Activate your premium subscription today
തലയെടുപ്പുള്ള വ്യക്തികളുടെ ജീവിത കഥകളും അവരുടെ നേരനുഭവങ്ങളുമാണ് പോയ വാരം മനോരമ ഓൺലൈൻ പ്രീമിയത്തിലേക്ക് കൂടുതൽ വായനക്കാരെ എത്തിച്ചത്. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് വിക്രം സാരഭായി, ബഹിരാകാശ യാത്രിക സുനിത വില്യംസ്, വിഴിഞ്ഞം ഇന്റര്നാഷണല് സീപോര്ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര് ഡോ. ദിവ്യ എസ്. അയ്യർ, യുവ സംഗീത സംവിധായകൻ എൻ.ആദർശ് കൃഷ്ണൻ എന്നിവരെയായിരുന്നു ‘പ്രീമിയത്തിലെ’ പോയ വാരത്തിലെ ആ മിന്നും താരങ്ങൾ. സ്വന്തമായി വീടു പണിയാൻ താൽപര്യമെടുക്കാത്തയാൾ ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമുണ്ടാക്കിയെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിൽ നിങ്ങൾ സി.അച്യുതമേനോൻ എന്ന മുഖ്യമന്ത്രിയെ കുറിച്ച് കൂടുതൽ
തിരുവനന്തപുരം∙ നവകേരള ശിൽപിയെന്ന് പലരെയും വിശേഷിപ്പിക്കാം, എന്നാൽ ആദ്യം പറയേണ്ട ഏറ്റവും ശക്തമായ പേര് സി.അച്യുത മേനോന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിയന്തരാവസ്ഥ തെറ്റാണെന്ന് സിപിഐ പറഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും അച്യുത മേനോനെ അതുമായി കൂട്ടിക്കെട്ടുന്നത് ബോധപൂർവമാണെന്നും അദേഹം
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’ ‘നവയുഗ’ത്തിൽ ഇങ്ങനെ എഴുതിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. അച്യുതമേനോന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ബിനോയ് വിശ്വം ലേഖനമെഴുതിയത്. ആര്, എന്തുകൊണ്ട് അച്യുതമേനോനെ തമസ്കരിക്കുന്ന എന്ന കാര്യം എല്ലാവർക്കും വ്യക്തമായറിയാം എന്നതിനാലാകണം പാർട്ടി സെക്രട്ടറി ഇങ്ങനെ അവസാനിപ്പിച്ചത്. പയ്യന്നൂർ നിന്ന് പ്രതിമയുമായി പുറപ്പെട്ട ജാഥയിലുടനീളം ‘സി. അച്യുതമേനോൻ നവകേരള ശിൽപി’ ആണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ‘അച്യുതമേനോന്റെ പാർട്ടി’ എന്ന പരിഗണന കേരളീയർ സിപിഐക്ക് ഇപ്പോഴും നൽകുന്നതിനാൽ അക്കാലം തിരിച്ചുപിടിക്കാനായി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് സവിശേഷമായ തലങ്ങളുണ്ട്.
വർഷങ്ങൾക്കു മുൻപ്, ഒരു ഞായറാഴ്ച വൈകുന്നേരം കൊല്ലം സ്റ്റാൻഡിൽനിന്നു പുറപ്പെട്ട തിരുവനന്തപുരം ബസിൽ ഇരിക്കുകയായിരുന്നു പ്രശസ്തകവി തിരുനല്ലൂർ കരുണാകരൻ. ഇപ്പോഴും ആഴ്ചതോറും വീട്ടിൽപോയി വരാറാണോ പതിവ്? സൗമ്യമായ ആ ചോദ്യം കേട്ട കവി തിരിഞ്ഞുനോക്കിയപ്പോൾ ഞെട്ടിപ്പോയി. ശബ്ദത്തിന്റെ ഉടമ കേരളത്തിന്റെ മുൻമുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. ബസ് തിരുവനന്തപുരത്ത് എത്തിയപ്പോൾ പെരുമഴയും ഇരുട്ടും. പാളയത്തു ബസ് നിർത്തിയപ്പോൾ അച്യുതമേനോൻ എഴുന്നേറ്റു മുണ്ടു മടക്കിയുടുത്തു. തൂവാല തലയിൽ നിവർത്തിയിട്ടശേഷം പുസ്തകങ്ങൾ അടക്കിപ്പിടിച്ചുകൊണ്ട് മഴയിലേക്ക് ഇറങ്ങി. തിരുനല്ലൂർ പിന്നാലെയും. ടാക്സി വിളിക്കട്ടെ എന്ന ചോദ്യത്തിനു നിഷേധമായിരുന്നു മറുപടി. എന്നാൽ ഈ കുട എടുത്തോളൂ എന്ന തിരുനല്ലൂരിന്റെ അപേക്ഷയ്ക്കും വേണ്ട എന്നുതന്നെ ഉത്തരം. ഇടപഴഞ്ഞിയിലെ വാടകവീട്ടിലെത്താൻ മൂന്നു കിലോമീറ്ററിലധികം നടക്കണം. മുനിഞ്ഞു കത്തുന്ന തെരുവുവിളക്കുകളുടെ നേർത്ത വെട്ടത്തിൽ, മഴ നനഞ്ഞുകൊണ്ട് പുസ്തകങ്ങളും പിടിച്ച്, ഏകനായി പതിയെ നടന്നുനീങ്ങിയ ആ മനുഷ്യനെ തിരുനല്ലൂർ ഇമ ചിമ്മാതെ നോക്കിനിന്നു. അന്ന്, അച്യുതമേനോൻ
രണ്ടിലൊന്ന് ഇന്നറിഞ്ഞേ തീരൂ എന്ന നിശ്ചയത്തോടെയാണ് ഡോ.വല്യത്താൻ മുഖ്യമന്ത്രിയായ സി.അച്യുതമേനോന്റെ മുറിയിലേക്കു കയറിച്ചെന്നത്. കുറച്ചു കാര്യങ്ങൾ പറയാനുണ്ടെന്ന് അദ്ദേഹം മുഖ്യമന്ത്രിയോടു പറഞ്ഞു. പൂർണ സ്വാതന്ത്ര്യമുണ്ടാകും എന്ന വ്യവസ്ഥയോടെയാണു ശ്രീചിത്രയുടെ ഡയറക്ടറായി അച്യുതമേനോൻ താൽപര്യമെടുത്ത് ഡോ. വല്യത്താനെ നിയമിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തുടർ ഭരണം ലഭിക്കുമോ? കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്ന ചോദ്യത്തിനു പ്രചാരണ വാക്യത്തിലൂടെ മറുപടി നൽകി സ്ഥാനാർഥിനിർണയത്തിലേക്കു കടന്നിരിക്കുകയാണ് ഇടതുമുന്നണിയും അതിനു നേതൃത്വം നൽകുന്ന സിപിഎമ്മും. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ്
കൊല്ലം ∙ ഇഎംഎസ്, സി.അച്യുതമേനോൻ, ഇ.കെ.നായനാർ തുടങ്ങിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ജനങ്ങളെ ഭയന്നല്ല യാത്ര ചെയ്തിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയും അകമ്പടി വാഹനങ്ങളുമായി യാത്ര ചെയ്യുന്നത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കു ചേരുന്നതല്ലെന്നും സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം.
കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്. 2,640 ദിവസം (7 വർഷം 2 മാസം 24 ദിവസം) മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനെയാണു പിണറായി ഇന്നു മറികടക്കുന്നത്. കെ.കരുണാകരൻ (3,246 ദിവസം), ഇ.കെ. നായനാർ (4,009 ദിവസം) എന്നിവരാണ് ഇനി പിണറായിക്കു മുന്നിലുള്ളത്. 2023
തിരുവനന്തപുരം∙ കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ ഇന്ന് ഉമ്മൻ ചാണ്ടിയെ (2,459 ദിവസം) മറികടന്ന് നാലാം സ്ഥാനത്തെത്തും. സംസ്ഥാനത്തു തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നതിൽ ഒന്നാമത് പിണറായിയാണ്. സി.അച്യുതമേനോനെ (2,364 ദിവസം) 2022 നവംബർ 14നു മറികടന്നു.
തിരുവനന്തപുരം∙ മുൻമുഖ്യമന്ത്രി സി.അച്യുതമേനോന്റെ സ്മരണ നിലനിർത്താൻ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കും. സിപിഐയുടെ സഹ സ്ഥാപനമായി പ്രവർത്തിക്കുന്ന സി.അച്യുതമേനോൻ ഫൗണ്ടേഷനാണ് പ്രതിമ നിർമിക്കുന്നത്. 50 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. കേരളത്തെ വികസനപാതയിൽ നയിച്ച മുഖ്യമന്ത്രി എന്ന്
Results 1-10 of 12