Activate your premium subscription today
അഹമ്മദാബാദ് ∙ ഗുജറാത്തിലെ ബിജെപി എംഎൽഎ ഹാർദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ സർക്കാർ ഉത്തരവ് ലംഘിച്ച് പൊതുയോഗം നടത്തിയ കേസിലാണ് സുരേന്ദ്രനഗർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
നഗരത്തിൽ നിന്ന് 60 കിലോമീറ്ററോളം അകലെ വിരംഗം മണ്ഡലത്തിലെ ഒരു കുഗ്രാമത്തിൽ പൊടിനിറഞ്ഞ പാതയോരത്തുള്ള ‘തോത്തഡ്’ മാ ക്ഷേത്രം. വിക്കുള്ളവർക്ക് അതു മാറ്റി ശബ്ദം നൽകാൻ ശക്തിയുള്ള ദേവിയാണ് തോത്തഡ് മായെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ക്ഷേത്രത്തോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽ ഗ്രാമവാസികളുടെ കൂട്ടത്തോട് പ്രസംഗിക്കുകയാണ് വിരംഗം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഹാർദിക് പട്ടേൽ. സംവരണമാവശ്യപ്പെട്ടുള്ള പട്ടീദാർ (പട്ടേൽ) പ്രക്ഷോഭത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ യുവ നേതാവിന്റെ കന്നി മത്സരമാണിത്. ‘വിരംഗം വലിയ മണ്ഡലമാണ്. ഇത്രയും വലുതായിട്ടും ഇവിടെ നല്ല റോഡുകളുണ്ടോ? കണ്ട്ല തുറമുഖവും ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡ് കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് നിങ്ങൾക്ക് കിട്ടിയോ? ഗുജറാത്ത് മോഡൽ രാജ്യമാകമാനം വലിയ ചർച്ചയായിട്ടും അതിന്റെ ഗുണം നിങ്ങൾക്കു കിട്ടിയോ? കാരണം ഇവിടെ ജയിക്കുന്നത് ബിജെപിയല്ല. അഞ്ചാം തീയതി തിരഞ്ഞെടുപ്പു നടക്കുമ്പോൾ നിങ്ങൾ എന്നെ ജയിപ്പിക്കൂ. നിങ്ങൾക്ക് അടുത്ത 5 വർഷം വികസനത്തിന്റെ പൂക്കാലം ഞാൻ കൊണ്ടുവരാം..’ അന്തം വിട്ടിരിക്കുന്ന ഗ്രാമവാസികൾ ഒന്നടങ്കം കയ്യടിക്കുന്നു. കാവി തലപ്പാവുമണിഞ്ഞിരുന്ന ഹാർദിക് ഭായ് സന്തുഷ്ടനായി. ക്ഷേത്രത്തിന് പുറത്ത് അതു നോക്കി നിൽക്കുന്നവരിലൊരു യുവാവ് കയ്യിലെ സ്മാർട് ഫോണിലൊരു വിഡിയോയുമായി വരുന്നു. നട്ടുച്ചയെപ്പോലും ലഹരിപിടിപ്പിക്കുന്ന ഗന്ധത്തിനിടെ ഫോണിലെ വിഡിയോ കാണിക്കുന്നു. വിഡിയോയിൽ മോദിയെ അടപടലം വിമർശിക്കുന്ന ഹാർദിക് പട്ടേൽ. ‘ഇതല്ലേ അയാൾ’ എന്ന് ചൂണ്ടിക്കാണിക്കുന്നു. ആണെന്നും അല്ലെന്നും പറയാതെ ചിരിച്ചൊഴിയുമ്പോൾ അടുത്ത വിഡിയോ. അതിൽ കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വേദിയിൽ കയറി ഒരാൾ ഹാർദിക്കിനെ കയ്യേറ്റം ചെയ്യുന്നതാണെന്നു തോന്നുന്ന ഒരു ദൃശ്യം. ‘ഇതല്ലേ അയാൾ?’ വോട്ടർമാരിലെ ഈ ആശയക്കുഴപ്പമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ രാജ്യമുറ്റു നോക്കുന്ന മത്സരം നടക്കുന്ന അഹമ്മദാബാദിലെ വിരംഗം മണ്ഡലത്തിൽ നടക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ ബഹളങ്ങളൊന്നും പുറത്തു കാണുന്നില്ലെങ്കിലും ഉള്ളിൽ തീ പറക്കുന്നുണ്ട് പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ (29) മത്സരിക്കുന്ന വിരംഗം മണ്ഡലത്തിൽ. പട്ടേൽ വിഭാഗത്തിൽനിന്നു കുതിച്ചുയർന്നു വന്നു ദേശീയ ശ്രദ്ധയാകർഷിച്ച നേതാവായി, പിന്നീടു കോൺഗ്രസിലെത്തി 5 മാസം മുൻപു ബിജെപിയിൽ ചേർന്ന ഹാർദിക്കിന് കടുത്ത പരീക്ഷണമാണ് ഇവിടെ; ഹാർദിക് അതു സമ്മതിക്കുന്നില്ലെങ്കിലും.
അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടീദാർ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചെന്നും ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും
അഹമ്മദാബാദ്∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. 182 സീറ്റുകളിൽ 160 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള ചില മുതിർന്ന നേതാക്കളെ ഒഴിവാക്കിയും
ന്യൂഡൽഹി ∙ ഗുജറാത്തിലെ പട്ടേൽ വിഭാഗം നേതാവും കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റുമായ ഹാർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ഗാന്ധിനഗറിലെ സംസ്ഥാന ബിജെപി ഓഫിസിൽ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സി.ആർ.പാട്ടീലും മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ചേർന്ന് സ്വീകരിച്ചു...... Hardik Patel, Hardik Patel BJP, Hardik Patel Malayalam News
'ഒരു പുതിയ അധ്യായം തുറക്കാൻ പോവുകയാണ്. ദേശീയ താൽപ്പര്യം, പ്രാദേശിക താൽപ്പര്യം, സാമൂഹിക താൽപ്പര്യം എന്നിവ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ചെറിയ ഒരു സൈനികനായി ഞാൻ പ്രവർത്തിക്കും'-ഹാർദിക് വ്യക്തമാക്കി.....Hardik Patel, Hardik Patel BJP, Hardik Patel Malayalam News
ന്യൂഡൽഹി ∙ കോൺഗ്രസ് വിട്ട യുവനേതാവ് ഹാർദിക് പട്ടേൽ നാളെ ബിജെപിയിൽ ചേർന്നേക്കും. ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ഹാർദിക് മുൻപ് തള്ളിയിരുന്നു. എന്നാൽ, ബിജെപി നേതൃത്വവുമായി കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ചർച്ച നടത്തിയതായാണു വിവരം. | Hardik Patel | Manorama News
ന്യൂഡൽഹി ∙ അഭ്യൂഹങ്ങൾ ശരിവച്ച് ഗുജറാത്തിൽ നിന്നുള്ള യുവ നേതാവ് ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരും. ഇക്കാര്യം ഹാർദിക് പട്ടേൽ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു. ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഹാർദിക് പട്ടേൽ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. ജൂൺ
അഹമ്മദാബാദ്∙ തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ നിഷേധിച്ചു. തിങ്കളഴാഴ്ച ബിജെപിയിൽ ചേരുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അറിയിക്കുമെന്നും ഹാർദിക് പട്ടേൽ പറഞ്ഞു. ഗുജറാത്ത് കോൺഗ്രസ് | Hardik Patel | BJP | Congress | gujarat congress | Manorama Online
Results 1-10 of 27