Activate your premium subscription today
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സംസ്ഥാന പൊലീസും സിബിഐയും വിചാരണക്കോടതിക്കു നൽകിയ റിപ്പോർട്ടുകളിൽ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരായ പരാമർശമില്ലാത്തതുകൊണ്ടാണ് ഇവരെ മാനേജ്മെന്റ് കൗൺസിൽ തിരിച്ചെടുത്തതെന്നു മന്ത്രി ജെ.ചിഞ്ചുറാണി.
തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെറ്ററിനറി സർവകലാശാല പ്രോ ചാൻസലർ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടത് മരണം നടന്നു 10 ദിവസത്തിനുശേഷം. കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടെന്ന റിപ്പോർട്ട് ലഭിച്ചിട്ടും ഡീനിന്റെ സസ്പെൻഷൻ നടപടികൾ വൈകിയെന്നും
അണക്കര∙ ക്ഷീരകർഷകർക്കായി പലിശരഹിത വായ്പപ്പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാന ക്ഷീരകർഷക സംഗമം (പടവ് 2024) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകർഷകർ ഫാം നവീകരണത്തിനായി എടുത്ത ബാങ്ക് വായ്പയുടെ പലിശ സർക്കാർ ധനസഹായമായി നൽകുന്ന പലിശരഹിത വായ്പപ്പദ്ധതി ഉടൻ ആരംഭിക്കും. പശുപരിപാലനം കാര്യക്ഷമമാക്കാൻ പശുക്കളുടെ ജനിതക പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ഹെൽത്ത് ടാഗുകൾ വിതരണം ചെയ്യുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ശ്രീകണ്ഠപുരം∙ പാൽ ഉൽപന്നങ്ങളുടെ ഉൽപാദനത്തിൽ മിൽമയുടെ കണ്ണൂർ ഡെയറി നടത്തുന്നത് മികച്ച പ്രവർത്തനമാണെന്ന് മന്ത്രി ചിഞ്ചു റാണി. മികച്ച നിലയിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഡെയറി സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. 2013ൽ ശ്രീകണ്ഠപുരം നഗരസഭയിലെ തുമ്പേനിയിൽ 15 ഏക്കർ സ്ഥലത്ത് ശിലാസ്ഥാപനം നടത്തി 2017ൽ
തിരുവനന്തപുരം ∙ ക്ഷീരകർഷകർ നൽകുന്ന പ്രതിമാസ അംശദായം ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ അടയ്ക്കാത്ത ക്ഷീരസംഘം സെക്രട്ടറിമാർക്കു പിഴപ്പലിശ ചുമത്തുന്ന വ്യവസ്ഥ ഉൾപ്പെടെയുള്ള കേരള ക്ഷീരകർഷക ക്ഷേമനിധി (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. അംശദായമായി 20 രൂപയാണു ക്ഷീരസംഘങ്ങളിൽ നൽകുന്നത്. ഇതു ക്ഷേമനിധിക്കു കൈമാറുന്നതിൽ വീഴ്ച വരുത്തുന്ന സംഘം സെക്രട്ടറിയിൽ നിന്നു പിഴപ്പലിശ ഈടാക്കും.
എടത്വ (ആലപ്പുഴ) ∙ ക്ഷീരകർഷകർക്ക് ഏറെ ഗുണകരമായിരുന്ന ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ നിന്നു കന്നുകാലികൾ പുറത്ത്. ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തിയത് ക്ഷീര കർഷകരെ മാത്രം. കഴിഞ്ഞ വർഷം വരെ കന്നുകാലികളെയും ക്ഷീര സഹകരണ സംഘം ജീവനക്കാരെയും കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സഹകരണ സംഘം ജീവനക്കാരെയും ഉൾപ്പെടുത്തുമെന്നു വാക്കാൽ ഉറപ്പു മാത്രം ലഭിച്ചിട്ടുണ്ട്. ക്ഷീര കർഷകർക്കും സംഘം ജീവനക്കാർക്കും ഒരു ലക്ഷം രൂപയാണു പരിരക്ഷ നൽകിയിരുന്നത്. കഴിഞ്ഞ വർഷം വരെ പദ്ധതിയിൽ കർഷകർക്ക് പശുക്കളെ ഇൻഷുർ ചെയ്യാമായിരുന്നു. ഒരാൾക്ക് എത്ര പശുക്കളെയും ഇൻഷുർ ചെയ്യാമെങ്കിലും സബ്സിഡി 2 എണ്ണത്തിനു മാത്രമായിരുന്നു. ഒരു പശുവിന് 50,000 – 60,000 രൂപ കണക്കാക്കി 2,425 രൂപയായിരുന്നു പ്രീമിയം. ഇതിൽ 800 രൂപ മൃഗസംരക്ഷണ വകുപ്പ് സബ്സിഡിയും 1,625 രൂപ കർഷക വിഹിതവുമായിരുന്നു.
മിൽമയ്ക്കു ഭീഷണിയായി കേരളത്തിലേക്കുള്ള ‘നന്ദിനി’യുടെ കടന്നു വരവിന്റെ ചർച്ചകൾ ചൂടു പിടിച്ചപ്പോൾ സംസ്ഥാനത്ത് പല കോണുകളിൽനിന്നും സമ്മിശ്ര പ്രതികരണമാണ് ഉയർന്നു വന്നത്. സർക്കാരും മിൽമയും നന്ദിനിയുമായി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ നന്ദിനി ഒരുക്കമായിരുന്നില്ല. ഇതിനിടയിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമെല്ലാം നന്ദിനി പുതിയ ഔട്ട്ലറ്റുകളും തുറന്നു. മില്മയുടെ ശക്തമായ എതിര്പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം. ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ നന്ദിനിയുടെ കൂടുതൽ ഔട്ട്ലറ്റുകൾ ഇനി ഉണ്ടാവില്ലെന്ന വാർത്തകളാണു പുറത്തു വരുന്നത്.
‘സുസ്ഥിര ക്ഷീരോൽപാദനം’ എന്ന ലക്ഷ്യം കൈവരിക്കാൻ പശുക്കളിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള നിർദേശങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സർക്കാരിനു വേണ്ടി തിരുവനന്തപുരം ആനയറ സമേതിയിൽ മൃഗസംരക്ഷണ വകുപ്പ്, കേരള
ക്ഷീരഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. തൃശൂർ മണ്ണുത്തിയിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് മാടക്കത്തറ പഞ്ചായത്തിൽ അനുവദിച്ച ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വർഷം 20
സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ നേത്യത്വത്തിൽ ആറു ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമം ഈ മാസം 10 മുതൽ 15 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസിൽ വെച്ച് നടക്കും. ഫെബ്രുവരി 10 വെള്ളിയാഴ്ച്ച രാവിലെ പത്തിന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ റവന്യൂ മന്ത്രി അഡ്വ.
Results 1-10 of 31