Activate your premium subscription today
ഛണ്ഡീഗഡ്: ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. ഹരിയാന തോൽവി കോൺഗ്രസ് അംഗീകരിക്കില്ലെന്ന് ജയറാം രമേശും പവൻ ഖേരയും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും സംശയമുണ്ട്. ഹരിയാനയിലെ ജനവിധിയല്ല ഇതെന്നും നേതാക്കൾ പറഞ്ഞു.
ന്യൂഡൽഹി ∙ വയനാട്ടിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങളാണു കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയിൽ നൽകിയതെന്നുകാട്ടി കോൺഗ്രസ് നേതാവ് ജയറാം രമേശ് അവകാശലംഘന നോട്ടിസ് നൽകി. വയനാട്ടിൽ ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നുവെന്നും സംസ്ഥാനം മുൻകരുതൽ സ്വീകരിക്കേണ്ടിയിരുന്നുവെന്നും ബുധനാഴ്ച രാജ്യസഭയിൽ ദുരന്തവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കലിനു മറുപടിയായി അമിത് ഷാ വിമർശിച്ചിരുന്നു. ലോക്സഭയിലും ഈ ആരോപണങ്ങൾ അദ്ദേഹം ആവർത്തിച്ചു.
ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടിസ് നല്കി കോൺഗ്രസ്. വയനാട് ഉരുൾപ്പൊട്ടലിൽ മുന്നറിയിപ്പു നൽകിയിരുന്നു എന്ന പ്രസ്താവനയ്ക്ക് എതിരെയാണു നോട്ടിസ്. ലോക്സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാണു ജയറാം രമേശ്, ദ്വിഗ് വിജയ് സിങ് എന്നിവര്‍ നല്കിയ നോട്ടിസില്‍ പറയുന്നത്. മുന്നറിയിപ്പ് ഇല്ലായിരുന്നെന്നു പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതു സഭയോടുള്ള അവഹേളനമാണെന്നും നോട്ടിസില്‍ പറയുന്നു.
ന്യൂഡല്‍ഹി∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ഒന്നിച്ചു മത്സരിക്കുന്നതു സംബന്ധിച്ച് ഏക സമവാക്യം ഇല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഹരിയാന, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരം ഒറ്റയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ത്യ സഖ്യം ഒരുമിച്ച് ജനവിധി
ന്യൂഡൽഹി ∙ രാജ്യസഭയിൽ അധ്യക്ഷൻ ജഗ്ദീപ് ധൻകറും പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയും വീണ്ടും ഏറ്റുമുട്ടി. നീറ്റ് വിഷയത്തിലുള്ള പ്രതിപക്ഷബഹളത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം പോരടിച്ച ഇവർ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയ്ക്കിടെയാണു വീണ്ടും കൊമ്പുകോർത്തത്.
ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാൻ ഒരാഴ്ച സമയം അനുവദിക്കണമെന്ന എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ജൂൺ 3ന് ഏഴുമണിവരെ സമയം അനുവദിച്ചു. മറുപടിയില്ലെങ്കിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കണക്കാക്കും.
ന്യൂഡൽഹി ∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണ നാളെ നടക്കാനിരിക്കെ, അട്ടിമറി സാധ്യതകൾ ആരോപിച്ച് കോൺഗ്രസ് നേതാക്കൾ. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ, ജില്ലാ വരണാധികാരിമാർ കൂടിയായ നൂറ്റിയൻപതോളം കലക്ടർമാരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ നേരിട്ടു വിളിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ന്യൂഡൽഹി ∙ മോദിഭരണം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമെന്ന രീതിയിൽ കോൺഗ്രസ് പ്രചാരണം ഊർജിതമാക്കും. ‘മോദിഭരണം അവസാനിക്കാൻ ഇനി 15 നാൾ മാത്രം’ എന്ന് കഴിഞ്ഞദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. ‘കൈപ്പത്തി കൊണ്ടുവരും മാറ്റം’ എന്ന മുദ്രാവാക്യവുമായി പ്രചാരണത്തിനു തീവ്രത കൂട്ടാനാണു ശ്രമം. തിരഞ്ഞെടുപ്പിന്റെ 2 ഘട്ടങ്ങൾ കൂടി നടക്കാനിരിക്കെ, ഇന്ത്യാസഖ്യം വിജയമുറപ്പിച്ചെന്ന പ്രതീതി സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടാണിത്.
ന്യൂഡൽഹി ∙ വോട്ടെടുപ്പു ദിവസത്തെ കണക്കും തിരഞ്ഞെടുപ്പു കമ്മിഷന്റെ അന്തിമ കണക്കും തമ്മിലുള്ള ‘വലിയ വ്യത്യാസം’ ആശങ്കയുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ്. ഇതേവരെയുള്ള വോട്ടെടുപ്പിൽ ഈ വ്യത്യാസം 1.07 കോടി വോട്ടുകളുടേതാണെന്ന് പാർട്ടി വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി. ഈ വ്യത്യാസം മൂലം ഒരു മണ്ഡലത്തിൽ ശരാശരി 28,000 വോട്ടിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഈ വ്യത്യാസം കൂടുതൽ പ്രകടമായത് ബിജെപി തോൽക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
റാഞ്ചി∙ നരേന്ദ്ര മോദി ‘പുറത്തേക്കു പോകുന്ന പ്രധാനമന്ത്രി’ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ദക്ഷിണേന്ത്യയിൽനിന്നു ബിജെപി തുടച്ചുനീക്കപ്പെട്ടുവെന്നും രാജ്യത്തിന്റെ മറ്റിടങ്ങളിൽ ബിജെപിയുടെ ബലം പകുതിയായി കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. റാഞ്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ജയറാം രമേശിന്റെ പരാമർശം. വോട്ടർമാരെ മതം പറഞ്ഞ് ഭിന്നിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു.
Results 1-10 of 94