Activate your premium subscription today
വടകര∙ ലോകം ആദരിച്ച കെ.കെ.ശൈലജയെ തകർക്കാനാണ് കോൺഗ്രസ് വർഗീയ പ്രചാരണം വഴി ശ്രമിച്ചതെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. നാലു വോട്ട് കിട്ടാൻ സമൂഹമാധ്യമം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം നടന്നത്. ഇത് തെറ്റായ രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ
കോഴിക്കോട്∙ മണ്ഡലത്തിൽ കഴിഞ്ഞ 15 വർഷത്തെ വികസന നേട്ടങ്ങളിൽ ലീഡ് ചെയ്ത് എം.കെ.രാഘവൻ, അളന്നുമുറിച്ച രാഷ്ട്രീയത്തിലും കണിശതയാർന്ന ആദർശത്തിലും ലീഡ് ചെയ്ത് എളമരം കരീം, ഇതുവരെ ഒന്നും ചെയ്യാത്ത 2 മുന്നണികളെ മാറ്റിനിർത്തണമെന്നു പറഞ്ഞ് കണക്കിനു കളിയാക്കി എം.ടി.രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന
കോഴിക്കോട്∙ അതിരാവിലെ തുടങ്ങിയ തിരഞ്ഞെടുപ്പ് പര്യടനം വൈകിട്ട് അവസാനിപ്പിക്കുമ്പോഴും എളമരം കരീമിന്റെ മുറുക്കിയുടുത്ത മുണ്ട് അൽപം പോലും ഉലഞ്ഞിട്ടില്ല, 70 വയസ്സ് പിന്നിടുമ്പോഴും ഒട്ടും ഉലയാത്ത രാഷ്ട്രീയ നിലപാട് പോലെ അതു വടിവൊത്തു നിൽക്കുന്നു. കോഴിക്കോട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ ഇരിപ്പിലും
നാലാം തവണയും എം.കെ.രാഘവൻ വിജയിക്കുമോ അതോ എളമരം കരീം ആ തേരോട്ടം അവസാനിപ്പിക്കുമോ എന്നതാണു കോഴിക്കോട്ടു നിന്നുയരുന്ന ചോദ്യം. അൽപം പതിഞ്ഞ താളത്തിലാണീ കോഴിക്കോടിന്റെ പ്രചാരണ മുന്നേറ്റം. സ്ഥാനാർഥികൾ വ്യക്തിപരമായി പുലർത്തുന്ന ബന്ധങ്ങളുടെ ഊഷ്മളത ആണിക്കല്ലാക്കിയാണു നീക്കങ്ങൾ.
കോഴിക്കോട് ∙ തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റച്ചട്ട നിരീക്ഷണ സംഘത്തെ ഭീഷണിപ്പെടുത്തി ബലമായി വിഡിയോ ഡിലീറ്റ് ചെയ്യിച്ചിട്ടില്ലെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് (സിഇഒ) കലക്ടർ റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോർട്ടിലെ അവ്യക്തത ചൂണ്ടിക്കാട്ടി സിഇഒ കലക്ടറോടു വീണ്ടും വിശദീകരണം ചോദിച്ചിട്ടുണ്ട്. കലക്ടർ നൽകിയ റിപ്പോർട്ടിൽ പലയിടത്തും അവ്യക്തതകളുണ്ടെന്നാണു സിഇഒ ഓഫിസിന്റെ നിഗമനം.
കോഴിക്കോട് ∙ പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംഘത്തെ തടഞ്ഞു ദൃശ്യങ്ങൾ മായ്ച്ച സംഭവത്തിൽ വിഡിയോ നിരീക്ഷണ സംഘത്തെ ഒഴിവാക്കിയെന്നു കലക്ടർ സ്നേഹിൽകുമാർ സിങ്. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ സംഘത്തിന്റെ ഭാഗത്തു വീഴ്ചയുണ്ടായതുകൊണ്ട് തിരഞ്ഞെടുപ്പു ചുമതലകളിൽനിന്നു നീക്കിയെന്നാണ് അറിയിപ്പ്. അതേസമയം ഭീഷണി നേരിട്ട വിഡിയോഗ്രഫർക്കു പകരം മറ്റൊരു വിഡിയോഗ്രഫറെയാണു ഒഴിവാക്കിയിരിക്കുന്നത്. ഭീഷണി നേരിട്ടയാൾ ഇന്നലെയും കലക്ടറേറ്റിൽ ജോലി ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
കോഴിക്കോട്∙ പെരുമാറ്റച്ചട്ടം നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച വിഡിയോഗ്രഫറെ തടഞ്ഞു ചിത്രങ്ങൾ മായ്പ്പിച്ചു കളഞ്ഞ സംഭവത്തിൽ യുഡിഎഫ് നൽകിയ പരാതിയിലും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) സഞ്ജയ് എം.കൗൾ വിശദീകരണം തേടി. നേരത്തേ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കലക്ടറോടു റിപ്പോർട്ട്
കോഴിക്കോട്∙ പെരുമാറ്റച്ചട്ടം നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച വിഡിയോഗ്രഫറെ എൽഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ തടഞ്ഞുവച്ച് ദൃശ്യങ്ങൾ മായ്പ്പിച്ച സംഭവത്തിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) സഞ്ജയ് എം.കൗൾ ജില്ലാ വരണാധികാരി കൂടിയായ കലക്ടറോടു റിപ്പോർട്ട് തേടി. സംഭവത്തിന് ആധാരമായ
കോഴിക്കോട് ∙ കായിക സംവാദത്തിലെ പ്രസംഗത്തിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ അറിയിപ്പു പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കലക്ടർ സ്നേഹിൽ കുമാർ സിങ് നോട്ടിസ് നൽകി. മലയാള മനോരമ, ദേശാഭിമാനി പത്രങ്ങളിൽ വന്ന വാർത്തകളുടെ
കോഴിക്കോട്∙ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത കായിക സംവാദത്തിൽ മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ചിത്രീകരിച്ച വിഡിയോ ക്യാമറാമാനെ സംഘാടകർ ഗ്രീൻറൂമിലേക്കു നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയി; അരമണിക്കൂറിനു ശേഷമേ പുറത്തേക്കുവിട്ടുള്ളൂ.
Results 1-10 of 48