Activate your premium subscription today
കോട്ടയം∙ സ്ഥാനം ഒഴിയുന്ന തന്റെ നേതാവിനായി സീറ്റ് ഒഴിച്ചിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആവർത്തിക്കുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ നടപടി. രാജിവച്ച മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിരിച്ചുവരുമെന്ന സൂചന ബാക്കിവച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ കേജ്രിവാളിന്റെ കസേര
ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിത ഹൈന്ദവർക്കു വേണ്ടി പ്രവർത്തിച്ച ഹിന്ദു നേതാവായിരുന്നു എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പ്രസ്താവനയെച്ചൊല്ലി രാഷ്ട്രീയ വിവാദം. ജയലളിതയുണ്ടായിരുന്നപ്പോൾ തമിഴ്നാട്ടിൽ ഹിന്ദുക്കളിൽ നിന്ന് അവർക്ക് ഏറെ പിന്തുണ ലഭിച്ചിരുന്നു. അവർ ഹിന്ദുമതത്തിനായി
ചെന്നൈ ∙ എക്സ്പ്രസ് പബ്ലിക്കേഷൻസ് (മധുര) ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടറും ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റി (ഐഇഎൻഎസ്) മുൻ പ്രസിഡന്റുമായ സരോജ് ഗോയങ്ക (94) അന്തരിച്ചു. സംസ്കാരം നടത്തി. എക്സ്പ്രസ് ഗ്രൂപ്പ് സ്ഥാപകൻ രാംനാഥ് ഗോയങ്കയുടെ മകൻ ഭഗ്വൻ ദാസ് ഗോയങ്കയാണു ഭർത്താവ്. ചെന്നൈയിലെ പ്രശസ്തമായ എക്സ്പ്രസ് മാൾ ഉൾപ്പെടെ നിർമിച്ച എക്സ്പ്രസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഡയറക്ടറായിരുന്ന സരോജ്, ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ആന്ധ്രപ്രഭ ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്നു.
2005 ഒക്ടോബർ 31നായിരുന്നു അനുഗൃഹീത ഗായിക പി ലീലയുടെ വേർപാട്. രണ്ടു മാസം കൂടി കഴിഞ്ഞ് ആ വർഷത്തെ പദ്മ അവാർഡ് ജേതാക്കളുടെ പട്ടിക പുറത്തു വന്നപ്പോൾ, അതില്‍ ലീലച്ചേച്ചിയുടെ പേരും ഉണ്ടായിരുന്നു. ലീലയ്ക്കു പദ്മഭൂഷൺ ശുപാര്‍ശ ചെയ്തത് ജന്മനാടായ കേരളമല്ല; തമിഴ്നാടാണ്. സിനിമയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച
കയ്യടി കൂടുതൽ കിട്ടുന്ന നമ്പർ അവസാനത്തേക്കു മാറ്റിവയ്ക്കുന്ന മജിഷ്യനെപ്പോലെയാണു പ്രചാരണ വേദിയിലെ ടി.ടി.വി.ദിനകരൻ. കണ്ണീരും ചിരിയും വാഗ്ദാനങ്ങളും വാരിവിതറിയ പ്രസംഗത്തിനൊടുവിലാണ് ക്ലൈമാക്സ് നമ്പർ. പ്രഷർ കുക്കർ ഉയർത്തിക്കാട്ടി പഞ്ച് ഡയലോഗ്.‘ഇത് അമ്മാവിൻ ആശി പെറ്റ ചിഹ്നം, നമത് വെട്രി ചിഹ്നം’. (ഇത് ജയലളിതയുടെ അനുഗ്രഹമുള്ള ചിഹ്നം. നമ്മുടെ വിജയ ചിഹ്നം). അകമ്പടിയായി വൻ കരഘോഷം. ‘മക്കൾ സെൽവൻ വാഴ്ക’ വിളികൾ.
ചെന്നൈ ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ 32 സീറ്റുകളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച്, തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാക്കി അണ്ണാഡിഎംകെ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 16 സ്ഥാനാർഥികൾക്കു പുറമേ രണ്ടാംപട്ടികയിലെ 16 സ്ഥാനാർഥികളുടെ പേരും ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി പുറത്തുവിട്ടു. പട്ടികയിൽ ഒരു വനിത
നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ കൂടിയോ എന്ന് അറിയാൻ എളുപ്പവഴിയെന്താണ്? ഡൽഹി മാർക്കറ്റിൽ വിൽക്കുന്ന മോദി കുർത്തകളുടെ എണ്ണമെടുത്തു വിശകലനം നടത്തിയ റിപ്പോർട്ടർമാരുണ്ട്. കോടികൾ വാരിയ മലയാള ചിത്രം ലൂസിഫറിൽ അന്തരിച്ച നേതാവിന്റെ പിൻഗാമിയായി മകനെ അവതരിപ്പിക്കുന്ന ഭാഗം ഓർമയില്ലേ? നേതാവിന്റെ ഭാഷയും പ്രവർത്തിയും മാത്രമല്ല വസ്ത്രങ്ങളും ജനങ്ങൾക്ക് നൽകുന്ന സന്ദേശം വലുതാണ്. ഇക്കാര്യം മനസ്സിലാക്കിയ നേതാക്കൻമാരാണ് നമുക്കുചുറ്റും ഉള്ളത്. ചിലർ വസ്ത്രധാരണത്തിൽ ലാളിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ സ്റ്റൈൽ ഐക്കണുകളായി മാറി ജനങ്ങളെ സ്വാധീനിക്കുന്നു. വസ്ത്രങ്ങളിലൂടെ അവർ അണികളുമായി ആശയവിനിമയം നടത്തുന്നു. വാക്കുകളുടെ ആവശ്യമില്ലാതെ തന്നെ നിങ്ങളില്‍ ഒരുവനാണ് ഞാൻ എന്നതിൽ തുടങ്ങി നിങ്ങളുടെ തലവനാണ് ഞാൻ എന്ന സന്ദേശം വരെ വസ്ത്രങ്ങൾ കൈമാറും. അതായത് വിശ്വാസങ്ങൾ, ബന്ധങ്ങൾ, മുൻഗണനകൾ എന്നിവയെക്കുറിച്ച് ഫാഷനിലൂടെ രാഷ്ട്രീയക്കാർക്ക് സംസാരിക്കാൻ കഴിയും.
കോത്തഗിരി ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഓർമ നിലനിർത്താൻ ശശികല സ്മൃതിമണ്ഡപം നിർമിക്കുന്നു. മരണം വരെ തോഴിയായി കൂടെയുണ്ടായിരുന്ന വി.കെ.ശശികലയാണ് ജയലളിതയുടെ പ്രതിമ സഹിതമുള്ള സ്മൃതിമണ്ഡപം ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിൽ ഒരുക്കുന്നത്. ഇതിനായുള്ള ഭൂമിപൂജ ഇന്നലെ എസ്റ്റേറ്റ് വളപ്പിൽ
ചെന്നൈ ∙ സർക്കാർ ഫയലുകൾ സുരക്ഷിതമാക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ട അഗ്നിരക്ഷാ സേനാ ഓഫിസർ പ്രിയ രവിചന്ദറിന് (48) ഐഎഎസ് നൽകാനുള്ള തമിഴ്നാടിന്റെ ശുപാർശയ്ക്കു കേന്ദ്ര അംഗീകാരം. ആദ്യമായാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ഐഎഎസ് പദവി ലഭിക്കുന്നത്. തമിഴ്നാട് അഗ്നിരക്ഷാ സേനയിലെ ആദ്യ വനിത
സിനിമയിലും രാഷ്ട്രീയത്തിലും പുലികളെ അവരുടെ മടയിൽ ചെന്നു നേരിട്ട പുപ്പുലിയായിരുന്നു വിജയകാന്ത്. രജനീകാന്തും കമൽഹാസനും തിളങ്ങി നിന്ന തമിഴ് സിനിമയിലേക്ക് കടന്നുവന്ന് സ്വന്തം കസേര വലിച്ചിട്ടിരുന്നു അദ്ദേഹം. തമിഴ് രാഷ്ട്രീയത്തിലെ അതികായരായിരുന്ന ജയലളിതയും കരുണാനിധിയും അവരുടെ പ്രതാപത്തിൽ നിൽക്കെ സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കളത്തിലിറങ്ങുകയും ചെയ്തു. ജയലളിതയ്ക്കു നേരെ നിയമസഭയിൽ വിരൽചൂണ്ടി വെല്ലുവിളിച്ചു. കരുണാനിധിയുടെ ഡിഎംകെയെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം സ്വന്തമാക്കി. തിരശ്ശീലയിലും ‘അരശിയലി’ലും ആടിത്തീർത്ത വേഷങ്ങൾ ബാക്കിയാക്കി എഴുപത്തിയൊന്നാം വയസ്സിൽ ക്യാപ്റ്റൻ വിടവാങ്ങുമ്പോൾ തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഒരു കസേര ശൂന്യമാകുന്നു. സിനിമയിൽ പിൻഗാമിയായി മകൻ ഷൺമുഖ പാണ്ഡ്യനെ വാഴിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. മരണത്തിന് കൃത്യം രണ്ടാഴ്ച മുൻപ്, രാഷ്ട്രീയ സിംഹാസനം ഭാര്യ പ്രേമലതയ്ക്കായി വിജയകാന്ത് ഒഴിഞ്ഞുകൊടുത്തിരുന്നു. ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകത്തിന്റെ (ഡിഎംഡികെ) ജനറൽ സെക്രട്ടറി സ്ഥാനം അനുയായികളുടെ പ്രിയപ്പെട്ട ‘അണ്ണിക്ക്’ (സഹോദര ഭാര്യ) നൽകിയാണ് ക്യാപ്റ്റൻ തിരശ്ശീലയിലേക്ക് മറയുന്നത്. കോളജ് പഠന കാലത്ത് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള, ബാസ്കറ്റ് ബോൾ താരമായിരുന്ന പ്രേമലതയ്ക്ക് ഡിഎംഡികെയുടെ പ്രസക്തി വീണ്ടെടുക്കാനാകുമോ? അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴകത്ത് അങ്ങനെയൊരു ചോദ്യംകൂടി മുഴങ്ങുന്നുണ്ട്. അമ്മ അടക്കി വാണ മണ്ണ് അണ്ണി കീഴടക്കുമോ?
Results 1-10 of 70