Activate your premium subscription today
പുരോഗമനം വാക്കുകളിൽ മാത്രമല്ല, തങ്ങളുടെ ജീവീതത്തിലും പ്രവർത്തിയിലും വേണമെന്ന് കരുതുന്നവരാണ് ബംഗാളിലെ സിപിഎം നേതാക്കൾ
കൊൽക്കത്ത ∙ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കു കൊൽക്കത്ത നഗരം വിടചൊല്ലി. ഇടതുനേതാക്കളിലെ ഇതിഹാസമായിരുന്ന ജ്യോതി ബസുവിന്റെ വിയോഗത്തിനു ശേഷം നഗരം കണ്ട ഏറ്റവും വലിയ വിലാപയാത്രകൂടിയായി ഇത്. വൈകുന്നേരത്തോടെ മൃതദേഹം എൻആർഎസ് ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കൈമാറി.
സിപിഎം ബംഗാൾ ഘടകത്തിന്റെ തെറ്റുകളാൽ തോൽപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. അദ്ദേഹവും ഒരു തെറ്റു ചെയ്തു: പാർട്ടിക്കു മാറ്റങ്ങൾ സാധ്യമാണെന്നു സ്വപ്നം കണ്ടു. എന്നാൽ, പാർട്ടിയുടെ ബംഗാളിലെ സമ്പൂർണ പതനത്തിന്റെ നായകനെന്ന വിശേഷണമാണ് ബുദ്ധദേവിനു ലഭിച്ചത്. ബംഗാളിലെ ഇടതുഭരണത്തിന്റെ അവസാനകാലത്താണ് കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ്ങിൽവച്ച് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ കണ്ടത്. ചുണ്ടിലെ സിഗരറ്റിന്റെ പുകയ്ക്കിടയിലൂടെ അദ്ദേഹമൊരു സിഗരറ്റ് നീട്ടി. വേണ്ടെന്നു പറഞ്ഞപ്പോൾ, കാരണമറിയണം.
പരിഷ്കരണങ്ങളുടെ ആഹ്ലാദാരവങ്ങൾക്കു പിന്നാലെ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വീണു. പിന്നാലെ കിഴക്കൻ യൂറോപ്പിലെ ഒരുപിടി രാജ്യങ്ങൾ കൂടി സ്വതന്ത്രമായി. ജനാധിപത്യത്തെയും പൗരാവകാശത്തെയും വിലമതിക്കുന്നവർ ആ ‘തകർച്ച’യിൽ ആഹ്ലാദം കൊണ്ടു. എന്നാൽ കമ്യൂണിസ്റ്റ് സാമ്രാജ്യങ്ങൾ തകരുകയോ, ഇല്ലേയില്ല എന്ന വിശ്വാസമായിരുന്നു ഇന്ത്യയിലെ ഒരു വിഭാഗം കമ്യൂണിസ്റ്റ് നേതാക്കൾക്കുണ്ടായിരുന്നത്. ഒ.വി.വിജയന്റെ പ്രശസ്തമായ ഒരു കാർട്ടൂൺ രൂപംകൊണ്ടത് ഈ സാഹചര്യത്തിലായിരുന്നു. ഒരു നമ്പൂതിരി രാമായണം വായിക്കുന്നു. ‘മലകളിളകിലും മഹാജനാനാം മനമിളകാ...’. സമീപത്ത് ഇളകാത്ത വിശ്വാസമെന്ന വൻമല. വിശ്വാസമെന്ന മലയെ നീക്കാൻ ശ്രമിച്ച വിഡ്ഢിയായും ബുദ്ധദേവ് ഭട്ടാചാര്യയെ വിലയിരുത്തുന്നവരുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യ സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ നിന്ന് ‘പാഠം’ പഠിച്ചില്ല. ഗോർബച്ചേവ് ചെയ്തപോലെ, ഒന്നര പതിറ്റാണ്ടു കാലത്തിനു ശേഷം, സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബംഗാളിൽ പരിഷ്കരണത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിടുകയാണ് അദ്ദേഹം ചെയ്തത്. ഗോർബച്ചേവ് എന്ന വ്യക്തിയാണ് കമ്യൂണിസത്തിന്റെ അന്തകനെന്ന് ഇന്നും പല്ലിറുമ്മുന്ന ഒരു വിഭാഗമുണ്ട്. ഗോർബച്ചേവ് ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പോയെന്ന് അവർ ഊറ്റംകൊള്ളുന്നു. കവിയും കലാഹൃദയവും ഉണ്ടായിരുന്ന ബുദ്ധദേവ് വിസ്മൃതിയുടെ ആവരണത്തിലേക്ക് സ്വയം മറയുകയായിരുന്നു. പരിഷ്കരണങ്ങൾ വഴി ബംഗാളിനെ ഇടതുപക്ഷത്തിന് പച്ചതൊടാനുള്ള പരുവമല്ലാതാക്കിയതിന്റെ പാപഭാരം
ബംഗാളിലെ സിപിഎമ്മിന്റെ രണ്ടാം തലമുറ നേതാക്കളിലൊരാളായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയും ബിമൻ ബോസും സീതാറാം യച്ചൂരിയും ഞാനും മറ്റും ഒരുമിച്ചാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തുന്നത്; 1985ൽ. എന്നാൽ, ബുദ്ധദേവും ഞാനുമായുള്ള ബന്ധം 1974ൽ തുടങ്ങിയതാണ്. അദ്ദേഹമന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ്. ബുദ്ധദേവ് ബംഗാളിലെ പ്രതീക്ഷ നൽകുന്ന നേതാക്കളിലൊരാളായി വളരുന്നതാണ് പിന്നീടു കണ്ടത്.
കൊൽക്കത്ത ∙ കവിതകളുടെയും സാഹിത്യത്തിന്റെയും വഴിയിൽ സഞ്ചരിച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ സ്വപ്നങ്ങളിലൊന്നു ബംഗാളിനെ നിക്ഷേപസൗഹൃദമാക്കുകയായിരുന്നു. ബന്ദിനെ പരസ്യമായി തള്ളിപ്പറഞ്ഞ്, പരമ്പരാഗത കമ്യൂണിസ്റ്റ് രീതികൾ ഒഴിവാക്കി, വൻവ്യവസായ സ്ഥാപനങ്ങളെ ബംഗാളിലേക്ക് ആനയിച്ചതോടെ ‘ബ്രാൻഡ് ബുദ്ധ’ എന്ന വിശേഷണം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.
കോട്ടയം∙ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ബംഗാളിലെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടിച്ചുമതലകൾ രാജിവച്ചിരുന്നു. 2019 ഫെബ്രുവരിക്കു ശേഷം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല. ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളിൽ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000ൽ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. 2011ൽ കനത്ത പരാജയം നേരിട്ടു.
തിരുവനന്തപുരം∙ മുതിർന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് നേതാക്കൾ. ബുദ്ധദേവിന്റെ മരണം ഞെട്ടലുളവാക്കിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. അദ്ദേഹം പാർട്ടിക്കും ബംഗാളിനും നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും യച്ചൂരി കൂട്ടിച്ചേർത്തു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ദുഃഖം രേഖപ്പെടുത്തി.
കൊൽക്കത്ത ∙ മുപ്പത്തിമൂന്നാം വയസ്സിൽ സിപിഎമ്മിനൊപ്പം വിജയവും ഭരണവും തുടങ്ങിയ നേതാവാണു ബുദ്ധദേവ് ഭട്ടാചാര്യ. വളർച്ചയുടെ പടികളൊന്നൊന്നായി കയറി, ജ്യോതിബസു എന്ന അതികായന്റെ പിൻഗാമിയായി ബംഗാൾ മുഖ്യമന്ത്രിയായി.
കൊൽക്കത്ത∙ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ബംഗാളിലെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം. 2001ലും 2006ലും തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബംഗാളിൽ അധികാരത്തിലെത്തിച്ചു.
Results 1-10 of 20