മിൽമയ്ക്കു ഭീഷണിയായി കേരളത്തിലേക്കുള്ള ‘നന്ദിനി’യുടെ കടന്നു വരവിന്റെ ചർച്ചകൾ ചൂടു പിടിച്ചപ്പോൾ സംസ്ഥാനത്ത് പല കോണുകളിൽനിന്നും സമ്മിശ്ര പ്രതികരണമാണ് ഉയർന്നു വന്നത്. സർക്കാരും മിൽമയും നന്ദിനിയുമായി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ നന്ദിനി ഒരുക്കമായിരുന്നില്ല. ഇതിനിടയിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമെല്ലാം നന്ദിനി പുതിയ ഔട്ട്ലറ്റുകളും തുറന്നു. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം. ചർച്ചകൾക്കും തർക്കങ്ങൾക്കുമെ‍ാടുവിൽ നന്ദ‍ിനിയുടെ കൂടുതൽ ഔട്ട്‌ലറ്റുകൾ ഇനി ഉണ്ടാവില്ലെന്ന വാർത്തകളാണു പുറത്തു വരുന്നത്.

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com