Activate your premium subscription today
സാർവദേശീയ തലത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾ സാമ്രാജ്യത്വത്തിന് എതിരായതിനാൽ അവരെ കമ്യൂണിസ്റ്റുകാർ പിന്തുണയ്ക്കേണ്ടതല്ലേ? ഛെ.. അതൊക്കെ വർഗീയ സംഘടനകളാണ്, അവരോടൊന്നും ഒരു അനുഭാവവും പാടില്ല. ചോദ്യകർത്താവായ മാധ്യമപ്രവർത്തകൻ വീണ്ടും വീണ്ടും പലമട്ടിൽ ഇതേ ചോദ്യം ആവർത്തിച്ചെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ ഓരോ തവണയും അവജ്ഞയോടെ ആ നിലപാട് തള്ളിക്കളഞ്ഞു. ആ ചൂണ്ടയിൽ കൊത്തിയില്ല. ജാതി, മത വിഷയങ്ങളിൽ തീവ്രവാദ നിലപാടുള്ള സംഘടനകളോടുള്ള കമ്യൂണിസ്റ്റുകാരുടെ പൊതു നിലപാടാണ് വെളിയത്തിന്റെ ‘ആട്ടി’ലൂടെ അന്ന് പുറത്തുവന്നത്. തീവ്രനിലപാടുകളുള്ള സംഘടനകളുടെ അമേരിക്കൻ വിരുദ്ധത ആയുധമാക്കി മുസ്ലിം ലീഗിന്റെ അപ്രമാദിത്വം തകർക്കാനുള്ള നീക്കങ്ങളുടെ സൂചനകളാണ് രണ്ടു പതിറ്റാണ്ടോളം മുൻപ് നടന്ന അഭിമുഖത്തിലെ ചോദ്യങ്ങളിൽ പതിയിരുന്നത്. എന്നാൽ ഇതേ നീക്കം കേരള രാഷ്ട്രീയത്തിൽ വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. മലബാറിലെ ലീഗിന്റെ പല ശക്തികേന്ദ്രങ്ങളും തിരഞ്ഞെടുപ്പിൽ തകർക്കാൻ സിപിഎമ്മിന്റെ നീക്കങ്ങൾക്ക് കഴിഞ്ഞു. രണ്ടു പതിറ്റാണ്ടോളമായി വിജയകരമായി നടന്ന ഈ രാഷ്ട്രീയ തന്ത്രത്തിൽ ഒരു യു ടേൺ സംഭവിക്കുകയാണെന്നു വേണം കരുതാൻ. അതിന്റെ സൂചന ആയും പി. ജയരാജന്റെ പുസ്തകത്തെ കാണാം. ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ഉണ്ടായ ആശങ്കയും അരക്ഷിതത്വവും മുതലെടുത്ത് സമുദായത്തിനുള്ളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയെന്നാണ് പി. ജയരാജൻ പറയുന്നത്. അതായത് മൂന്നു പതിറ്റാണ്ടോളമായി ഈ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്നാണ് ജയരാജൻ വ്യക്തമാക്കുന്നത്.
മലപ്പുറം ∙ തിരഞ്ഞെടുപ്പിനിടെ തനിക്കു നേരെ വ്യക്തിപരമായുണ്ടായ ആക്രമണങ്ങൾ വേദനിപ്പിച്ചുവെന്ന് പൊന്നാനി മണ്ഡലത്തിലെ നിയുക്ത പാർലമെന്റംഗം എം.പി.അബ്ദുസ്സമദ് സമദാനി. എന്നാൽ സ്വന്തം നാട്ടുകാരിൽ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരെപ്പോലും ഞെട്ടിച്ച ഭൂരിപക്ഷത്തോടെയാണ് വിജയമാണുണ്ടായത്. ജനം ഹൃദയത്തോടു
മലപ്പുറം∙ പിഡിപിയെ കൂട്ടുപിടിച്ചുനോക്കി, മുൻ കോൺഗ്രസുകാരായ വി.അബ്ദുറഹിമാനെയും പി.വി.അൻവറിനെയും സ്ഥാനാർഥിയാക്കിനോക്കി, പൊന്നാനി ലോക്സഭാ മണ്ഡലം അനങ്ങിയില്ല. മുൻപ് മുസ്ലിം ലീഗ് നേതാവായിരുന്നയാളെ സ്വന്തം ചിഹ്നത്തിൽ മത്സരിപ്പിച്ചായിരുന്നു സിപിഎമ്മിന്റെ ഇത്തവണത്തെ പരീക്ഷണം. ഫലം വന്നപ്പോൾ അതും പാളി.
മലപ്പുറം ∙ പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ പെരുമ്പടപ്പിൽ അബ്ദുസ്സമദ് സമദാനിയുടെ വാഹനം തടഞ്ഞുനിർത്തി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ‘‘നിങ്ങൾ 2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിക്കും.’’ അന്നു വൈറലായ ആ വാക്കുകൾ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കൃത്യമായി ഫലിച്ചു. ഇന്നലെ പാലക്കാട് കൂറ്റനാടു വച്ച്
മലപ്പുറം∙ ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി അബ്ദുൾ സമദ് സമദാനി കാത്തു. 1977ന് ശേഷം ലീഗ് സ്ഥാനാർഥികളല്ലാതെ മാറ്റാരും മണ്ഡലത്തിൽ ജയിച്ചിട്ടില്ല. പൊന്നാനിയിൽ ഹാട്രിക് വിജയം നേടിയ ഇ.ടി.മുഹമ്മദ് ബഷീറിനെ മുസ്ലീം ലീഗ് ഇത്തവണ മലപ്പുറത്ത് നിയോഗിക്കുകയായിരുന്നു. മലപ്പുറത്തുനിന്നാണ് സമദാനി പൊന്നാനിയിലേക്കെത്തിയത്.
മലപ്പുറം∙ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുംചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക്ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി
മലപ്പുറം ∙ സ്ഥിരം തൊപ്പി വയ്ക്കുന്ന എം.പി.അബ്ദുസ്സമദ് സമദാനി തിരഞ്ഞെടുപ്പു മാർഗനിർദേശപ്രകാരം നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയത് തൊപ്പി വയ്ക്കാത്ത ചിത്രം. എന്നാൽ, പൊന്നാനി മണ്ഡലത്തിൽ അദ്ദേഹത്തിന്റെ അപരനായി നിൽക്കുന്ന അബ്ദുസ്സമദ് പത്രികയ്ക്കൊപ്പം നൽകിയത് തൊപ്പിവച്ച ചിത്രം. ഇതേച്ചൊല്ലി സൂക്ഷ്മ
ഒരുകാലത്ത് ശാസ്ത്രജ്ഞനുമായിരുന്നോ മുഖ്യമന്ത്രി പിണറായി വിജയൻ എന്നൊരു ചോദ്യമുയരും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാൽ. 2009ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി തന്റെ രാഷ്ട്രീയ പരീക്ഷണശാല തുടങ്ങിയത് പൊന്നാനിയിലാണ്. ഓപ്പൻഹൈമർ രഹസ്യകേന്ദ്രത്തിൽ നടത്തിയ മൻഹാറ്റൻ പ്രോജക്ട് പോലെയായിരുന്നില്ല അത്.
മലപ്പുറം ∙ മൂന്നാം സീറ്റിനായി യുഡിഎഫിൽ സമ്മർദം തുടരുന്നതിനിടെ മുസ്ലിം ലീഗിൽ സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കുന്നു. സിറ്റിങ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറിനെയും എം.പി.അബ്ദുസ്സമദ് സമദാനിയെയും വീണ്ടും മത്സരിപ്പിക്കാൻ പാർട്ടിയിൽ ഏകദേശ ധാരണയായി. മണ്ഡലം പരസ്പരം വച്ചു മാറണമെന്ന അഭിപ്രായം ഉയർന്നെങ്കിലും
മലപ്പുറം ∙ കൃഷിയെ മനുഷ്യജീവിതത്തോടു ചേർത്തുപിടിക്കണമെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാള മനോരമ നടത്തുന്ന ശ്രമങ്ങൾ വലുതാണെന്നും എം.പി.അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. മലയാള മനോരമ കർഷകശ്രീ കാർഷികമേളയിൽ ‘പക്ഷി മൃഗപരിപാലനം ആദായപ്പുതുമകൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു
Results 1-10 of 16