Activate your premium subscription today
തിരുവനന്തപുരം ∙ മുട്ടത്തറ സർവീസ് സഹകരണ ബാങ്കിൽ വായ്പയുടെ പേരിൽ നടക്കുന്ന കോടികളുടെ അഴിമതി അവസാനിപ്പിക്കണമെന്നും തങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു ബാങ്കിനു കീഴിലെ 7 ശാഖാ മാനേജർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ആനാവൂർ നാഗപ്പനു ഒന്നര വർഷം മുൻപേ കത്തു നൽകി.
തിരുവനന്തപുരം ∙ സിപിഎമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗവും വർക്കല എംഎൽഎയുമായ വി.ജോയിയെ (57) തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ 10 മാസം മുൻപ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായെങ്കിലും രണ്ടു പദവികളും ഒരുമിച്ചു വഹിക്കുകയായിരുന്നു.
തിരുവനന്തപുരം∙ വർക്കല എംഎൽഎ വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിലൂടെ സമഗ്രമായ ശുദ്ധീകരണത്തിനാണ് സിപിഎം ലക്ഷ്യമിടുന്നത്. ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പനെതിരെ വിമർശനം രൂക്ഷമായ സാഹചര്യത്തിലാണ് ഏറെക്കാലമായി നീളുകയായിരുന്ന സെക്രട്ടറി നിയമനം വേഗത്തിലായത്.
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സമിതി അംഗം വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരം ∙ കോർപറേഷൻ കത്തു വിവാദത്തിൽ മേയറുടെ ഓഫിസിൽ നിന്നു ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത 5 കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കുകളും പാർലമെന്ററി പാർട്ടി ചെയർമാൻ ഡി.ആർ.അനിലിന്റെ മൊബൈൽ ഫോണുകളും ഇന്ന് ഫൊറൻസിക് സയൻസ് ലാബിൽ പരിശോധിക്കും.
തിരുവനന്തപുരം ∙ വിവാദങ്ങൾക്കൊടുവിൽ കോർപറേഷനിലെ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഡി.ആർ.അനിൽ രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.40 ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിന് അനിൽ രാജിക്കത്ത് കൈമാറി. തിരഞ്ഞെടുപ്പ് കമ്മിഷനെയും വരണാധികാരിയായ കലക്ടറെയും
തിരുവനന്തപുരം ∙ കത്തുവിവാദത്തിൽ ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന് മുന്നിലുള്ള കേസ് തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ തള്ളി. ഹൈക്കോടതി തള്ളിയതു കൊണ്ട് ഇവിടെ കേസ് തള്ളണമെന്നില്ലന്ന്
തിരുവനന്തപുരം∙ കോർപറേഷൻ കത്തു വിവാദത്തിൽ കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾ പരിഹരിക്കാൻ സർക്കാർ വീണ്ടും യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി.രാജേഷ് എന്നിവർ പങ്കെടുക്കും.
തിരുവനന്തപുരം ∙ സംഘടനാ നേതൃത്വത്തിലെത്താൻ താൻ പ്രായം കുറച്ചു കാണിച്ചുവെന്നും അതിനു നിർദേശിച്ചതു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണെന്നും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി വെളിപ്പെടുത്തുന്നതായി ഫോൺ സംഭാഷണം പ്രചരിക്കുന്നു. മദ്യപാനം, വനിതാ പ്രവർത്തകയുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം∙ നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സസ്പെന്ഷന്. വനിതാപ്രവര്‍ത്തകയുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനാണ് അഭിജിത്തിനെതിരെ നടപടി. ഗുരുതര
Results 1-10 of 45