Activate your premium subscription today
2022ല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ചികിത്സയ്ക്കായി പൊതുവേദികളില്‍നിന്നു മാറിനിന്ന സമയം. ഖമനയിയുടെ അസാന്നിധ്യം പല ചര്‍ച്ചകള്‍ക്കും വഴിവച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന് അടക്കംപറച്ചിലുകളുണ്ടായി. അന്ന് 83 വയസ്സായിരുന്ന ഖമനയിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ച സജീവമായി.
ടെഹ്റാൻ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. 2 ദിവസം മുൻപാണു ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്സിൽ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്.
വാഷിങ്ടൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പിൻഗാമി ആരെന്നതിൽ ഇറാനിൽ ചർച്ചകൾ സജീവമായെന്ന് റിപ്പോർട്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിനിടെയാണ്, ഖമനയിയുടെ പിൻഗാമിയാരെന്ന ആഭ്യന്തര ചർച്ച ഇറാനിൽ ശക്തമായതെന്നു യുഎസ് മാധ്യമം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ടെഹ്റാൻ ∙ ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു കനത്തവില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ‘ഇറാനിയൻ ആകാശത്തെ കടന്നുകയറ്റത്തിന് ഇസ്രയേൽ വലിയവില നൽകേണ്ടിവരും. ബങ്കറുകളിലെ ജീവിതവുമായി ഇസ്രയേലുകാർ പൊരുത്തപ്പെടേണ്ടിവരും’ എന്നായിരുന്നു റവല്യൂഷനറി ഗാർഡിലെ മുതിർന്ന അംഗവും ഇറാന്റെ സുപ്രീം സെക്യൂരിറ്റി കൗൺസിൽ അംഗവുമായ ജനറൽ ഇസ്മയിൽ കോസ്രിയുടെ വാക്കുകൾ.
ടെഹ്റാൻ ∙ഇസ്രയേലിന് എതിരായ മിസൈൽ ആക്രമണം പൊതുസേവനമെന്ന് വ്യഖ്യാനിച്ച് ആയത്തുല്ല ഖമനയിയുടെ പ്രഭാഷണം. വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖമനയി. 5 വർഷത്തിനിടെ ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നൽകിയത്.
ബെയ്റൂട്ട്∙ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) വധിച്ചതിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. വെള്ളിയാഴ്ച തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി കൊല്ലപ്പെടുന്നത്. ഇസ്രയേൽ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്ക് ഇറാനാണ് പിന്തുണ നൽകുന്നത്.
ബെയ്റൂട്ട് ∙ തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണത്തിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ (85) രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇസ്രയേൽ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികൾ എന്നീ 3 സായുധസംഘടനകൾക്കും ഇറാന്റെ പിന്തുണയുണ്ട്.
ന്യൂഡൽഹി ∙ ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നുവെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പരാമർശത്തെ ഇന്ത്യ അപലപിച്ചു. ഖമനയിയുടെ പരാമർശം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതും അസ്വീകാര്യവുമാണ്. ന്യൂനപക്ഷ വിഷയത്തിൽ മറ്റുള്ളവരെപ്പറ്റി അഭിപ്രായം പറയുന്ന രാജ്യങ്ങൾ അതിനു മുൻപു സ്വന്തം നില പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ന്യൂഡൽഹി∙ ഇസ്രയേലിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയ, സൈനിക തലങ്ങളിൽ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്ക്കോ മുതിരരുതെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. ഇതിൽ വരുന്ന വീഴ്ചകൾ ‘ദൈവ കോപത്തിന്റെ’ ഗണത്തിൽപ്പെടുമെന്നാണു മുന്നറിയിപ്പ്. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ
ടെഹ്റാൻ ∙ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കബറടക്കം പുണ്യനഗരമായ മാഷ്ഹദിൽ നാളെ നടക്കും. പ്രമുഖ തീർഥാടനകേന്ദ്രമായ ഇമാം റേസ പള്ളിയിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നേതൃത്വത്തിലാണു പ്രാർഥനാച്ചടങ്ങുകൾ. കബറടക്കത്തിനു മുന്നോടിയായി റഈസിയുടെ ജന്മനാടായ ബിർജന്ദിൽ വിലാപയാത്രയുണ്ടാകും. വെള്ളിയാഴ്ച വരെ രാജ്യമെമ്പാടും 5 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Results 1-10 of 22