട്ടു വിഹിതം ലഭിച്ചതു 2019ലാണ്.
മാനന്തവാടി ∙ പോളിങ് ശതമാനത്തിലെ ഗണ്യമായ കുറവുണ്ടെങ്കിലും മുന്നണികളുടെ ആത്മവിശ്വാസത്തിനു കുറവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 79026 വോട്ടുകളാണ് യുഡിഎഫ് നേടിയത്. 40305 വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു. 38721 ആണ് യുഡിഎഫിനു മാനന്തവാടി നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം. അത് ഇക്കുറി 28000 ആയി കുറയുമെന്നാണ് എൽഡിഎഫിന്റെ
കൽപറ്റ ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും പോളിങ് കുറഞ്ഞെങ്കിലും ഏറ്റവും കുറവ് എൽഡിഎഫ് കേന്ദ്രമായ നിലമ്പൂരിൽ. കഴിഞ്ഞ തവണ 71.35% പേർ വോട്ട് ചെയ്ത നിലമ്പൂരിൽ ഇക്കുറി 61.91% പോളിങ്ങാണു നടന്നത്. യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ബത്തേരിയിലാണ് പോളിങ് ശതമാനം ഏറ്റവും കുറവ്.
ബത്തേരി ∙ പൂത്തു നിന്ന താമരക്കൂട്ടത്തിനു കഷ്ടകാലം. കയ്യെത്തും ദൂരത്ത് പോളിങ് ബൂത്ത് വരുമെന്നും മത്സരിക്കുന്നവരിലൊരാളുടെ ചിഹ്നം താനായിരിക്കുമെന്നും താമരപ്പൂവിനറിയില്ലല്ലോ. ബത്തേരി സെന്റ് മേരീസ് കോളജിന്റെ പൂമുഖത്തു കൂട്ടത്തോടെ വിടർന്നു നിന്ന താമരപ്പൂക്കൾക്കാണു തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ പേരിൽ ‘തല താഴ്ത്തേണ്ടി’ വന്നത്.
പുൽപള്ളി ∙തിരഞ്ഞെടുപ്പ് ദിനത്തിലെ അന്തരീക്ഷം പോലെയായി വോട്ടിങ്ങും. എല്ലായിടത്തും തണുത്ത പ്രതികരണം. ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു നാട്ടിൽ. ഇടയ്ക്ക് ചാറൽമഴയുണ്ടായി. പ്രചാരണത്തിലെ ആവേശം പോളിങ്ങിൽ കാണാത്തത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു. ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറയാൻ
കൽപറ്റ ∙ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുത്തനെ കുറഞ്ഞതിന്റെ അങ്കലാപ്പിലാണു മുന്നണികൾ. കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും പോളിങ് ശതമാനം പൊതുതിരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞതു പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാക്കുമോയെന്ന ആശങ്ക യുഡിഎഫ് ക്യാംപിലുമുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണു
കൽപറ്റ∙ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോട് തണുപ്പൻ മട്ടിൽ പ്രതികരിച്ച് വയനാട്ടുകാർ. കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിലേക്ക് നടത്തിയ പൊതുതിരഞ്ഞെടുപ്പിലുണ്ടായ പോളിങ് ഇത്തവണ ഉണ്ടായില്ല. പോളിങ് സമയം അവസാനിച്ചപ്പോൾ 64.54 ശതമാനമാണ് പോളിങ്. മണ്ഡലം രൂപീകരിച്ചതിനു ശേഷം ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണ
മേപ്പാടി∙ ദുരന്ത ബാധിതരുടെ സംഗമ സ്ഥലമായി ചൂരൽമലയിലെ പോളിങ് സ്റ്റേഷൻ. ഒരു വീടുപോലെ കഴിഞ്ഞിരുന്നവരിൽ പലരും ഉരുൾപൊട്ടലിൽ പലനാടുകളിലേക്ക് ചിതറിപ്പോയി. അവർക്കെല്ലാം ഒരിക്കൽകൂടി ഒരുമിച്ചുകൂടാനുള്ള വേദിയായി ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ പോളിങ് ബൂത്ത്. വോട്ടു ചെയ്യാനെത്തിയവർ പലരും കെട്ടിപ്പിടിച്ചു കരഞ്ഞു. ഉമ്മവയ്ക്കുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന നിരവധിപ്പേരെയും പോളിങ് സ്റ്റേഷനിൽ കാണാമായിരുന്നു. ചൂരൽമലയിലെ പോളിങ് സ്റ്റേഷനിലേക്ക് പ്രത്യേകം കെഎസ്ആർടിസി ബസ് സർവീസ് ഏർപ്പെടുത്തിയിരുന്നു. വോട്ടു ചെയ്യാൻ എത്തിയവരെ പൂക്കൾ നൽകിയാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.
ചേലക്കരയിൽ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ എട്ടു തവണ സിപിഎം ജയിച്ചു; ആറു തവണ കോൺഗ്രസും. ഇതിൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനുമായിരുന്നു വിജയികൾ. 1965ൽ 61,298 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇപ്പോൾ 2,13,103
Results 1-10 of 274