Activate your premium subscription today
കന്യാകുമാരി∙ ഇന്ത്യയുടെ മതേതര സങ്കൽപ്പത്തിനെതിരെ വിവാദ പരാമർശവുമായി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. മതേതരത്വം എന്നത് യൂറോപ്യൻ സങ്കൽപമാണെന്നും ഇന്ത്യയിൽ അത് ആവശ്യമില്ലെന്നുമായിരുന്നു ആർ.എൻ.രവി പറഞ്ഞത്. കന്യാകുമാരിയില് ഞായറാഴ്ച നടന്ന ഒരു പൊതുപരിപാടിയിൽ വച്ചായിരുന്നു ആർ.എൻ.രവിയുടെ പരാമർശം. ഇതോടെ സംഭവം തമിഴ്നാട്ടിൽ വലിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
ന്യൂഡൽഹി ∙ ആരാവും സീതാറാം യച്ചൂരിയുടെ പിൻഗാമി? സിപിഎമ്മിന്റെ അടുത്ത ജനറൽ സെക്രട്ടറി പദത്തിലേക്കു വൃന്ദ കാരാട്ട്, മണിക് സർക്കാർ, എം.എ.ബേബി തുടങ്ങിയ പേരുകളാണ് ചർച്ചകളിൽ സജീവം.
ന്യൂഡൽഹി ∙ നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കു മീതെ ലാൽ സലാം വിളികൾ ആളിപ്പടർന്നു. സ്വന്തം ജീവിതത്തിലേക്കു സമരജ്വാല പടർത്തിയ ജവാഹർ ലാൽ നെഹ്റു സർവകലാശാല ക്യാംപസിൽനിന്ന് അവസാന റെഡ് സല്യൂട്ട് ഏറ്റുവാങ്ങാൻ സീതാറാം യച്ചൂരിയെ എത്തിച്ചപ്പോൾ സമയം വൈകിട്ട് 4.56. ഓഡിറ്റോറിയത്തിനു നടുവിൽ ചുവന്ന റോസാദളങ്ങൾ വിതറിയ വെള്ള വിരിപ്പിലേക്കെടുത്തു വച്ചപ്പോൾ റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ് എന്ന മുദ്രാവാക്യം മുഴങ്ങി.
തിരുവനന്തപുരം ∙ ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ എം.മുകേഷ് എംഎൽഎയുടെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സിപിഎമ്മിൽ ശക്തമായി. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് തന്നെ സ്വരം കടുപ്പിച്ചതോടെ, ഇന്നു ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നിർണായകം. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടും. അദ്ദേഹത്തെ കൈവിട്ടേക്കാമെന്ന സൂചനകളാണു ശക്തം. രാജിയാണ് ഉചിതമെന്ന് സിപിഎം നേതൃത്വത്തെ സിപിഐ അറിയിച്ചുകഴിഞ്ഞു.
ന്യൂഡൽഹി / ഇടുക്കി∙ മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് സിപിഎം ദേശീയ നേതാവ് വൃന്ദ കാരാട്ട്. ആരോപണമുയർന്നപ്പോൾ കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ലെന്നത് മുകേഷ് രാജി വയ്ക്കാതിരിക്കാനുള്ള ന്യായമാവരുതെന്ന് വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ സിപിഎം നേതാവ് വൃന്ദ കാരാട്ട് ഐഎൻഎല്ലിന്റെ പതാക വേദിയിലേക്ക് വരുത്തിയത് മാധ്യമങ്ങളിൽ വലിയ ചർച്ചയും വാർത്തയുമായി. ഇത് ഗൗരവമില്ലാത്ത, വിലകുറഞ്ഞ രാഷ്ട്രീയ വേലയായിപ്പോയെന്ന് കരുതുന്നവരിൽ ഇടതുപക്ഷക്കാർ തന്നെയാണ് ഏറെയും. ഇടതു പാർട്ടികൾ ഇന്ന് രാഷ്ട്രീയ നിലനിൽപിനായി കോൺഗ്രസിനെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. വർഗീയ ഫാഷിസത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ മതനിരപേക്ഷ - ജനാധിപത്യ പാർട്ടികൾ ജീവന്മരണ പോരാട്ടത്തിലാണെന്ന കാര്യം വൃന്ദയ്ക്കും അവർക്കൊപ്പം വേദിയിലുണ്ടായിരുന്ന ബിനോയ് വിശ്വത്തിനും വയനാട് സ്ഥാനാർഥി ആനി രാജയ്ക്കും അറിയാത്തതല്ലല്ലോ? കോൺഗ്രസ് പിന്തുണയോടെ രാജസ്ഥാനിലെ സികാർ സീറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി അംറ റാമും ബംഗാളിൽ മുർഷിദാബാദ് സീറ്റിൽ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലീമും ബിജെപിക്കെതിരെ വാശിയേറിയ മത്സരത്തിലാണ്. അവിടെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ചുവന്ന കൊടിയും കോൺഗ്രസിന്റെ ത്രിവർണ പതാകയും കൂട്ടികെട്ടി നടത്തുന്ന പ്രചാരണത്തിന്റെ കാഴ്ചകൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സുലഭമാണ്. അപ്പോഴാണ് വൃന്ദ കാരാട്ട് വയനാട്ടിൽ വന്ന് ഇത്തരത്തിലൊരു ‘പ്രകടനം’ നടത്തിയത്.
സീതത്തോട്/ പന്തളം ∙ മോദി ഭരണത്തിന്റെ കീഴിൽ 10 വർഷത്തിനുള്ളിൽ കർഷകരും തൊഴിലാളികളും സാധാരണക്കാരുമായ 4 ലക്ഷം പേരാണ് ആത്മഹത്യ ചെയ്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സീതത്തോട്ടിലും പന്തളത്തും നടന്ന പൊതുസമ്മേളനങ്ങളിൽ
കൊച്ചി∙ കേരള മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റുചെയ്യുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപലപനീയമെന്ന് സിപിഎം പിബി അംഗമായ വൃന്ദ കാരാട്ട്. ബിജെപി–ആർഎസ്എസിനെതിരായ പോരാട്ടത്തിലെ പ്രതിപക്ഷ നിരയിലെ കരുത്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേന്ദ്ര നേതൃത്വം ഇടപെട്ട് തിരുത്തണമെന്നും
കൽപറ്റ∙ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ മുസ്ലിം ലീഗിന്റെ പച്ചക്കൊടി എവിടെ ഒളിപ്പിച്ചുവെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഐഎൻഎല്ലിന്റെ പതാക ഉയർത്തിപ്പിടിച്ചാണ് വൃന്ദ ചോദ്യം ഉന്നയിച്ചത്. രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളിൽ ഒരു പാർട്ടിയുടെയും പതാക ഉപയോഗിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു വൃന്ദയുടെ ചോദ്യം. എൽഡിഎഫ് സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
ഇരിട്ടി∙ഏകാധിപത്യത്തിന്റെയും അഴിമതിയുടെയും വക്താക്കളായി മാറിയ ഭാരതീയ ജനതാ പാർട്ടിക്കു ഇപ്പോൾ യോജിച്ച പേര് ‘ഭാരതീയ ഇലക്ടറൽ ബോണ്ട് പാർട്ടി’യെന്നാണെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇരിട്ടി പാലത്തിന് സമീപം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഇടതുപക്ഷ യുവജന
Results 1-10 of 41