നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞോ കൂടിയോ എന്ന് അറിയാൻ എളുപ്പവഴിയെന്താണ്? ഡൽഹി മാർക്കറ്റിൽ വിൽക്കുന്ന മോദി കുർത്തകളുടെ എണ്ണമെടുത്തു വിശകലനം നടത്തിയ റിപ്പോർട്ടർമാരുണ്ട്. കോടികൾ വാരിയ മലയാള ചിത്രം ലൂസിഫറിൽ അന്തരിച്ച നേതാവിന്റെ പിൻഗാമിയായി മകനെ അവതരിപ്പിക്കുന്ന ഭാഗം ഓർമയില്ലേ? നേതാവിന്റെ ഭാഷയും പ്രവർത്തിയും മാത്രമല്ല വസ്ത്രങ്ങളും ജനങ്ങൾക്ക് നൽകുന്ന സന്ദേശം വലുതാണ്. ഇക്കാര്യം മനസ്സിലാക്കിയ നേതാക്കൻമാരാണ് നമുക്കുചുറ്റും ഉള്ളത്. ചിലർ വസ്ത്രധാരണത്തിൽ ലാളിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ സ്റ്റൈൽ ഐക്കണുകളായി മാറി ജനങ്ങളെ സ്വാധീനിക്കുന്നു. വസ്ത്രങ്ങളിലൂടെ അവർ അണികളുമായി ആശയവിനിമയം നടത്തുന്നു. വാക്കുകളുടെ ആവശ്യമില്ലാതെ തന്നെ നിങ്ങളില്‍ ഒരുവനാണ് ഞാൻ എന്നതിൽ തുടങ്ങി നിങ്ങളുടെ തലവനാണ് ഞാൻ എന്ന സന്ദേശം വരെ വസ്ത്രങ്ങൾ കൈമാറും. അതായത് വിശ്വാസങ്ങൾ, ബന്ധങ്ങൾ, മുൻഗണനകൾ എന്നിവയെക്കുറിച്ച് ഫാഷനിലൂടെ രാഷ്ട്രീയക്കാർക്ക് സംസാരിക്കാൻ കഴിയും.

loading
English Summary:

Dressing for Power: How Fashion Shapes the Political Landscape

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com