Activate your premium subscription today
സിനിമാ ഷൂട്ടിങ്ങിന് പോകുന്നവരെ വിളിച്ചു സമ്മേളനം നടത്തുന്ന പി.വി.അൻവറിന്റെ മുന്നിൽ പോയി നിൽക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയ രാഘവന്. തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ സതീശൻ അൻവറിനെ കാണാൻ പോകുമായിരുന്നോ എന്നും രാഘവൻ ചോദിച്ചു
തൃശൂർ∙ മാധ്യമ പ്രവർത്തകർക്കു നേരെയുള്ള ലിപ്സ്റ്റിക്ക് പരാമർശം സ്നേഹം കൊണ്ട് നടത്തിയതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. മാധ്യമപ്രവർത്തകർ പലതും എഴുതാറുണ്ട്, അപ്പോൾ തിരിച്ചും പറയുമെന്ന് പറഞ്ഞ വിജയരാഘവൻ വല്ലാതെ കാച്ചാൻ നിൽക്കേണ്ടെന്നും പറഞ്ഞു. നിലമ്പൂരിൽ അൻവറിനെതിരെ സിപിഎം നടത്തിയ രാഷ്ട്രീയ വിശീദകരണ യോഗത്തിലായിരുന്നു വിജയരാഘവൻ മാധ്യമ പ്രവർത്തകർക്കെതിരെ ലിപ്സ്റ്റിക്ക് പരാമർശം നടത്തിയത്.
നിലമ്പൂർ ∙ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിന്റെ പേരിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന വലതുപക്ഷത്തിന്റെ പിണിയാളായി പി.വി.അൻവർ എംഎൽഎ മാറി. സിപിഎമ്മിനെ സംബന്ധിച്ച് അൻവർ വർഗശത്രുവാണെന്ന് വിജയരാഘവൻ പറഞ്ഞു. പി.വി.അൻവറിനു മറുപടി പറയാനായി അദ്ദേഹത്തിന്റെ തട്ടകമായ നിലമ്പൂരിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ.
നിലമ്പൂര്‍∙ കേരളം മോശമാണെന്ന് പറയാന്‍ കുറച്ചു ആളുകളെ കോലു കൊടുത്ത് നിര്‍ത്തിയിട്ടുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ പി.വി. അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണോ എന്നും അൻവറിനെയും മാധ്യമങ്ങളേയും ഉന്നംവച്ച് വിജയരാഘവൻ പറഞ്ഞു.
മലപ്പുറം∙ ന്യൂനപക്ഷ സമുദായങ്ങളിൽ ഇടതുപക്ഷ വിരുദ്ധമായ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണു മുസ്ലിം ലീഗ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ മതനിരപേക്ഷ ചിന്താഗതിയുള്ളവരാണ്. ആ ജനങ്ങളിൽ തെറ്റിദ്ധാരണ
തിരുവനന്തപുരം∙ പാർട്ടി തള്ളി പറഞ്ഞതിനു പിന്നാലെ പി.വി.അൻവർ എംഎൽഎക്കെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ രംഗത്ത്. അൻവർ ഉയർത്തിയ കാര്യങ്ങളിൽ നിയമാനുസൃതമായ നിലപാടുകൾ സർക്കാർ സ്വീകരിച്ചിട്ടും വീണ്ടും പ്രതികരണങ്ങളുമായി മുന്നോട്ടു വരുന്നത് ശരിയല്ലെന്ന് വിജയരാഘവൻ പറഞ്ഞു.
കണ്ണൂർ∙ കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നു. ആയുർവേദ ചികിത്സയിലായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാത്തെതന്നും, അതല്ലാതെ അതൃപ്തി കൊണ്ടല്ലെന്നുമാണ് ഇപിയുടെ അസാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മറുപടി പറഞ്ഞത്.
മലപ്പുറം ∙ കേരളത്തിലെ ഭരണത്തുടർച്ച ഹിന്ദു, മുസ്ലിം വർഗീയവാദികൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ഇടതുപക്ഷ അടിത്തറ തകർക്കാൻ എല്ലാവരും യോജിക്കുന്നു. വലതുപക്ഷ ആശയത്തിനു കേരളത്തിൽ മേൽക്കൈ കിട്ടുന്നുണ്ട്. ആഗ്രഹിച്ച വിജയം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കിട്ടിയില്ല. തെറ്റുകൾ കണ്ടെത്തി തിരുത്തണമെന്നും എ.വിജയരാഘവൻ പറഞ്ഞു.
∙പാലക്കാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോ അംഗമാണ്. സംസ്ഥാനത്തു മത്സരിച്ച ഏക പിബി അംഗം. എസ്എഫ്ഐ ദേശീയ പ്രസിഡന്റായിരിക്കെ 34 വർഷം മുൻപു കോൺഗ്രസിലെ വി.എസ്.വിജയരാഘവനോടു മത്സരിച്ചു പാലക്കാട്ടു നിന്നു ലോക്സഭയിലെത്തി.
കോട്ടമൈതാനം പോലെയാണു പാലക്കാടിന്റെ മനസ്സ്. നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിണറായി വിജയനും വേണ്ടി പന്തൽ കെട്ടും, മൈക്കും വയ്ക്കും. ഓരോ വാക്കിനെയും മൈതാനത്തിലെ മൺതരികൾ വരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കും. പക്ഷേ, രാഷ്ട്രീയ നിലപാടു കൃത്യമായി കോട്ടകെട്ടി സൂക്ഷിക്കും.
Results 1-10 of 246