Activate your premium subscription today
ശ്രീനഗർ ∙ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ശ്രീനഗറിൽ 12 പേർക്ക് പരുക്ക്. ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിലും ഞായറാഴ്ച ചന്തയിലുമായിരുന്നു ആക്രമണം. ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ഇത് ലക്ഷ്യംതെറ്റി കച്ചവടക്കാർക്കിടയിലേക്ക് വീഴുകയായിരുന്നു.
ശ്രീനഗർ∙ ഭീകരരെ കൊലപ്പെടുത്തുകയല്ല ജീവനോടെ പിടികൂടുകയാണ് വേണ്ടതെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരാമർശം വിവാദത്തിൽ. ഭീകരരെ പിടികൂടി ജമ്മു കശ്മീരിൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കു പിറകിലെ ആസൂത്രകൻ ആരാണെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നാണ് ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടത്. ബുദ്ഗാമിലെ ഭീകരാക്രമണത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനഗർ∙ ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ അവസാനിക്കില്ല.’’ – ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
ശ്രീനഗർ ∙ രാഹുൽ ഗാന്ധിയെയും എൻസി നേതാവ് ഫാറൂഖ് അബ്ദുല്ലയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും പ്രസ്താവനയ്ക്കെതിരെയാണ് ചൗഹാന്റെ ആക്രമണം. ഇരുവരുടെയും തലമുറകൾ വിചാരിച്ചാൽ പോലും ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ഞുമലകളുടെ നാടാണ് ജമ്മു കശ്മീർ. രാഷ്ട്രീയ മഞ്ഞുരുകലിന് പലവട്ടം വേദിയായ സംസ്ഥാനം. പ്രായോഗിക രാഷ്ട്രീയത്തിന്റെ തട്ടകത്തിൽ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ജനാധിപത്യത്തിന്റെ ഉത്സവത്തിനു കളമൊരുങ്ങുമ്പോൾ പ്രതീക്ഷകളേറെ. വിഘടനവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുപോയിട്ടില്ലെങ്കിലും വികസനത്തിന്റെ പ്രകാശ കിരണങ്ങൾ ജമ്മു കശ്മീരിനെ തഴുകിത്തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങളുടെ ഇന്നലെകളെ മറന്ന്, നാടിന്റെ വികസനത്തിനുള്ള കൂട്ടായ്മകളായി മാറുകയാണ് കശ്മീർ ജനത. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് അവർക്ക് ഏറെ ആത്മവിശ്വാസം പകരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തിയതികളിലാണ് ജമ്മു കശ്മീരിലെ 90 സീറ്റുകളിൽ വോട്ടെടുപ്പു നടക്കുക. ഒക്ടോബർ 4നാണ് ഫലപ്രഖ്യാപനം.
സംഘർഷഭരിതവും രക്തരൂഷിതവുമായ മൂന്നര പതിറ്റാണ്ടിനു ശേഷം കശ്മീരിൽ വീണ്ടും ജനാധിപത്യം തളിരിടുകയാണെന്ന് വോട്ടെടുപ്പിലെ അഭൂതപൂർവമായ ജനപങ്കാളിത്തം സൂചന നൽകുന്നു. താഴ്വരയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 2019ൽ നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലക്ഷക്കണക്കിന് വോട്ടർമാർ കൂടുതലായി വോട്ട് രേഖപ്പെടുത്തി. ഇവരിൽ 80 വയസ്സിനിടെ ആദ്യമായി വോട്ട് ചെയ്തവരും ഭീകരപ്രവർത്തനങ്ങളുടെ പേരിൽ ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളും നിരോധിത തീവ്രവാദ സംഘടനകളുടെ പ്രവർത്തകരുമുണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഴയ ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും സംസ്ഥാനത്തിനു പ്രത്യേക പദവി നൽകിയിരുന്ന 370–ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്തശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനോട് ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ ലോകം ഉദ്വേഗപൂർവം കാത്തിരിക്കുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളും മറ്റ് ഇന്ത്യ വിരുദ്ധ ശക്തികളും കഴുകൻ കണ്ണുകളോടെ വീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പിൽ ജനം കൂട്ടമായി വോട്ടു ചെയ്യാൻ എത്തിയത് ജനാധിപത്യത്തിന്റെ വിജയമായി ശത്രുക്കൾക്കു പോലും അംഗീകരിക്കേണ്ടിവരും.
ശ്രീനഗര്‍ ∙ കൈകളിൽ വള മാത്രമല്ല പാക്കിസ്ഥാൻ അണിയുന്നതെന്നും അവരുടെ പക്കലും അണുബോംബുണ്ടെന്നും നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. പാക്ക് അധിനിവേശ കശ്മീരിനെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയോടാണു വിവാദ പ്രതികരണവുമായി ഫാറൂഖ് അബ്ദുല്ല
ശ്രീനഗർ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആർട്ടിക്കിൾ 370 പരാമർശത്തിനു മറുപടിയുമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ ആർട്ടിക്കിൾ 370 മോശമായിരുന്നുവെങ്കിൽ ജമ്മു കശ്മീർ എങ്ങനെയാണ് പുരോഗതി കൈവരിച്ചതെന്ന് ഫാറൂഖ് ചോദിച്ചു.
ന്യൂഡൽഹി∙ നാഷണൽ കോൺഫറന്‍സ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ
ശ്രീനഗർ∙ ജമ്മു കശ്മീരിലും ഇന്ത്യ മുന്നണിക്ക് തിരിച്ചടി. കശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്ന് നാഷനൽ കോണ്‍ഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല അറിയിച്ചു. ഇന്ത്യ
Results 1-10 of 44