Activate your premium subscription today
മുന്നൂറു വർഷത്തിനിടയിലെ ബ്രിട്ടന്റെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജനായ പ്രധാനമന്ത്രി അധികാരമേറ്റത്. ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച, ഹിന്ദുമതവിശ്വാസിയായ ഋഷി സുനക്. ഈ നേതാവിനു കീഴിലാണ് ബ്രിട്ടനിലെ തീവ്രവലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവുകൾ (ടോറി) ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഋഷിയുടെ നേതൃത്വം ബ്രിട്ടിഷ് ജനത മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നോ എന്നും ഇനിയും അംഗീകരിക്കുമോ എന്നും ജൂലൈ നാലിന് അറിയാം. പാർട്ടി അംഗങ്ങളോ പൊതുജനമോ ഒന്നും വോട്ടുചെയ്യാതെ, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ, കേവലം പാർട്ടി എംപിമാരുടെ പിന്തുണയിൽ മാത്രം പ്രധാനമന്ത്രിയായ ആളാണ് ഋഷി സുനക്. എംപിമാരുടെ ഈ തീരുമാനം ബ്രിട്ടിഷുകാർ ഉൾക്കൊണ്ടിരുന്നോ എന്നതും ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും.
മധ്യേഷ്യയിലെ പോരാട്ടം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ, രാജ്യാന്തര സമൂഹത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നതായി റിപ്പോർട്ടുകൾ.
തനിക്കു പകരം ലിസ്ട്രസിനെ പ്രധാനമന്ത്രിയാക്കിയപ്പോൾ ഇതെല്ലാം പ്രഹസനമാണെന്നോ വംശീയവിവേചനമാണെന്നോ പാർട്ടിയുടെ നീതിബോധത്തിൽ തനിക്കു വിശ്വാസമില്ലെന്നോ ഋഷി പറഞ്ഞില്ല. പാർട്ടി തീരുമാനം അഗീകരിച്ചു. മുൻവിധികൾക്കപ്പുറം ചിന്തിക്കാനും ആ തിരഞ്ഞെടുപ്പിനെ അതിന്റെ സമഗ്രതയിൽ കാണാനും അംഗീകരിക്കാനും ഋഷി കാണിച്ച പക്വതയും മാതൃകാപരമായ നേതൃഗുണവുമാണ് 45 ദിവസത്തിനുള്ളിൽ ഉടലെടുത്ത പ്രതിസന്ധി തനിക്ക് അനുകൂലമാക്കാൻ അദ്ദേഹത്തിനു സാധിച്ചത്.
വലിയ പ്രതിസന്ധി നേരിടുകയാണ് ബ്രിട്ടീഷ് സമ്പദ്ഘടന. നവംബർ 17ന് പുതിയ പ്രധാനമന്ത്രി ഋഷി സുനക് നടത്താനിരിക്കുന്ന സാമ്പത്തികനയപ്രഖ്യാപനത്തിനു കാതോർക്കുകയാണ് ബ്രിട്ടനും ലോകമാകെയും. ബ്രെക്സിറ്റും അതിന്റെ ആഘാതവും യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുമാറാനുള്ള ബ്രിട്ടീഷ് തീരുമാനം 2016ലെ ഒരു ചരിത്ര
ലണ്ടൻ ∙ ബ്രിട്ടിഷ് മുൻപ്രധാനമന്ത്രി ലിസ് ട്രസ് വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ റഷ്യൻ ചാരന്മാർ അവരുടെ സ്വകാര്യഫോൺ ചോർത്തി രഹസ്യസ്വഭാവമുളള നിർണായക വിവരങ്ങൾ സ്വന്തമാക്കിയെന്ന ബ്രിട്ടനിലെ ഡെയ്ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു.യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ടു സഖ്യരാഷ്ട്ര നേതാക്കളുമായുള്ള ലിസിന്റെ
ലണ്ടൻ ∙ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. വിദേശകാര്യമന്ത്രിയായി പ്രവർത്തിക്കുമ്പോഴാണ്
കരാർ എത്രയും വേഗത്തിൽ നടപ്പാക്കുക എന്നത് ഇന്ത്യ ലക്ഷ്യമിടുമ്പോൾ ഇന്ത്യൻ സ്നേഹം കൊണ്ടു മാത്രം സുനകിന് ഇതു സാധിക്കുമോ എന്നു സംശയിക്കുന്നവരുമുണ്ട്. കുടിയേറ്റം സംബന്ധിച്ച് സുനകിന്റെ നയങ്ങൾ എന്തായിരിക്കും എന്നതും ഏറെ പ്രധാനമായിരിക്കും. കാരണം, കർശന നിയന്ത്രണങ്ങളോടു കൂടിയ കുടിയേറ്റം മാത്രമേ അനുവദിക്കാവൂ എന്ന നിലപാടുകാരനാണ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. ഇന്ത്യ ഒരു വിഷയമാകുമ്പോൾ ആർക്കൊപ്പം നിൽക്കും ഋഷി?
ലണ്ടൻ ∙ ബ്രിട്ടനിൽ പ്രധാനമന്ത്രി പദത്തിലേക്ക് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇന്ത്യൻ വംശജൻ ഋഷി സുനകും തമ്മിലാവുമോ മാറ്റുരയ്ക്കുന്നത്? കരീബിയൻ സന്ദർശനം അവസാനിപ്പിച്ച് ജോൺസൺ തിരിച്ചെത്തുകയും മത്സരിക്കാൻ 100 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടിയെടുക്കുകയും ചെയ്തതാണ് ഈ സൂചനയിലേക്കു വിരൽ ചൂണ്ടുന്നത്.
ഉരുക്കുവനിത മാർഗരറ്റ് താച്ചറുടെ പുതുപതിപ്പായിരുന്നു ലക്ഷ്യം; പക്ഷേ, അധികാരമേറ്റ് 45–ാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രിപദവി രാജിവച്ച് ലിസ് ട്രസ് അടിയറവ് പറഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം ലിസ് താരതമ്യം ചെയ്യപ്പെടാൻ ആഗ്രഹിച്ചതു മാർഗരറ്റ് താച്ചറുമായാണ്. കരുത്തിന്റെ പ്രതിരൂപമായി
ലണ്ടൻ∙ ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ ആരാകും അടുത്ത ബ്രിട്ടിഷ് പ്രധാനമന്ത്രി എന്നതിനെക്കുറിച്ചു ചര്‍ച്ചകള്‍ സജീവം. ഉടന്‍ പൊതുതിരഞ്ഞെടുപ്പു നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ പുതിയ പ്രധാനമന്ത്രിയെ ഉടൻ തിരഞ്ഞെടുക്കുമെന്നാണു ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിലപാട്. ഇന്ത്യന്‍
Results 1-10 of 31